• Logo

Allied Publications

Middle East & Gulf
ഇ​സ്പാ​ഫ് ഫാ​മി​ലി മീ​റ്റ് ശ്ര​ദ്ധേ​യ​മാ​യി
Share
ജി​ദ്ദ: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ പാ​ര​ന്‍റ്സ് ഫോ​റം (ഇ​സ്പാ​ഫ്) കു​ടും​ബം സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി ദി​ന​ങ്ങ​ളു​ണ്ടാ​ക്കി​യ അ​ക​ൽ​ച്ച​യും പ്ര​യാ​സ​ങ്ങ​ളും മ​റ​ന്നു പ്ര​തീ​ക്ഷ​യു​ടെ​യും ആ​ശ്വാ​സ​ത്തി​ന്‍റെ​യും ദി​ന​ങ്ങ​ൾ ഓ​ർ​മ​പ്പെ​ടു​ത്തി ആ​വേ​ശം വാ​നോ​ളം ഉ​യ​ർ​ത്തി​കൊ​ണ്ട് "​ഇ​സ്പാ​ഫ് ഡെ​സേ​ർ​ട് കാ​ർ​ണി​വ​ൽ 2022' ​എ​ന്ന കു​ടും​ബ സം​ഗ​മം ജി​ദ്ദ​ക്ക് അ​ടു​ത്തു​ള്ള ബെ​ഹ്റ ഡെ​സേ​ർ​ട് ക്യാ​ന്പി​ൽ സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​സ്പാ​ഫ് പ്ര​സി​ഡ​ന്‍റ് ഡോ. ​മു​ഹ​മ്മ​ദ് ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത പ്രോ​ഗ്രാം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ഞ്ചി. മു​ഹ​മ്മ​ദ് കു​ഞ്ഞി നി​യ​ന്ത്രി​ച്ചു. വൈ​കു​ന്നേ​രം നാ​ലി​ന് ഡെ​സേ​ർ​ട് സ​ഫാ​രി​യോ​ട് കൂ​ടി ആ​രം​ഭി​ച്ച പ​രി​പാ​ടി, ച​ട്ടി​പ​ന്തേ​റു, ക​ന്പ​വ​ലി, കു​ട്ടി​ക​ൾ​ക്ക് ഉ​ള്ള ഗെ​യിം​സ്, ക​പ്പി​ൾ ഗെ​യിം​സ്, ക്യാ​ന്പ്ഫ​യ​ർ, ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം എ​ന്നി​വ​കൊ​ണ്ട് പ​ങ്കെ​ടു​ത്ത​വ​രു​ടെ മ​ന​സ് നി​റ​ച്ചു. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു പോ​ലെ ആ​സ്വാ​ദ​ന​ത്തി​ന്‍റെ​യും അ​നു​ഭൂ​തി​യു​ടെ​യും മ​ണി​ക്കൂ​റു​ക​ൾ സ​മ്മാ​നി​ച്ചു ഇ​സ്പാ​ഫ് ഡെ​സേ​ർ​ട് കാ​ർ​ണി​വ​ൽ 2022.

​എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ​മാ​രാ​യ ശി​ഹാ​ബ് പി.​സി, ബു​ഷൈ​ർ കെ, ​റി​യാ​സ് പി.​കെ, സ​ഹി​ർ​ഷാ, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ റ​ഫീ​ഖ് പെ​രൂ​ൾ, മു​ൻ​പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബൈ​ജു, അ​നീ​സ ബൈ​ജു എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​ത്ര​ത്വം ന​ൽ​കി. അ​ഷ്ഫാ​ഖ്, റ​ഫ്സി അ​ഷ്ഫാ​ഖ് ഫാ​മി​ലി​ക​ൾ​ക്ക് ഉ​ള്ള സ്പെ​ഷ്യ​ൽ പ്രോ​ഗ്രാം ഏ​റെ. പു​തു​മ​ക​ളോ​ടെ അ​വ​ത​രി​പ്പി​ച്ചു. റി​ഷാ​ദ് അ​ല​വി, ബ​ഷീ​ർ അ​ച്ച​ന്പ​ത്ത് എ​ന്നി​വ​രു​ടെ നേ​ത്ര​ത്വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സം​ഗീ​ത വി​രു​ന്നൊ​രു​ക്കി.

പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​ല്ലാം മ​ധു​രി​ക്കു​ന്ന ഓ​ർ​മ​ക​ൾ സ​മ്മാ​നി​ച്ച ഇ​സ്പാ​ഫ് ഫാ​മി​ലി പ്രോ​ഗ്രാം ദീ​ർ​ഘ​നാ​ളു​ക​ൾ​ക്ക് ശേ​ഷ​മു​ള്ള ഒ​ത്തു​ചേ​ര​ലി​നു പു​റ​മേ ഒ​രു മാ​ന​സി​ക ഉ​ത്തേ​ജ​ന വേ​ദി​കൂ​ടി ആ​യി മാ​റി. ഇ​സ്പാ​ഫ് അ​ഡ്വൈ​സേ​ർ​സ് സ​ലാ​ഹ് കാ​രാ​ട​ൻ, അ​ബ്ദു​ൽ​അ​സീ​സ്, ഇ​ന്ത്യ​ൻ സ്കൂ​ൾ മാ​നേ​ജ്മ​ന്‍റ് ക​മ്മി​റ്റി മു​ൻ അം​ഗം മോ​ഹ​ൻ​ജി എ​ന്നി​വ​രു​ടെ സാ​നി​ധ്യം ക്യാ​ന്പി​ൽ ആ​വേ​ശം പ​ക​ർ​ന്നു. മു​ഹ​മ്മ​ദ് യൂ​ന​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ ഭ​ക്ഷ​ണ സ്റ്റാ​ൾ പ്രോ​ഗ്രാ​മി​ന്‍റെ പൊ​ലി​മ വ​ർ​ധി​പ്പി​ച്ചു. ശി​ഹാ​ബ് പി ​സി, ഇ​സ്പാ​ഫ് മു​ൻ​ഭാ​ര​വാ​ഹി ഇ​ക്ബാ​ൽ മാ​സ്റ്റ​ർ എ​ന്നി​വ​ർ സ്പോ​ർ​ട്സ് ഇ​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു.

കെ.​ടി മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ

51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.