• Logo

Allied Publications

Europe
‌യുക്രെയ്ൻ വിഷയത്തില്‍ സംശയത്തോടെ നാറ്റോ
Share
ബ്രസല്‍സ് : യുക്രെയ്നെ ആക്രമിക്കാന്‍ റഷ്യ വീണ്ടും കാരണം തേടുകയാണെന്ന് നാറ്റോ. യുക്രെയ്നിലേക്ക് സൈന്യത്തെ അയക്കാന്‍ റഷ്യ ശ്രമിക്കുമെന്ന ആശങ്ക മുന്‍നിര്‍ത്തിയാണ് ഇയു പ്രതിരോധ മന്ത്രിമാര്‍ ചര്‍ച്ച നടത്തിയത്.

എന്നാല്‍ ചില ഇടങ്ങളിൽനിന്നും സൈന്യത്തെ പിന്‍വലിച്ചിട്ടുണ്ടെന്നും ആക്രമണം നടത്താന്‍ പദ്ധതിയില്ലെന്നും മോസ്കോ ആണയിട്ടു പറയുമ്പോഴും അതു വിശ്വാസത്തിലെടുക്കാതെയാണ് റഷ്യ ഉടന്‍ തന്നെ യുക്രെയ്നെ ആക്രമിച്ചേക്കുമെന്ന നിലപാടുമായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ രംഗത്തുവന്നത്.

തമ്പടിച്ച മുഴുവന്‍ യൂദ്ധവാഹനങ്ങളും പട്ടാളവും ഉടന്‍തന്നെ പിന്‍മാറണമെന്നാണ് ജോ ബൈഡന്‍റെ നിര്‍ദ്ദേശം. യുക്രെയ്നുമേലുള്ള റഷ്യന്‍ കടന്നുകയറ്റത്തിനുള്ള സാധ്യത വളരെ അധികമാണെന്നും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അതു സംഭവിക്കാമെന്നുമാണ് ബൈഡന്‍ വ്യാഴാഴ്ച പ്രതികരിച്ചത്.

ഇതിനിടെ നോര്‍ത്ത് അറ്റ്ലാന്റിക് കൗണ്‍സില്‍ യോഗത്തില്‍ നാറ്റോ പ്രതിരോധ മന്ത്രിമാര്‍ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി. സൈന്യത്തെ പിന്‍വലിക്കുന്നുവെന്ന റഷ്യന്‍ അവകാശവാദത്തെക്കുറിച്ച് നാറ്റോ പ്രതിരോധ മന്ത്രിമാര്‍ സംശയം പ്രകടിപ്പിച്ചു. പിന്‍മാറ്റം നടത്തിയില്ലെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു.

റഷ്യയുമായി സംസാരിക്കാനും പൊതുതത്ത്വങ്ങള്‍ തേടാനും സഖ്യം തയാറാണെന്ന് നാറ്റോ മേധാവി ജെന്‍സ് സ്റേറാള്‍ട്ടന്‍ബര്‍ഗ് വ്യാഴാഴ്ച പറഞ്ഞു. റഷ്യന്‍ ഉദ്ദേശ്യങ്ങളെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല, ഉറപ്പില്ല സ്റേറാള്‍ട്ടന്‍ബര്‍ഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതിനിടെ കിഴക്കന്‍ ലുഹാന്‍സ്ക് മേഖലയിലെ ‌‌യുക്രേനിയൻ സര്‍ക്കാരും റഷ്യയുടെ പിന്തുണയുള്ള വിഘടനവാദികളും വെടിനിര്‍ത്തല്‍ രേഖയ്ക്ക് കുറുകെ ഷെല്ലാക്രമണം നടത്തിയെന്ന ആരോപണവും ഉയര്‍ന്നു. ഇതുകൊണ്ട് ഒക്കെതന്നെയാണ് യുക്രെയ്ൻ അതിര്‍ത്തിയിലെ ‌യുദ്ധ ഭീതി കുറഞ്ഞുവെന്ന വാദഗതികളെ സ്റേറാള്‍ട്ടന്‍ബെര്‍ഗ് തള്ളിക്കളഞ്ഞത്.

ജോസ് കുന്പിളുവേലിൽ

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.