• Logo

Allied Publications

Europe
റഷ്യ ആക്രമണത്തിന്‍റെ മൂര്‍ച്ച കൂട്ടുന്നുവെന്നു ബൈഡന്‍
Share
ബ്രസല്‍സ്: റഷ്യ യുക്രെയ്ൻ സംഘട്ടനപിരിമുറുക്കം അയയുമെന്ന തോന്നല്‍ നില്‍ക്കുകയും സൈനികരെ പിന്‍വലിച്ചെന്ന പ്രഖ്യാപനവും വന്നതിനു പിന്നാലെ യുക്രെയ്നെ വീണ്ടും യുദ്ധഭീതിയിലാക്കി റഷ്യ സൈനികാഭ്യാസം നടത്തുമെന്ന വാര്‍ത്ത യൂറോപ്യന്‍ യൂണിയനെ ഞെട്ടിച്ചിരിയ്ക്കയാണ്. റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്റെ മേല്‍നോട്ടത്തില്‍ സൈനികാഭ്യാസം നടത്തുമെന്നാണു അറിയിപ്പ്.

അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന റഷ്യന്‍ സൈനികരുടെ എണ്ണം 1,49,000 ത്തിയതായി യുക്രെയ്ന്‍ വെള്ളിയാഴ്ച അറിയിച്ചു. അണ്വായുധങ്ങളടക്കം സജ്ജമാക്കിയ റഷ്യ, പ്രസിഡന്റിന്റെ പുടിന്റെ മേല്‍നോട്ടത്തില്‍ യുക്രെയ്നിനെതിരെ ആഞ്ഞടിക്കുമെന്നാണ് സൂചന.

അതേസമയം അഭ്യാസത്തില്‍ റഷ്യയുടെ എയറോസ്പേസ് ഫോഴ്സ്, സതേണ്‍ മിലിറ്ററി ഡിസ്ട്രിക്ട്, സ്ട്രാറ്റജിക് മിസൈല്‍ ഫോഴ്സസ്, നോര്‍ത്തേണ്‍ ഫ്ലീറ്റ്, ബ്ളാക്ക് സീ ഫ്ലീറ്റ് എന്നീ വിഭാഗങ്ങളുടെ പരിശീലനമായിരിക്കും നടക്കുകയെന്നാണു മറ്റൊരു റിപ്പോര്‍ട്ട്.
മിലിറ്ററി കമാന്‍ഡുകള്‍, മിസൈല്‍ സംവിധാനം, യുദ്ധക്കപ്പലുകള്‍ എന്നിവയുടെ പരിശീലനവും അണ്വായുധ വിന്യാസവുമടക്കം

നടത്താനാണു റഷ്യയുടെ നീക്കമെന്നും പറയപ്പെടുന്നു. എന്തായാലും കാര്യങ്ങള്‍ എല്ലാംതന്നെ ആശങ്കയുടെ മുള്‍മുനിയിലേയ്ക്ക് നയിക്കുകയാണ്. യുക്രെയ്ന്‍ വിഷയത്തില്‍ പാശ്ചാത്യ രാജ്യങ്ങളിലെ നേതാക്കളുമായി ബൈഡന്‍ വെള്ളിയാഴ്ച ചര്‍ച്ചകള്‍ നടത്തി. റഷ്യ എപ്പോള്‍ വേണമെങ്കിലും യുക്രെയ്നെ ആക്രമിച്ചേക്കാമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വീണ്ടും ആവര്‍ത്തിച്ചു.

കിഴക്കന്‍ യുക്രെയ്നിലെ ഡോനെട്സ്ക് നഗരത്തില്‍ വന്‍ സ്ഫോടനം. സൈനിക വാഹനം പൊട്ടിത്തെറിച്ചതായി ഏറ്റവും ഒുെവിലത്തെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ആളപായമില്ലെന്നാണു റിപ്പോര്‍ട്ടുകള്‍. ഡൊനെട്സ്ക് പീപ്പിള്‍സ് റിപ്പബ്ളിക് ആസ്ഥാനത്തിനു സമീപമാണു സ്ഫോടനമുണ്ടായത്.

റഷ്യ പിന്തുണയ്ക്കുന്ന വിമതവിഭാഗം സ്ഫോടനമുണ്ടായ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.ശീതയുദ്ധകാലത്ത് ഉള്ളതിനേക്കാള്‍ വലിയ സുരക്ഷാ ഭീഷണിയാണ് ഇപ്പോഴുള്ളതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. യുക്രെയ്ന്‍ റഷ്യ പ്രശ്നങ്ങള്‍ നയതന്ത്രതലത്തില്‍ പരിഹരിക്കണമെന്ന നിലപാടിലാണ് ഇപ്പോഴും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍.

ജോസ് കുമ്പിളുവേലില്‍

റ​ഷ്യ​ൻ ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സ​ജ്ജ​മാ​ക്കും: ഷോ​ൾ​സ്.
മാ​ഡ്രി​ഡ്: റ​ഷ്യ​യി​ൽ​നി​ന്നു വ​ർ​ധി​ച്ചു വ​രു​ന്ന ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സൈ​നി​ക​മാ​യി സ​ജ്ജ​മാ​ക്കു​മെ​ന്ന് ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ്.
കോ​പ്പ​ൻ​ഹേ​ഗ​ൻ വെ​ടി​വെ​യ്പ്പി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ​ൻ: ഡെ​ൻ​മാ​ർ​ക്ക് ത​ല​സ്ഥാ​ന​മാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഷോ​പ്പിം​ഗ് മാ​ളി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​ൽ ര​ണ്ട്
യു​കെ​യി​ലെ മ​ല​യാ​ളി ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന് ധ​ന്യ​നി​മി​ഷം; ഫാ. ​ജി​ത്തു ജ​യിം​സ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു.
നോ​ർ​ത്താം​പ്ട​ണ്‍: നോ​ർ​ത്താം​പ്ട​ണ്‍ സെ​ന്‍റ് തോ​മ​സ് ദി ​അ​പ്പോ​സ​ൽ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ അം​ഗ​മാ​യ ജി​ത്തു ജെ​യിം​സ്, നോ​ർ​ത്താം​പ്ട​ണ്‍ രൂ​
കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡോ. ​ജ്യോ​തി​സ് മ​ണ​ല​യി​ലി​നു വ്യാ​ഴാ​ഴ്ച ലി​വ​ർ​പൂ​ളി​ൽ യാ​ത്രാ​മൊ​ഴി.
ലി​വ​ർ​പൂ​ൾ: കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വ ഡോ​ക്ട​ർ ജ്യോ​തി​സ് മ​ണ​ല​യി​ലി​ന് ലി​വ​ർ​പൂ​ളി​ലെ സെ​ന്‍റ് ഹെ​ല​ൻ​സി​ൽ യാ​ത്രാ​മൊ​ഴി ചൊ​ല്ലും.
മാഞ്ചസ്റ്റർ കൊച്ചു കേരളമായി; പ്രൗഢി വിളിച്ചോതി തിരുന്നാൾ പ്രദക്ഷിണം.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ഇന്നലെ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു കേരളമാകുന്ന കാഴ്ചയാണ് കണ്ടത്.