• Logo

Allied Publications

Europe
ഇ​ന്ത്യ​ൻ പൗ​രന്മാ​രോ​ട് യു​ക്രെ​യി​ൻ വി​ടാ​ൻ നി​ർ​ദ്ദേ​ശം; മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ ആ​ശ​ങ്ക​യി​ൽ
Share
കീ​വ്: റ​ഷ്യ​യു​ക്രെ​യ്ൻ യു​ദ്ധ​ഭീ​തി ഉ​ച്ച​സ്ഥാ​യി​യാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​ക്രെ​യി​നി​ലെ ഇ​ന്ത്യ​ൻ പൗ​രന്മാരോ​ട് രാ​ജ്യം വി​ടാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി നി​ർ​ദ്ദേ​ശം ന​ൽ​കി. യു​ക്രെ​യ്നി​ൽ അ​ധി​നി​വേ​ശം ന​ട​ത്താ​ൻ റ​ഷ്യ ത​യാ​റെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലും യു​എ​സി​ന്‍റെ തു​ട​ർ​ച്ച​യാ​യ മു​ന്ന​റി​യി​പ്പു​ക​ൾ​ക്കും പി​ന്നാ​ലെ​യാ​ണി​ത്.

ഒ​ട്ട​ന​വ​ധി ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഇ​വി​ടെ ഉ​ന്ന​ത പ​ഠ​നം ന​ട​ത്തു​ന്നു​ണ്ട്. അ​തു ത​ന്നെ​യു​മ​ല്ല നി​ര​വ​ധി മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ ഈ​യ​ടു​ത്ത കാ​ല​ത്താ​യി യു​ക്രെ​യ്നി​ലെ വി​വി​ധ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ പ​ഠ​നം ന​ട​ത്തു​ന്നു​ണ്ട്. ഇ​വ​രൊ​ക്കെ ത​ന്നെ ഇ​പ്പോ​ൾ ആ​ശ​ങ്ക​യു​ടെ മു​ൾ​മു​നി​യി​ലാ​ണ്. ഇ​വ​രെ​ല്ലാം ത​ന്നെ താ​ൽ​കാ​ലി​ക​മാ​യി യു​ക്രെ​യി​ൻ വി​ട്ടു​പോ​ക​ണ​മെ​ന്നാ​ണ് ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദ്ദേ​ശം. ഈ ​വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ ഞ​ങ്ങ​ൾ അ​വി​ടെ പ​ഠി​ക്കാ​നെ​ത്തി​യ ചി​ല വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു. ഇ​വ​രെ​ല്ലാം ത​ന്നെ രാ​ജ്യം വി​ടാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​ണ്. അ​തേ​സ​മ​യം യു​ക്രെ​യി​ൻ വി​ടു​ന്ന ഇ​ന്ത്യാ​ക്കാ​ർ അ​വ​രു​ടെ കാ​ര്യ​വി​വ​ര​ങ്ങ​ൾ ഇ​ന്ത്യ​ൻ എം​ബ​സി​ക്ക് കൈ​മാ​റ​ണം എ​ന്നാ​ണ് എം​ബ​സി​യു​ടെ മ​റ്റൊ​രു നി​ർ​ദ്ദേ​ശം. യു​ക്രെ​യി​നി​ലേ​യ്ക്കു​ള്ള അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും യു​ക്രെ​യി​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ന്‍റെ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ ഇ​നി​യും കൂ​ടി​വ​രു​മെ​ന്ന വ​സ്തു​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ​ക്കാ​രോ​ട്, പ്ര​ത്യേ​കി​ച്ച് അ​വി​ടെ താ​മ​സി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ളോ​ട് താ​ൽ​കാ​ലി​ക​മാ​യി ൻ ​വി​ടാ​നും നി​ർ​ദേ​ശ​മു​ണ്ട്. യു​ദ്ധ ഭീ​ഷ​ണി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളാ​യി പ​ല രാ​ജ്യ​ങ്ങ​ളും ത​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ പി​ൻ​വ​ലി​ക്കു​ക​യും പൗ​ര​ൻ​മാ​രോ​ട് യു​ക്രെ​യ്ൻ വി​ടാ​ൻ ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്.

യു​എ​സ്എ, ജ​ർ​മ​നി, ഇ​റ്റ​ലി, ബ്രി​ട്ട​ൻ, അ​യ​ർ​ല​ൻ​ഡ്, ബെ​ൽ​ജി​യം, ല​ക്സം​ബ​ർ​ഗ്, നെ​ത​ർ​ലാ​ൻ​ഡ്, കാ​ന​ഡ, നോ​ർ​വേ, എ​സ്റേ​റാ​ണി​യ, ലി​ത്വാ​നി​യ, ബ​ൾ​ഗേ​റി​യ, സ്ളോ​വേ​നി​യ, ഓ​സ്ട്രേ​ലി​യ, ജ​പ്പാ​ൻ, ഇ​സ്രാ​യേ​ൽ സൗ​ദി അ​റേ​ബ്യ, യു​എ​ഇ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ യു​ക്രെ​യ്ൻ വി​ടാ​ൻ പൗ​ര​ൻ​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞു.

യു​ക്ര​യ്നി​ലെ ഇ​ന്ത്യ​ൻ ജ​ന​സം​ഖ്യ എ​ത്ര​യെ​ന്നു ചോ​ദി​ച്ചാ​ൽ 2020 വ​രെ 18,000 ത്തോ​ളം ഇ​ന്ത്യ​ക്കാ​ർ ഉ​ണ്ടെ​ന്നാ​ണ് ഒ​രു ക​ണ​ക്ക്. എ​ന്നാ​ൽ യു​എ​ന്നി​ലെ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി ക​ഴി​ഞ്ഞ മാ​സം യു​ക്രെ​യ്നി​ൽ 20,000 എ​ണ്ണം ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കി​യ​ത്. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ. ഏ​ക​ദേ​ശം 16,000 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ വ​രും. ആ​ന്ധ്ര, കേ​ര​ളം, പ​ഞ്ചാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു ത​ന്നെ മൂ​വാ​യി​ര​വും. ഇ​തി​ൽ 800 ഓ​ളം മ​ല​യാ​ളി​ക​ളു​ണ്ടാ​വു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഭൂ​രി​ഭാ​ഗ​വും പ​ഠി​ക്കു​ന്ന​ത് യു​ക്രെ​യ്നി​ലെ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ലാ​ണ്, ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ളാ​യി ഇ​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​രു ജ​ന​പ്രി​യ രാ​ജ്യ​മാ​ണ്. അ​തു​പോ​ലെ ത​ന്നെ ബ​ലാ​റു​സി​ലും ഒ​ട്ട​ന​വ​ധി ഇ​ന്ത്യ​ക്കാ​ർ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ മെ​ഡി​സി​ൻ പ​ഠി​യ്ക്കു​ന്നു​ണ്ട്.

ഇ​തി​നി​ടെ യു​ദ്ധം ഒ​ഴി​വാ​ക്കാ​നു​ള്ള അ​ടി​യ​ന്തി​ര​മാ​യ ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ വി​വി​ധ രാ​ജ്യ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ്. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ് ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​ടി​യ​ന്തി​ര​മാ​യി മോ​സ്കോ​യി​ലെ​ത്തി.

യു​ക്രെ​യ്ൻ വി​ഷ​യ​ത്തി​ൽ അ​യ​വു വ​രു​ത്താ​നാ​ണ് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ​ള്ാ​ഡി​മി​ർ പു​ടി​നും, ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സും ത​മ്മി​ലു​ള്ള ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന് ​മോ​സ്കോ​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സി​നോ​ട് പു​ടി​ൻ ഭ​ര​ണ​കൂ​ടം പി​സി​ആ​ർ ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഒ​ലാ​ഫ് ഷോ​ൾ​സ് അ​ത് നി​ര​സി​ച്ചു.

