• Logo

Allied Publications

Europe
റ​ഷ്യ​ൻ സൈ​ന്യം നീ​ങ്ങി​ത്തു​ട​ങ്ങി
Share
ബെ​ർ​ലി​ൻ: റ​ഷ്യ യു​ക്രെ​യ്ൻ സം​ഘ​ർ​ഷ​ത്തി​ൽ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ് സ​മാ​ധാ​ന​ത്തി​ന്‍റെ സ്വ​ര​വു​മാ​യി റ​ഷ്യ​യി​ലെ​ത്തി വ്ളാ​ഡി​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ത​ൽ​ക്കാ​ലം വെ​ടി​നി​ർ​ത്ത​ലി​ന്‍റെ പ​തി​യി​ലെ​ത്തി​യ​തി​ന്‍റെ പി​ന്നാ​ലെ ന​യ​ത​ന്ത്ര പ​രി​ഹാ​ര​ത്തി​നു വ​ഴി​യൊ​രു​ക്കാ​ൻ അ​തി​ർ​ത്തി​യി​ൽ നി​ന്ന് കൂ​ടു​ത​ൽ സേ​ന​യെ പി​ൻ​വ​ലി​ക്കു​മെ​ന്നു റ​ഷ്യ അ​റി​യി​ച്ചു. ക്രി​മി​യ​യി​ൽ നി​ന്ന് റ​ഷ്യ​ൻ സേ​നാ ടാ​ങ്കു​ക​ളും ക​വ​ചി​ത​വാ​ഹ​ന​ങ്ങ​ളും മ​റ്റും ട്രെ​യി​നു​ക​ളി​ൽ ക​യ​റ്റു​ന്ന​തി​ന്‍റെ വി​ഡി​യോ ഇ​ന്ന​ലെ റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ, റ​ഷ്യ​യെ ഒ​രി​ക്ക​ലും വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​ൻ യു​എ​സും നാ​റ്റോ​യും ത​യാ​റാ​യി​ട്ടി​ല്ല എ​ന്ന​തും മ​റ്റൊ​രു വ​സ്തു​ത​യാ​ണ്..

പി​ന്മാറ്റ​ത്തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​ക​ളി​ല്ലെ​ന്നും അ​തി​ർ​ത്തി​യി​ൽ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം റ​ഷ്യ​ൻ സൈ​നി​ക​ർ ഇ​പ്പോ​ഴും യു​ദ്ധ​സ​ന്ന​ദ്ധ​രാ​യി ഉ​ണ്ടെ​ന്നും റ​ഷ്യ കൂ​ടു​ത​ൽ സ​ന്നാ​ഹ​മൊ​രു​ക്കു​ക​യാ​ണെ​ന്നും നാ​റ്റോ സെ​ക്ര​ട്ട​റി ജ​ന​റ​ൽ യെ​ൻ​സ് സ്റേ​റാ​ൾ​ട്ട​ൻ​ബ​ർ​ഗും ആ​രോ​പി​ച്ചു. അ​തേ​സ​മ​യം കൂ​ടു​ത​ൽ സേ​നാ​നീ​ക്ക​ത്തി​ന്‍റെ സൂ​ച​ന ല​ഭി​ച്ച​താ​യി യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ളി​ങ്ക​ൻ അ​റി​യി​ച്ചു. ഈ ​വി​ഷ​യ​ത്തി​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ നേ​താ​ക്ക​ൾ വ്യാ​ഴാ​ഴ്ച ബ്ര​സ​ൽ​സി​ൽ യോ​ഗം ചേ​രും.

എ​ന്നാ​ൽ യു​ദ്ധ​ഭീ​തി അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും സൈ​നി​കാ​ഭ്യാ​സം പൂ​ർ​ത്തി​യാ​യാ​ലു​ട​ൻ സേ​ന ബാ​ര​ക്കു​ക​ളി​ലേ​ക്കു മ​ട​ങ്ങു​മെ​ന്നും പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​ൻ വ്യ​ക്ത​മാ​ക്കി.

ഇ​തി​നി​ടെ യു​ക്രെ​യ്നി​നു നാ​റ്റോ അം​ഗ​ത്വം പ​രി​ഗ​ണ​ന​യി​ല്ലെ​ന്ന നി​ല​പാ​ടി​ലേ​ക്കു യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ എ​ത്തു​മെ​ന്ന സൂ​ച​ന​യാ​ണ് ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ന​ൽ​കു​ന്ന​ത്. ഷോ​ൾ​സു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ വ്യാ​ഴാ​ഴ്ച ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്താ​നി​രി​യ്ക്കു​ക​യാ​ണ്.

യു​ദ്ധ​ഭീ​തി തു​ട​രു​ന്ന യു​ക്രെ​യ്നി​ൽ നി​ന്ന് മ​ട​ങ്ങാ​ൻ വി​മാ​ന​മി​ല്ലാ​തെ വ​ല​ഞ്ഞ് മ​ല​യാ​ളി​ക​ൾ ക​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. അ​ത്യാ​വ​ശ്യ​ക്കാ​ര​ല്ലാ​ത്ത എ​ല്ലാ ഇ​ന്ത്യ​ക്കാ​രും മ​ട​ങ്ങ​ണ​മെ​ന്ന നി​ർ​ദേ​ശം ഇ​ന്ത്യ​ൻ എം​ബ​സി ന​ൽ​കി​യ​ശേ​ഷം യു​ക്രെ​യ്നി​ൽ നി​ന്ന് മ​ട​ങ്ങാ​നാ​യ​ത് തീ​രെ കു​റ​ച്ച് പേ​ർ​ക്ക് മാ​ത്ര​മാ​ണ്. എ​ന്നാ​ൽ യു​ദ്ധ​ഭീ​തി​യി​ലാ​ണെ​ങ്കി​ലും ത​ങ്ങ​ൾ സു​ര​ക്ഷി​ത​രാ​ണ​ന്നും ഉ​ക്രെ​യ്നി​ലെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വാ​സി ഓ​ണ്‍​ലൈ​നോ​ടു പ​റ​ഞ്ഞു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം