• Logo

Allied Publications

Europe
ശീതക്കൊടുങ്കാറ്റില്‍ ആടിയുലഞ്ഞു ജർമനി; രണ്ടു മരണം
Share
ബര്‍ലിന്‍: യെലേനിയ കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് ജർമനി. 156 മുതല്‍ 180 കി.മി. വേഗതയിലാണ് കാറ്റ് ആഞ്ഞടിച്ചത്, മരങ്ങള്‍ പിഴുതെറിഞ്ഞും ജലനിരപ്പ് ഉയര്‍ത്തിയും രാജ്യവ്യാപകമായി നാശനഷ്ടങ്ങള്‍ക്കും കാരണമായി. ശക്തമായി കാറ്റില്‍ വൈദ്യുതി തകരാറുമൂലം ലക്ഷത്തിലധികം വീടുകള്‍ ഇരുട്ടിലായി.

വടക്കന്‍ ജര്‍മ്മനിയില്‍ ശക്തമായ തോതിലാണ് കാറ്റ് വീശിയത്, റെയില്‍ റോഡ് സർവീസുകളേയും കാറ്റ് സാരമായി ബാധിച്ചു. ഔട്ടോബാനില്‍ നിരവധിയപകടങ്ങള്‍ ഉണ്ടായി. കുറഞ്ഞത് രണ്ട് മരണങ്ങളെങ്കിലും പോലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബുധനാഴ്ച രാത്രിമുതലാണ് കെടുങ്കാറ്റു വീശിത്തുടങ്ങിയത്. വ്യാഴാഴ്ച രാവിലെ ഹാംബുര്‍ഗിലെ മീന്‍ ലേല ഹാള്‍ ഉള്‍പ്പെടെയുള്ള മത്സ്യ മാര്‍ക്കറ്റില്‍ വെള്ളം കയറി. വ്യാഴാഴ്ച പുലര്‍ച്ചെ വടക്കന്‍ ജര്‍മ്മനിയില്‍ മണിക്കൂറില്‍ 152 കിലോമീറ്റര്‍ വേഗതയിലാണ്. ഹാംബുര്‍ഗില്‍ ഫെറി സര്‍വീസില്‍ മെഗാ തരംഗം തട്ടി കപ്പലിന്റെ മുന്‍വശത്തെ ജനലുകള്‍ തകര്‍ത്തു. ഹാംബര്‍ഗിലെ വെള്ളപ്പൊക്കത്തില്‍ മുങ്ങി ഫെറി ഗതാഗതം തടസപ്പെട്ടു. ഇവിടങ്ങളിൽ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. രാജ്യത്തുടനീളം മിക്കയിടങ്ങളിലും ശനിയാഴ്ച വരെ റെയില്‍ ഗതാഗതം മുടങ്ങും.

ലോവര്‍ സാക്സണി, ബ്രെമെന്‍, ഹാംബര്‍ഗ്, ഷ്ലെസ്വിഗ്~ഹോള്‍സ്ററീന്‍, മെക്ക്ലെന്‍ബര്‍ഗ്~വെസ്റേറണ്‍ പൊമറേനിയ, ബെര്‍ലിന്‍, ബ്രാന്‍ഡന്‍ബര്‍ഗ് എന്നീ സംസ്ഥാനങ്ങളിലെ ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി.

ലോവര്‍ സാക്സോണിയില്‍, ഹാംബര്‍ഗിന്‍റെ തെക്ക് ഭാഗത്തേക്കുള്ള കൊടുങ്കാറ്റില്‍ നിന്നുള്ള നാശനഷ്ടങ്ങള്‍ കാരണം എല്ലാ ട്രെയിനുകളും റദ്ദാക്കി, ശനിയാഴ്ച വരെ തടസങ്ങള്‍ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ടിക്കറ്റ് വാങ്ങിയ യാത്രക്കാര്‍ക്ക് ഫെബ്രുവരി 26 വരെ അവ വീണ്ടും ഉപയോഗിക്കാനോ സൗജന്യമായി റദ്ദാക്കാനോ കഴിയുമെന്ന് റെയില്‍വേ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ബ്രെമനും ഹാംബുര്‍ഗിനും ഡോര്‍ട്ട്മുണ്ടിനും മ്യൂണ്‍സ്റററിനും ഇടയില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം ഉണ്ടായത്.

ലുഫ്താന്‍സ 20 വിമാനങ്ങള്‍ റദ്ദാക്കുകയും മോശം കാലാവസ്ഥ കാരണം വൈകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ജര്‍മ്മന്‍ എയര്‍ലൈന്‍ ആളുകളോട് യാത്ര ചെയ്യുന്നതിന് മുമ്പ് അവരുടെ ഫ്ലൈറ്റ് സ്ററാറ്റസ് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു.

വടക്കന്‍ റൈന്‍~വെസ്ററ്ഫാലിയ, മെക്ളെന്‍ബര്‍ഗ്~വെസ്റേറണ്‍ പൊമറേനിയ തുടങ്ങിയ വടക്കന്‍ സംസ്ഥാനങ്ങളെയാണ് കൊടുങ്കാറ്റ് കൂടുതലായും ബാധിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.വ്യാഴാഴ്ച രാവിലെ ബെര്‍ലിനിലെ അഗ്നിശമന സേന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

നോര്‍ത്ത് റൈന്‍~വെസ്ററ്ഫാലിയ സ്കൂളുകള്‍ അടച്ചിരുന്നു. കൊളോണ്‍ കത്തീഡ്രലിന്റെ മുകളിലത്തെ കല്ലുകള്‍ വീഴുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അടുത്ത ആഴ്ച്ചയുടെ തുടക്കത്തിലും കുറഞ്ഞ തോതിലുള്ള കൊടുങ്കാറ്റുണ്ടാകുമെന്ന് ഡിഡബ്ള്യുഡി പ്രവചിക്കുന്നു. ഇനിവരുന്നത് സൈനപ് കൊടുങ്കാറ്റാണ്.

ജോസ് കുന്പിളുവേലിൽ

റ​ഷ്യ​ൻ ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സ​ജ്ജ​മാ​ക്കും: ഷോ​ൾ​സ്.
മാ​ഡ്രി​ഡ്: റ​ഷ്യ​യി​ൽ​നി​ന്നു വ​ർ​ധി​ച്ചു വ​രു​ന്ന ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സൈ​നി​ക​മാ​യി സ​ജ്ജ​മാ​ക്കു​മെ​ന്ന് ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ്.
കോ​പ്പ​ൻ​ഹേ​ഗ​ൻ വെ​ടി​വെ​യ്പ്പി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ​ൻ: ഡെ​ൻ​മാ​ർ​ക്ക് ത​ല​സ്ഥാ​ന​മാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഷോ​പ്പിം​ഗ് മാ​ളി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​ൽ ര​ണ്ട്
യു​കെ​യി​ലെ മ​ല​യാ​ളി ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന് ധ​ന്യ​നി​മി​ഷം; ഫാ. ​ജി​ത്തു ജ​യിം​സ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു.
നോ​ർ​ത്താം​പ്ട​ണ്‍: നോ​ർ​ത്താം​പ്ട​ണ്‍ സെ​ന്‍റ് തോ​മ​സ് ദി ​അ​പ്പോ​സ​ൽ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ അം​ഗ​മാ​യ ജി​ത്തു ജെ​യിം​സ്, നോ​ർ​ത്താം​പ്ട​ണ്‍ രൂ​
കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡോ. ​ജ്യോ​തി​സ് മ​ണ​ല​യി​ലി​നു വ്യാ​ഴാ​ഴ്ച ലി​വ​ർ​പൂ​ളി​ൽ യാ​ത്രാ​മൊ​ഴി.
ലി​വ​ർ​പൂ​ൾ: കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വ ഡോ​ക്ട​ർ ജ്യോ​തി​സ് മ​ണ​ല​യി​ലി​ന് ലി​വ​ർ​പൂ​ളി​ലെ സെ​ന്‍റ് ഹെ​ല​ൻ​സി​ൽ യാ​ത്രാ​മൊ​ഴി ചൊ​ല്ലും.
മാഞ്ചസ്റ്റർ കൊച്ചു കേരളമായി; പ്രൗഢി വിളിച്ചോതി തിരുന്നാൾ പ്രദക്ഷിണം.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ഇന്നലെ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു കേരളമാകുന്ന കാഴ്ചയാണ് കണ്ടത്.