• Logo

Allied Publications

Middle East & Gulf
ഇവാഞ്ചലിക്കൽ സഭക്ക് വെല്ലൂരിൽ കരുതൽ ഭവനം
Share
കുവൈറ്റ് സിറ്റി: സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ സഭ വെല്ലൂരിൽ ആരംഭിച്ച ശാലോം ഭവൻ കരുതൽ ഭവനം സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നു.

വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ വരുന്ന രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും സഹായകരമായ നിലയിൽ വേണ്ട മാർഗ നിർദ്ദേശം നൽകുക എന്ന ലക്ഷ്യത്തോടെ ഒരു വാടക കെട്ടിടത്തിൽ ആരംഭിച്ച ഒരു എളിയ തുടക്കം ഇതിനോടകം നൂറു കണക്കിന് രോഗികൾക്ക് ആശ്വാസമായി കഴിഞ്ഞു.

വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് കണിഗാപുരത്ത് പുതിയതായി പണികഴിപ്പിക്കുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്‍റെ സമീപത്താണ് 50 സെന്‍റ് സ്ഥലത്ത് മൂന്നു കോടി രൂപ ചെലവഴിച്ച് ശാലോം ഭവൻ കരുതൽ ഭവനം പണിതീർത്തിരിക്കുന്നത്.

സഭയുടെ ഈ കരുതൽ ഭവനത്തിന് സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയും കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷനും (കെറ്റിഎംസിസി) സഭയുടെ സ്വദേശത്തും വിദേശത്തും ഉള്ള വിവിധ ഇടവകകളും വ്യക്തികളും ആണ് മുറികളും അനുബന്ധ സൗകര്യങ്ങളും സ്പോൺസർ ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 19 നു (ശനി) രാവിലെ 10ന് ആരംഭിക്കുന്ന പ്രതിഷ്ഠാ ശുശ്രൂഷകൾക്ക് സഭയുടെ പ്രിസൈഡിംഗ് ബിഷപ് ഡോ. തോമസ് ഏബ്രഹാം മുഖ്യ കാർമികത്വം വഹിക്കും. ബിഷപ് ഡോ. ഏബ്രഹാം ചാക്കോ, ബിഷപ്ഡോ. ടി. സി ചെറിയാൻ, ബിഷപ് എ.ഐ. അലക്‌സാണ്ടർ തുടങ്ങിയവർ സഹകാർമികത്വം വഹിക്കും. സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വൈദീക ട്രസ്റ്റി റവ. സജി മാത്യു തുടങ്ങിയവർ പ്രസംഗിക്കും.

ശാലോം കരുതൽ ഭവനം ഓണിററി ഡയറക്ടർ ആയി റവ. ഡോ. ഫിന്നി അലക്‌സാണ്ടറും മാനേജർ ആയി ഷിബു ജോണും പ്രവർത്തിക്കുന്നു.

രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും വേണ്ട ഡീലക്‌സ്, എസി, നോൺ എസി റൂമുകളും ഡോർമിറ്ററിയും ചാപ്പലും ഓഫീസും ആണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയായിരിക്കുന്നത്. രോഗികൾക്ക് വാഹന സൗകര്യവും ലഭ്യമാണ്.

രാജു ഡാനിയേൽ ജോൺ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത