• Logo

Allied Publications

Europe
ബ്രേ​യി​ൽ വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ​ച്ച​ന്‍റെ തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച
Share
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ബ്രേ ​കു​ർ​ബാ​ന സെ​ന്‍റ​റി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് അ​ച്ച​ന്‍റെ തി​രു​നാ​ൾ 2022 ഫെ​ബ്രു​വ​രി 20 ഞാ​യ​റാ​ഴ്ച ഭ​ക്ത്യ​ത​ര​പൂ​ർ​വം കൊ​ണ്ടാ​ടു​ന്നു. ഒ​രാ​ഴ്ച് നീ​ണ്ടു നി​ൽ​കു​ന്ന തി​രു​നാ​ൾ ക​ർ​മ്മ​ങ്ങ​ൾ ഫെ​ബ്രു​വ​രി 13നു ​ന​ട​ന്ന കൊ​ടി​യേ​റ്റോ​ടെ ആ​രം​ഭി​ച്ചു.

തി​രു​നാ​ൾ ദി​വ​സം വ​രെ ദി​വ​സ​വും വൈ​കി​ട്ട് 8ന് ​നൊ​വേ​ന ഉ​ണ്ടാ​യി​രി​ക്കും. ഫെ​ബ്രു​വ​രി 19 ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ക്കു​ന്ന തി​രു​നാ​ൾ ഒ​രു​ക്ക ധ്യാ​ന​വും ശു​ശ്രൂ​ഷ​ക​ളും ഫാ. ​ജോ​മോ​ൻ കാ​ക്ക​നാ​ട്ട് നേ​തൃ​ത്വം ന​ൽ​കും. കു​ന്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 4ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന​യ്ക്ക് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​ക്ല​മ​ന്‍റ് പാ​ട​ത്തി​പ​റ​ന്പി​ൽ മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി​രി​ക്കും. സീ​റോ മ​ല​ബാ​ർ അ​യ​ർ​ല​ൻ​ഡ് കാ​റ്റി​ക്കി​സം ഡ​യ​റ​ക്ട​ർ ഫാ. ​റോ​യ് വ​ട്ട​ക്കാ​ട്ട് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ നെ​ല്ലെ​ൻ​കു​ഴി​യി​ൽ ഒ​സി​ഡി സ​ഹ​കാ​ർ​മ്മി​ക​നാ​യി​രി​ക്കും. പ്ര​സു​ദേ​ന്തി വാ​ഴ്ച, ല​ദീ​ഞ്ഞ്, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും. തി​രു​നാ​ളി​ൽ സം​ബ​ന്ധി​ച്ച് അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ ഏ​വ​രേ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സ​ഭാ നേ​തൃ​ത്വം അ​റി​യി​ച്ചു.

ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.