• Logo

Allied Publications

Europe
കുട്ടികൾക്കായി നോമ്പ് ഒരുക്ക ധ്യാനം "ആത്മീയം' 23, 24. 25 തീയതികളിൽ
Share
ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭ കുട്ടികൾക്കായി "ആത്മീയം'എന്ന പേരിൽ നോമ്പ് ഒരുക്ക ഏകദിന ധ്യാനം നടത്തുന്നു. താല ഫെറ്റർകെയിൻ ചർച്ച് ഓഫ് ഇൻകാർനേഷനിൽ വച്ച് മൂന്ന് വിഭാഗങ്ങളായാണ് ധ്യാനം നടത്തപ്പെടുന്നത്.

2022 ഫെബ്രുവരി 23 ബുധനാഴ്ച 2,3 കാറ്റിക്കിസം ക്ലാസുകളിലെ കുട്ടികൾക്കായും, 24 വ്യാഴാഴ്ച 4 മുതൽ 7 വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്കായും, ഫെബ്രുവരി 25 വെള്ളിയാഴ്ച 8 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായും ധ്യാനം ക്രമീകരിച്ചിരിക്കുന്നു.

രാവിലെ 10 മുതൽ 4 വരെ നടത്തുന്ന ധ്യനത്തിന്‍റെ രജിസ്ട്രേഷൻ www.syromalabar.ie വെബ്സൈറ്റിലെ പിഎംഎസിൽ ആരംഭിച്ചുകഴിഞ്ഞു. രജിസ്ട്രേഷൻ ഫീസ് 10 യൂറോ ആണ്. കുട്ടികൾക്ക് ലഘുഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നതായിരിക്കും.

നോമ്പിനു മുന്നോടിയായി കുട്ടികളെ ആത്മീയമായി ഒരുക്കുവാൻ, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് മാന:സ്സികമായ കരുത്തും ആത്മീയമായ ഉണർവും നൽകാൻ വി. കുർബാനയോടും, ആരാധനയോടും, പ്രാർത്ഥനയോടും, കളികളോടും, ക്ലാസുകളോടും കൂടി ക്രമീകരിച്ചിരിക്കുന്ന ഈ ധ്യാനം ഒരനുഭവമാക്കി മാറ്റാൻ എല്ലാ കുട്ടികളേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നന്നതായി സഭാ നേതൃത്വം അറിയിച്ചു.

ജെയ്സൺ കിഴക്കയിൽ

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം