• Logo

Allied Publications

Delhi
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം
Share
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ 23ാമത് വലിയ പൊങ്കാല മഹോത്സവം 2022 മാർച്ച് 20 ഞായറാഴ്ച രാവിലെ 4:30ന് നിർമ്മാല്യ ദർശനത്തോടെ തുടക്കമാവും. പ്രതിഷ്‌ഠാ ദിന പൂജകൾ 18, 19 തീയതികളിൽ ക്ഷേത്ര തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ മഹാ ഗണപതി ഹോമത്തോടെ ആരംഭം കുറിക്കും.

എല്ലാ വര്‍ഷവും മീന മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാവും നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ വലിയ പൊങ്കാല മഹോത്സവം അരങ്ങേറുക. ക്ഷേത്രത്തിൽ എല്ലാ മാസവും കാർത്തിക നക്ഷത്രത്തിൽ കാർത്തിക പൊങ്കാല നടത്തുന്നതുകൊണ്ടാണ് വർഷത്തിലൊരിക്കലുള്ള പൊങ്കാല വലിയ പൊങ്കാലയായി അറിയപ്പെടുന്നത്. പൊങ്കാല സമര്‍പ്പണത്തിനുള്ള മണ്‍കലം, അരി, ശര്‍ക്കര, വിറക് മുതലായവ ക്ഷേത്രത്തിലെ കൗണ്ടറില്‍ ലഭിക്കും.

ഡല്‍ഹിയുടെയും പ്രാന്ത പ്രദേശങ്ങളായ നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുഡുഗാവ്, ഫരിദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാര്‍ ഗാര്‍ഡന്‍ എന്നീ സ്ഥലങ്ങളില്‍ നിന്നെല്ലാം പൊങ്കലകളും മറ്റു പൂജകളും ബുക്ക്‌ ചെയ്യുവാനുള്ള കൂപ്പണൂകളും വഴിപാടു രസീതുകളും മറ്റും അവിടങ്ങളിലെ ഏരിയ കോർഡിനേറ്റർമാരിൽ ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു.

വലിയ പൊങ്കാലയുടെ വിപുലമായ ആഘോഷങ്ങൾക്കായി ആർ പി പിള്ള ചെയർമാനായി 19 അംഗ കമ്മിറ്റിയും രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്ര മനേജർ ഉണ്ണിപ്പിള്ള (9354984525), ഇ ഡി അശോകൻ (9868990552),
ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ (8800552070) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

പി.എൻ. ഷാജി

ഡ​ൽ​ഹി​യി​ൽ ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല 28 മു​ത​ൽ.
ന്യൂ​ഡ​ൽ​ഹി: 21ാമ​ത് ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ഈ ​മാ​സം 28,29 തീ‌​യ​തി​ക​ളി​ൽ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ലെ ​എ1 പാ​ർ​ക്കി​ൽ അ​ര​ങ്ങേ​റും.
ഡ​ല്‍​ഹി​യി​ല്‍ വ​നി​താ ഡോ​ക്‌ടര്‍​ക്ക് നേ​രെ ക​ത്തി​യാ​ക്ര​മ​ണം.
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ വ​നി​താ ഡോ​ക്‌ടര്‍​ക്ക് നേ​രെ ക​ത്തി​യാ​ക്ര​മ​ണം.
ശു​ചീ​ക​ര​ണ ദിനം സംഘടിപ്പിക്കുന്നു.
ന്യൂഡൽഹി: ഡി​എം​എ ആ​ശ്രം ശ്രീ​നി​വാ​സ്പു​രി ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​നം ശു​ചീ​ക​ര​ണ ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്നു.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ഗാ​സി​പു​ർ ഏ​രി​യ​യു​ടെ ഉ​ത്സ​വരാ​വ് ഞാ​യ​റാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ഗാ​സി​പു​ർ ഏ​രി​യ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്
മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​കന്‍റെ മരണം: കൊ​ല​പാ​ത​ക​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം.
ന്യൂ​ഡ​ല്‍​ഹി: ദ്വാ​ര​ക മേ​ഖ​ല​യി​ലെ പാ​ര്‍​ക്കി​ല്‍ മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പ