• Logo

Allied Publications

Middle East & Gulf
ജിദ്ദ ചങ്ങാതി കൂട്ടം അൽ ഖുവാർ കൃഷിയിടം സന്ദർശിച്ചു
Share
ജിദ്ദ : ജിദ്ദയിൽനിന്നും നൂറു കിലോമീറ്റെർ അകലെ സ്ഥിതി ചെയ്യുന്ന അൽ ഖുവാറിലെ കൃഷിയിടത്തിൽ ജിദ്ദ ചങ്ങാതി കൂട്ടം പ്രവർത്തകർ സന്ദർശനം നടത്തി. കേരളീയ മാതൃകയിൽ വിവിധ തരം കൃഷികളും മാവ് , പ്ലാവ്, അത്തിമരം തുടങ്ങിയവയും ‌ഇവിടെ കൃഷി ചെയ്യുന്നു.

മാവുകൾ നിറയെ പൂത്തു നിൽക്കുന്നതും ചെറിയ ചക്കകൾ കായ്ച്ചു നിൽക്കുന്നതും കൗതുകമുളവാക്കുന്നതാണ് . രണ്ടു മാസത്തിനകം വിളവുകൾ പാകമാകുമെന്നു കർഷകർ അറിയിച്ചു .

നിരവധി വാഴ, പപ്പായ തോട്ടങ്ങളും വെണ്ട , ചെറു നാരങ്ങാ , മുലൂകിയ , പൊതീന, ജെർജീർ തുടങ്ങിയവയും ഇവിടെ കൃഷി ചെ‌യ്യുന്നു. ആഴമേറിയ കിണറുകളിൽ നിന്നും ജനറേറ്ററിന്‍റെ സഹയത്താൽ മോട്ടോർ ഉപയോഗിച്ചു ജല വിതരണം നടത്തുന്നു . സൗദിയിലെ മണ്ണ് കൃഷികൾക്കനുകൂലമാണെന്ന് ഇത്തരം കൃഷിയിടങ്ങളിലെത്തുമ്പോൾ മനസിലാകും.

അൽഖുവാറിലെ അൽ മർവാനി അണക്കെട്ടും ഉസ്ഫാനിലെ കോട്ടയും തുഫ്ൽ കിണറും ഈ യാത്രയിലെ മറ്റുകാഴ്ചകളാണ്.

അൽവാഹ ടൂർ കോ ഓർഡിനേറ്റർ കെ.ടി. മുസ്തഫ പെരുവള്ളൂർ, നൗഷാദ് വണ്ടൂർ , മുജീബ് പാറക്കൽ, അഡ്വ. ഷംസുദ്ധീൻ , ആലിക്കോയ , അഷ്‌റഫ് മട്ടന്നൂർ , തൗഫീഖ് അസ്‌ലം തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി .

കെ.ടി. മുസ്തഫ പെരുവള്ളൂർ

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി