• Logo

Allied Publications

Europe
അയർലൻഡ് സീറോ മലബാർ സഭയ്ക്ക് പുതിയ വെബ്സൈറ്റ്
Share
നോക്ക് : അയർലൻഡ് സീറോ മലബാർ സഭയുടെ പുതിയ വെബ് സൈറ്റ് www.syromalabarcatholic.ie പ്രകാശനം ചെയ്തു. അയർലൻഡിലെ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ അയർലൻഡ് സീറോ മലബാർ സഭാ കോർഡിനേറ്റർ റവ. ഡോ. ക്ലമന്‍റ് പാടത്തിപറന്പിൽ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. സീറോ മലബാർ ഗാൽവേ കോർഡിനേറ്റർ ഫാ. ജോസ് ഭരണികുളങ്ങര, സീറോ മലബാർ നാഷണൽ കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട്, ഫാ. സെബാസ്റ്റ്യൻ ഒസിഡി , നാഷണൽ പാസ്റ്ററൽ കൗണ്‍സിൽ ട്രസ്റ്റി ജിൻസി ജിജി, ഡബ്ലിൻ സോണൽ ട്രസ്റ്റിമാരായ് സീജോ കാച്ചപ്പിള്ളി, ബെന്നി ജോണ്‍, സുരേഷ് സെബാസ്റ്റ്യൻ എന്നിവർ സംബന്ധിച്ചു.

ഫിബ്സ്ബറോ കുർബാന സെന്‍ററിലെ കാറ്റിക്കിസം ഹെഡ്സ്മാസ്റ്റർ റോമിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ വെബ്സൈറ്റിൽ നിന്ന് അയർലൻഡ് സീറോ മലബാർ സഭയുടെ എല്ലാ റീജണൽ വെബ്സൈറ്റുകളിലേക്കും ലിങ്ക് ഉണ്ടായിരിക്കും. അയർലൻഡിലെ വിവിധ കുർബാന സെന്‍ററുകളുടെ വിവരങ്ങൾ, വിശുദ്ധ കുർബാന സമയം, വൈദീകർ, അഡ്മിനിസ്ട്രേഷൻ വിവരങ്ങൾ, വിവിധ ഡിപ്പാർട്ട്മെന്‍റുകളെ സംബന്ധിച്ച വിവരങ്ങൾ, ന്യൂസുകൾ എന്നിവ ഉൾക്കൊള്ളുന്ന വെബ്സൈറ്റിൽ നിന്ന് പാരിഷ് മാനേജ്മെൻറ് സിസ്റ്റത്തിലേയ്ക്കും മറ്റു ഉപകാരപ്രദമായ വെബ്സൈറ്റുകളിലേയ്ക്കും പ്രവേശിക്കുവാൻ കഴിയും. വിവിധ അപേക്ഷാഫോറങ്ങൾ, കലണ്ടർ, ന്യൂസ് ലെറ്റർ, പ്രാർഥനാ ബുക്കുകൾ മറ്റു ഉപകാരപ്രദമായ വിവരങ്ങൾ എന്നിവ ഈ വെബ്സൈറ്റിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കും. മാര്യേജ് പ്രിപ്പറേഷൻ കോഴ്സ് രജിസ്ട്രേഷൻ, മറ്റ് ഈവന്‍റ് രജിസ്ട്രേഷൻ, ഡൊണേഷൻ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ കുർബാനയുടെ ലൈവ് സംപ്രേഷണവും ഈ വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്.

സീറോ മലബാർ സഭ നോക്ക് ബസലിക്കയിൽ ആരംഭിച്ച കുർബാന മധ്യേയായിരുന്നു വെബ്സൈറ്റ് പ്രകാശനം. അയർലൻഡിലെ വിവിധ ഭാഗങ്ങളിൽനിന്ന് നാനൂറോളം വിശ്വാസികൾ ശനിയാഴ്ച നടന്ന തിരുകർമ്മങ്ങളിൽ സംബന്ധിച്ചു. രണ്ടാം ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 12 മുതൽ മലയാളത്തിൽ കുന്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഉച്ചയക്ക് ഒന്നിന് ആരാധനയും ജപമാലയും തുടർന്ന് വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

ജെയ്സണ്‍ കിഴക്കയിൽ

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം