• Logo

Allied Publications

Middle East & Gulf
ലാൽ കെയേഴ്സ്‌ കുവൈറ്റ് വീണ്ടും മാതൃയാകുന്നു
Share
കുവൈറ്റ് സിറ്റി : ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന മോഹൻലാൽ ആരാധകരുടെ സംഘടനയായ ലാൽ കെയേഴ്സ്‌ കുവൈറ്റ്‌ വീണ്ടും മാതൃകയാകുന്നു. ഏറ്റവും പുതിയ സിനിമയായ "ആറാട്ടി'ന് കുവൈറ്റിൽ ഗംഭീര വരവേൽപ്പ് നൽകിയതിനൊപ്പം ആഘോഷങ്ങൾ ഒഴിവാക്കി നിർദ്ദന രോഗിക്ക്‌ ചാരിറ്റി തുക മാറ്റിവച്ചാണ് മാതൃക കാട്ടിയത്.

മുൻ മാസങ്ങളിൽ ചെയ്തതുപോലെ ഇത്തവണയും ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല. മറിച്ച് മലപ്പുറം സ്വദേശിയായ ഒരു ഹൃദ്രോഗിക്ക് സഹായം നൽകുവാനാണ് സംഘടന ഇത്തവണ തീരുമാനിച്ചത്.

ഖൈത്താൻ ഓസോൺ സിനിമ ഹാളിൽ നടന്ന ചടങ്ങിൽ ചാരിറ്റി തുക ഫാൻസ്‌ ഷോ കോഓർഡിനേറ്റർ ജോർളി പി. ജോസ്‌ ജനറൽ സെക്രട്ടറി ഷിബിൻ ലാലിനു കൈമാറി.

കഴിഞ്ഞമാസം, ലാൽ കെയേഴ്സിന്‍റെ ആഭിമുഖ്യത്തിൽ ശാന്തി ഭവനം എന്ന പേരിൽ, ഓൺലൈൻ പഠനത്തിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച കൊല്ലം സ്വദേശിനിയായ വിദ്യാർഥിയുടെ കുടുംബത്തിന് വീട് നിർമിച്ചു നൽകിയിരുന്നു. കോവിഡ് ലോക്ക് ഡൗൺ സമയത്ത് ഫുഡ് കിറ്റ് വിതരണം ഉൾപ്പെടെ കുവൈറ്റിൽ ഒട്ടേറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ലാൽ കേയെഴ്സിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയിരുന്നു.

അൽ അൻസാരി എക്സ്ചേഞ്ച് പ്രതിനിധി ശ്രീജിത്ത്‌ മോഹൻദാസ്‌, ലാൽ കെയേഴ്സ്‌ പ്രസിഡന്‍റ് രാജേഷ്‌ ആർ.ജെ , വൈസ് പ്രസിഡന്‍റ് ജോസഫ്‌ സെബാസ്റ്റ്യൻ, ട്രഷറർ അനീഷ്‌ നായർ, ഇവന്‍റ്
കോഓർഡിനേറ്റർ പ്രശാന്ത്‌ കൊയിലാണ്ടി ,സെൻട്രൽ കമ്മിറ്റി അംഗങ്ങളായ അഖിൽ, ലെനിൻ,എബിൻ കുളങ്ങര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

സലിം കോട്ടയിൽ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത