• Logo

Allied Publications

Europe
ബെർമിംഗ്ഹാമിൽ യുക്മ ദേശീയ കലാമേളയുടെ ഫലപ്രഖ്യാപനം 19 ന്
Share
ബെർമിംഗ്ഹാം (ലണ്ടൻ): യുക്മ ദേശീയ കലാമേളയുടെ ഫലപ്രഖ്യാപനവും വിജയികൾക്ക് സമ്മാനദാനവും കലണ്ടർ പ്രകാശനവും ഫെബ്രുവരി 19നു (ശനി) നടക്കും.

രാവിലെ 10 നു നടക്കുന്ന വാർഷിക പൊതുയോഗത്തിൽ നടപ്പു വർഷത്തെ റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കും. യുക്മയുടെ ഭാവി പരിപാടികളെ സംബന്ധിച്ചും ചർച്ച ചെയ്ത് തീരുമാനമെടുക്കും.

ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന പൊതുസമ്മേളനം ആംഗ്ലിക്കന്‍ സഭയിലെ ലഫ്ബറോ രൂപത ബിഷപ്പും മലയാളിയുമായ റവ. ഫാ. സാജു മുതലാളി ഉദ്ഘാടനം ചെയ്യും. യുക്മ പ്രസിഡന്‍റ് മനോജ് കുമാർ പിള്ള അധ്യക്ഷത വഹിക്കും. യുക്മ ദേശീയകലാമേള 2021 ന്‍റെ ഫലപ്രഖ്യാപനവും വിജയികൾക്കുള്ള സമ്മാനദാനവും നടക്കും. യുക്മ കലാമേളയിലെ വിധികർത്താക്കളെയും യുകെയിലെയും ലോകമെങ്ങുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവ് അർപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച "Let's breack it together" എന്ന പരിപാടിയിൽ പങ്കെടുത്ത എല്ലാ കലാകാരൻമാരെയും ചടങ്ങിൽ ആദരിക്കും. ഇതോടൊപ്പം 2022 ലെ യുക്മ കലണ്ടർ പ്രകാശനവും നടക്കും.

യോഗത്തിൽ പങ്കെടുക്കുന്ന യുക്മ പ്രതിനിധികൾ അവരവരുടെ അസോസിയേഷനുകളിൽ വിതരണം ചെയ്യുവാനുള്ള യുക്മ കലണ്ടറുകൾ, കലണ്ടർ വിതരണത്തിന്‍റെ ചുമതല വഹിക്കുന്ന നാഷണൽ ജോയിന്‍റ് ട്രഷറർ ടിറ്റോ തോമസുമായി ബന്ധപ്പെട്ട് കൈപ്പറ്റണമെന്ന് അഭ്യർഥിച്ചു.

യുക്മയുടെ നൂറ്റി ഇരുപതോളം അംഗ അസോസിയേഷനുകളിൽ നിന്നായി മുന്നൂറ്റിയമ്പതോളം പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.

പൊതുയോഗത്തിൽ പങ്കെടുക്കുവാൻ അർഹരായവരുടെ പട്ടിക യുക്മ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുയോഗത്തിൽ പങ്കെടുക്കുന്നവർ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് കരുതേണ്ടതാണ്. പൊതുയോഗത്തിന് മുന്നോടിയായി രാവിലെ ഒന്പതു മുതൽ പത്തു വരെ ദേശീയ നിർവാഹക സമിതി യോഗവും ചേരും.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പാണ് മലയാളിയായ ഫാ സാജു മുതലാളി. ലെസ്റ്ററിലെ ലഫ്ബറോ രൂപതയുടെ ബിഷപ്പാണ് സാജു. ജനുവരിയില്‍ ലണ്ടനിലെ സെന്‍റ് പോള്‍സ് കത്തീഡ്രലിൽ ന‌‌ടന്ന ചടങ്ങിലായിരുന്നു സ്ഥാനാരോഹണം. തുടര്‍ന്ന് ഫെബ്രുവരി ആദ്യം ലഫ്ബറോയിലെത്തി ചുമതലയേറ്റു.

42 കാരനായ റവ. ഫാ. സാജുവായിരിക്കും ഇനി മുതല്‍ ആംഗ്ലിക്കന്‍ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്. കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലട മണ്‍റോതുരുത്ത് മാട്ടയില്‍ വീട്ടില്‍ എം ഐ ലൂക്കോസ് മുതലാളിയുടെയും അന്നമ്മ ലൂക്കോസിന്‍റേയും മകനാണ് ഫാ. സാജു. ഇംഗ്ലണ്ടുകാരിയായ കെയ്റ്റിയാണ് ഭാര്യ. ഇവര്‍ക്ക് നാല് മക്കളുണ്ട്.

ഹാളിന്‍റെ വിലാസം: St. Mary’s Church Hall, 30 Hob'smoat Meadow, Solihull,
B92 8PN

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്