• Logo

Allied Publications

Middle East & Gulf
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ യുഎഇയും ഇന്ത്യയും ഒപ്പുവച്ചു; വ്യാപാര ബന്ധത്തിൽ പുതിയ യുഗം
Share
അബുദാബി : വ്യാപാര ബന്ധത്തിൽ പുതിയ യുഗം തുറക്കുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ യു എ ഇ യും ഇന്ത്യയും ഒപ്പുവച്ചു . ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ നടന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിയും , അബുദാബി കിരീടവകാശിയും ഓൺലൈനിലൂടെ പങ്കു ചേർന്നു.

60 ബില്യൺ ഡോളറിൽ നിന്നും ഉഭയകഷികൾ തമ്മിലുള്ള വ്യാപാരം 100 ബില്യൺ ഡോളർ വരെയായി ഉയർത്താൻ ലക്ഷ്യമിടുന്ന ചരിത്രപരമായ വ്യാപാര കരാറിലാണ് യു എ ഇ യും ഇന്ത്യയും ഒപ്പു വെച്ചിരിക്കുന്നത്. അടുത്ത അഞ്ചു വർഷങ്ങൾക്കുള്ളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകൾ ബിസിനസ് മേഖലയിൽ പുതിയൊരു ലോകം തുറക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

ഇരു രാജ്യങ്ങളിലെയും വിവിധ വ്യാപാര മേഖലകൾക്ക് പരസ്പരം വിപണികൾ തുറക്കാൻ സാധ്യമാകും. ഇന്ത്യയിൽ നിന്നുള്ള ഫർമസിക്യൂട്ടിക്കൽ കമ്പനികൾക്ക് ഇന്നും അപ്രാപ്യമായിരുന്ന യു എ ഇ വിപണി ഇനി തുറന്നു കിട്ടുമെന്നാണ് കരുതുന്നത്. ഇന്ത്യയിൽ നിർമ്മിച്ച സ്വർണ്ണാഭരണങ്ങൾക്ക് യു എ ഇ യിൽ ഡിമാൻഡ് ഉണ്ടെങ്കിലും നിലവിൽ 5 % കസ്റ്റംസ് ഡ്യൂട്ടി നൽകുന്നതുകൊണ്ടു വിൽപ്പനയെ ബാധിച്ചിരുന്നു.

വ്യാപാര കരാറിലൂടെ 80 % നികുതി കുറക്കപ്പെടും. അടുത്ത 10 വർഷത്തിനുള്ളിൽ നികുതികൾ പൂർണ്ണമായും ഇല്ലാതാക്കും .മാത്രമല്ല യു എ ഇ വിപണിയുടെ ജി സി സി രാജ്യങ്ങളിലേക്കും മറ്റു പടിഞ്ഞാറൻ രാജ്യങ്ങളുടെ വിപണിയിലേക്കും പ്രവേശിക്കാനാകും എന്നതും വ്യാപാര കരാർ ഉയർത്തുന്ന പ്രതീക്ഷയാണ് . ഇരു രാജ്യങ്ങളിലെയും വമ്പൻ ബിസിനസ് സ്ഥാപനങ്ങൾക്ക് പരസ്പരം നിക്ഷേപ പദ്ധതികളിൽ ഏർപ്പെടുന്നതിനും ഇത് കാരണമാകും. വ്യാപാര മേഖലയിലെ കനത്ത വർദ്ധനവ് തൊഴിൽ അവസരങ്ങളിൽ ഏറെ വർദ്ധനവിനും കാരണമാകുമെന്നാണ് കരുതുന്നത്. ഇരുരാജ്യങ്ങളിലും ജോലി സാദ്ധ്യതകൾ വര്ദ്ധിക്കും . ഇന്ത്യയിൽ 10 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും .

ഇന്ത്യയിൽ നിന്നുള്ള വിദഗ്‌ധരായ ഒരു ലക്ഷത്തി നാല്പതിനായിരം പേർക്ക് യു എ ഇ യിൽ വിസകൾ നൽകും. യു എ ഇയുടെ ജിഡിപിയിൽ 9 ബില്യൺ ഡോളർ വർധിക്കും. ഏറ്റവും എളുപ്പം നടന്നതും രൂപപ്പെട്ടതുമായ ഉഭയകക്ഷി കരാർ കൂടിയാവും ഇത്. ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദർശിക്കുമ്പോൾ ഒപ്പുവയ്ക്കാനായി തയാറാക്കിയതായിരുന്നു ഉടമ്പടി. എന്നാൽ കോവിഡ് മൂലം സന്ദർശനം മാറ്റിവയ്ക്കുകയായിരുന്നു. വാണിജ്യ മന്ത്രി പീയുഷ് ഗോയൽ, യു.എ.ഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി എന്നിവരാണ് കരാർ ഒപ്പുവച്ചത്.

അനിൽ സി. ഇടിക്കുള

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.