• Logo

Allied Publications

Middle East & Gulf
സൗദി വീണ്ടും ഇന്ത്യയിലേക്കുള്ള യാത്രക്ക് വിലക്ക് ഏർപ്പെടുത്തി
Share
റിയാദ്: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് പൗരന്മാർക്ക് സൗദി അറേബ്യ വീണ്ടും വിലക്ക് ഏർപ്പെടുത്തി. ഇന്ത്യ ഉള്‍പ്പെടെയുള്ള 16 രാജ്യങ്ങളിലേക്ക് യാത്ര ചെ‌‌യ്യുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കോവിഡ് കാരണം രാജ്യത്തെ പൗരന്മാര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത രാജ്യങ്ങളുടെ പട്ടികയില്‍ സൗദി പാസ്‌പോര്‍ട്ട് വിഭാഗം ഇന്ത്യയെ വീണ്ടും ഉള്‍പ്പെടുത്തുകയായിരുന്നു.

അതേസമയം കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യയുടെ പേര് നിരോധിത രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സൗദി നീക്കം ചെയ്തിരുന്നു.

ഇന്ത്യ, ലബനാന്‍, തുര്‍ക്കി, യമന്‍, സിറിയ, ഇന്തോനേഷ്യ, ഇറാന്‍, അര്‍മീനിയ, കോംഗോ ലിബിയ, ബലാറസ്, വിയറ്റ്‌നാം, ഇത്യോപ്യ, സോമാലിയ, അഫ്ഗാനിസ്ഥാന്‍, വെനിസ്വല എന്നീ 16 രാജ്യങ്ങളിലേക്കാണ് സൗദി പൗരന്മാര്‍ക്ക് യാത്രാ വിലക്കുള്ളത്. ഈ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്കും സമാനമായ യാത്രാവിലക്കുണ്ടാകുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

തൊഴിൽ ദിനങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ സൗദി മാനവ വിഭവശേഷി മന്ത്രാലയം രംഗത്തെത്തി. തൊഴിൽ ദിനങ്ങൾ പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടക്കുന്നുവെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ഇത്തരത്തിൽ മന്ത്രാലയത്തിന്‍റെ പേരിലാണ് പ്രചാരണം നടക്കുന്നത്. ഇതിൽ വിദശീകരണവുമായാണ് ഇപ്പോൾ അധികൃതർ രംഗത്തെത്തിയിട്ടുള്ളത്.

രാജ്യത്തെ പൗരൻമാർക്ക് തൊഴിൽ നൽക്കുന്നതിനെ കുറിച്ചും തൊഴിൽ നൈപുണ്യം വർധിപ്പിക്കാനും ആഭ്യന്തര, അന്തർദേശീയ നിക്ഷേപങ്ങൾക്കു വേണ്ടി സൗദി വിപണി ഒരുക്കുകയും ചെയ്യുന്ന തരത്തിലുള്ള ആകർഷണമായ പദ്ധതികൾ ഒരുക്കാൻ വേണ്ടിയാണ് ഇപ്പോൾ ലക്ഷ്യം വയ്ക്കുന്നത്. നിലവിലെ ചട്ടങ്ങൾക്കകത്ത് നിന്നുകൊണ്ടുള്ള തൊഴിൽ സമ്പ്രദായത്തെക്കുറിച്ചാണ് മന്ത്രാലയം പഠിക്കുന്നതെന്ന് മന്ത്രാലയ ഔദ്യോഗിക വക്താവ് സാദ് അൽ ഹമ്മദ് കൂട്ടിച്ചേർത്തു.

അതേസമയം രാജ്യത്തെ തൊഴിൽ മേഖലകളിൽ നടപ്പിലാക്കേണ്ട പദ്ധതികളുടെ ഡ്രാഫ്റ്റ് വർക്കിംഗ് സിസ്റ്റം ഇപ്പോൾ നടന്നു വരികയാണ്. രാജ്യത്തിന്‍റെ തൊഴിൽ മേഖലയിലെ വിവരങ്ങൾ കെെമാറുമ്പോൾ വ്യക്തത വരുത്തണമെന്ന് രാജ്യത്തെ എല്ലാ മാധ്യമങ്ങളോടും അദ്ദേഹം ആഹ്വാനം ചെയ്തു.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.