എ​ന്നാ​ൽ പു​ടി​ൻ കൊ​റോ​ണ വൈ​റ​സി​ന്‍റെ ഭീ​തി​യി​ലാ​ണ്. രാ​ജ്യ​ത്ത് പ്ര​വേ​ശി​ക്കു​ന്ന​തി​നു​മു​ന്പ്, പു​റ​പ്പെ​ടു​ന്ന​തി​ന് മു​ന്പു​ള്ള നാ​ല് ദി​വ​സ​ങ്ങ​ളി​ൽ ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ് ഉ​ൾ​പ്പെ​ടെ, പ്ര​തി​നി​ധി സം​ഘ​ത്തി​ലെ എ​ല്ലാ സ​ഹ​യാ​ത്രി​ക​രി​ൽ നി​ന്നും മൂ​ന്ന് പി​സി​ആ​ർ ടെ​സ്റ്റു​ക​ൾ പു​ടി​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

വി​മാ​നം ഇ​റ​ങ്ങി​യ ഉ​ട​ൻ ത​ന്നെ റ​ഷ്യ​ൻ മെ​ഡി​ക്ക​ൽ സ്റ്റാ​ഫ് ന​ട​ത്തി​യ ജ​ർ​മ്മ​ൻ പ്ര​തി​നി​ധി സം​ഘ​ത്തി​ൽ നി​ന്ന് റ​ഷ്യ​ൻ പി​സി​ആ​ർ ടെ​സ്റ്റ് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ചാ​ൻ​സ​ല​ർ അ​തി​ന് കൂ​ട്ടാ​ക്കി​യി​ല്ല. വി​മാ​ന​ത്തി​ൽ ഇ​റ​ങ്ങി​യ ഉ​ട​ൻ ത​ന്നെ മോ​സ്കോ​യി​ലെ ജ​ർ​മ്മ​ൻ എം​ബ​സി​യി​ലെ ഡോ​ക്ട​ർ ജ​ർ​മ്മ​ൻ ടെ​സ​റ്റ് ന​ട​ത്തി​യി​രു​ന്നു.

റ​ഷ്യ​ൻ പ​ക്ഷ​ത്തി​നു​ള്ള ഒ​രേ​യൊ​രു ഇ​ള​വ് ന​ൽ​കി പി​സി​ആ​ർ ടെ​സ്റ്റി​ന്‍റെ ശ​രി​യാ​യ നി​ർ​വ​ഹ​ണം നി​രീ​ക്ഷി​ക്കാ​ൻ അ​വ​ർ​ക്ക് ആ​രെ​യെ​ങ്കി​ലും സ​ർ​ക്കാ​ർ എ​യ​ർ​ബ​സി​ലേ​ക്ക് അ​യ​യ്ക്കാ​മെ​ന്നാ​ണ് ഷോ​ൾ​സ് അ​റി​യി​ച്ച​ത്. ഒ​ടു​വി​ൽ റ​ഷ്യ​ക്കാ​ർ ഈ ​ന​ട​പ​ടി​ക്ര​മം അം​ഗീ​ക​രി​ച്ച​താ​യി പ​റ​ഞ്ഞു. ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണും റ​ഷ്യ​ൻ പി​സി​ആ​ർ ടെ​സ്റ്റ്് നി​ര​സി​ച്ച​തി​നാ​ൽ, അ​ദ്ദേ​ഹ​വും പു​ടി​നും ച​ർ​ച്ച​യ്ക്കാ​യി നീ​ള​മു​ള്ള മേ​ശ​ക്കി​പ്പു​റ​മാ​ണ് ഇ​രു​ന്ന​ത്.

റ​ഷ്യ 130,000 സൈ​നി​ക​രെ​യാ​ണ് യു​ക്രെ​യ്നു ചു​റ്റു​മാ​യി വി​ന്യ​സി​ച്ചി​രി​യ്ക്കു​ന്ന​ത്. ക​രി​ങ്ക​ട​ലി​ൽ റ​ഷ്യ​യു​ടെ യു​ദ്ധ​ക്ക​പ്പ​ൽ നി​ര​ന്നി​രി​യ്ക്ക​യാ​ണ്. കൂ​ടാ​തെ ത​ന്‍റെ ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ ഹൈ​പ്പ​ർ​സോ​ണി​ക് മി​സൈ​ൽ ത​ന്‍റെ മി​ഗ് യു​ദ്ധ​വി​മാ​ന​ങ്ങ​ളു​മാ​യി ക​ലി​നി​ൻ​ഗ്രാ​ഡി​ലേ​ക്ക് പ​റ​ന്നു ക​ഴി​ഞ്ഞു.

ഷോ​ൾ​സി​ന്‍റെ വ​ര​വി​നി​ടെ, റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രി സെ​ർ​ജി ഷോ​യി​ഗു ത​ന്‍റെ സൈ​ന്യ​ത്തെ ഭാ​ഗി​ക​മാ​യി പി​ൻ​വ​ലി​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചു. മാ​സ​ങ്ങ​ളാ​യി യു​ക്രെ​യ്നി​യ​ൻ അ​തി​ർ​ത്തി​യി​ൽ നി​ല​യു​റ​പ്പി​ച്ച സൈ​നി​ക​രി​ൽ ചി​ല​രെ അ​വ​രു​ടെ ഹോം ​ഗാ​രി​സ​ണു​ക​ളി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​പോ​കാ​ൻ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

തെ​ക്ക്, പ​ടി​ഞ്ഞാ​റ​ൻ റ​ഷ്യ​യി​ലെ സൈ​നി​ക ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള യൂ​ണി​റ്റു​ക​ൾ അ​വ​രു​ടെ ചു​മ​ത​ല​ക​ൾ പൂ​ർ​ത്തി​യാ​ക്കി, പി​ന്നീ​ട് അ​വ​രു​ടെ സൈ​നി​ക താ​വ​ള​ങ്ങ​ളി​ലേ​ക്ക് തി​രി​കെ പോ​കു​മെ​ന്ന് ഒ​രു മ​ന്ത്രാ​ല​യ വ​ക്താ​വ് പ​റ​ഞ്ഞ​താ​യി റ​ഷ്യ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. സൈ​നി​ക​രെ റ​ഷ്യ പി​ൻ​വ​ലി​ച്ച​താ​യു​ള്ള വാ​ർ​ത്ത എ​ത്തി​യ​ത് യു​ക്രെ​യ്നും നാ​റ്റോ​യ്ക്കും അ​ൽ​പ്പം ആ​ശ്വാ​സം പ​ക​ർ​ന്നി​ട്ടു​ണ്ട്.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം
യുകെയിലെ മലയാറ്റൂർ തിരുനാൾ ശനിയാഴ്ച; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ദുക്റാന തിരുനാൾ ശനിയാഴ്ച നടക്കും.
യുക്മ കേരളപൂരം വള്ളംകളി 2022 ലോഗോ മത്സരത്തിന് അപേക്ഷകൾ ക്ഷണിച്ചു.
ലണ്ടൻ: യുക്മ സംഘടിപ്പിക്കുന്ന നാലാമത് കേരളപൂരം വള്ളംകളി 2022 ന്‍റെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ സമിതി മത്സരം നടത്തുകയാണ്.
നോട്ടിംഗ് ഹാം സെന്‍റ് ജോൺ മിഷനിൽ സംയുക്ത തിരുനാൾ ആഘോഷവും , വിശുദ്ധ കുർബാന സ്വീകരണവും.
നോട്ടിംഗ് ഹാം: ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാ ശ്ലീഹായുടെയും, വി ശുദ്ധ അൽഫോൻസാമ്മയുടെയും, വി.