• Logo

Allied Publications

Middle East & Gulf
ശരത് ലാൽ കൃപേഷ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
Share
കുവൈറ്റ് സിറ്റി: ഒഐസിസി കുവൈറ്റ്‌ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, അക്രമ രാഷ്ട്രീയത്തിനു മുന്നിൽ നെഞ്ചു വിരിച്ചു ധീരരക്തസാക്ഷിത്വം വരിച്ച കാസർഗോട്ട് കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൃപേഷ് ശരത് ലാൽ എന്നിവരുടെ മൂന്നാം രക്തസാക്ഷിത്വ ദിനത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

ഒഐസിസി ഓഫിസിൽ പ്രസിഡന്‍റ് ജയേഷ് ഓണശേരിയുടെ അധ്യക്ഷതയിൽ നടന്ന യോഗം ഓൺ ലൈൻ വഴി യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് ബി. പി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതം പറഞ്ഞ യോഗത്തിൽ നാഷണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്‍റ് എബി വാരിക്കാട്, ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ, ഒഐസിസി കുവൈറ്റ്‌ നാഷണൽ കമ്മിറ്റി അംഗം രാമകൃഷ്ണൻ കള്ളാർ, യൂത്ത് കോൺഗ്രസ് കുവൈറ്റ് പ്രസിഡന്‍റ് ജോബിൻ ജോസ്, വിവിധ ജില്ലാ കമ്മിറ്റി നേതാക്കളായ ബത്താർ വൈക്കം, സൈമൺ കൊട്ടാരക്കര എന്നിവർ അനുസ്മരണം പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി ഭാരവാഹികളായ അനിൽ ചീമേനി, മനോജ്‌ വാഴക്കോടൻ എന്നിവർ പരിപാടിക്ക് നേത്യത്വം നൽകി.

കഴിഞ്ഞ ദിവസം കുവൈറ്റിൽ മരിച്ച ഒഐസിസി പ്രവർത്തകൻ വിജു മൂത്തലിന്‍റെ വിയോഗത്തിൽ യോഗം അനുശോചിച്ചു. ജില്ലാ ജോയിന്‍റ് ട്രഷറർ സുമേഷ് രാജ് നന്ദി പറഞ്ഞു,

സലിം കോട്ടയിൽ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത