• Logo

Allied Publications

Europe
ഭാവി പ്രർത്തനങ്ങളുടെ രൂപരേഖ തയാറാക്കി സമീക്ഷ യുകെ വർക്കിംഗ് കമ്മറ്റി
Share
ലണ്ടൻ: സമീക്ഷ യുകെയുടെ വർക്കിംഗ് കമ്മറ്റി പതിമൂന്നാം തീയതി ഞായറാഴ്ച കാവൻട്രിയിൽ നടന്നു. അഞ്ചാം ദേശീയ സമ്മേളനത്തിനുശേഷം നടന്ന ആദ്യ വർക്കിംഗ് കമ്മറ്റിയായിരുന്നു ചേർന്നത്. സമീക്ഷ യുകെ നാഷണൽ പ്രസിഡന്‍റ് ശ്രീകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിലേക്ക് ജോയിന്‍റ് സെക്രട്ടറി ചിഞ്ചു സണ്ണി ഏവരെയും സ്വാഗതം ചെയ്തു കൊണ്ട് സംസാരിച്ചു. സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപള്ളി മീറ്റിംഗ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. സമീക്ഷ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം പ്രവർത്തകർക്ക് വിശദീകരിച്ചു. ഒരോ ബ്രാഞ്ചിൽ നിന്നും നാഷണൽ കമ്മറ്റി അംഗങ്ങൾ അടക്കം മൂന്നുപേരാണ് പങ്കെടുത്തത്.

60 ഓളം പേർ പങ്കെടുത്ത മീറ്റിംഗിൽ സമീക്ഷ യുകെ വരുന്ന ഒരു വർഷക്കാലം ഏറ്റെടുക്കേണ്ട പ്രധാന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പ്രവർത്തന കലണ്ടർ തയാറാക്കി. സംഘടനയുടെ സുഖമമായ പ്രവർത്തനത്തിന് ബ്രാഞ്ചുകളെ ഏരിയകൾ ആക്കി തിരിച്ചു കൊണ്ട് ഏരിയ കമ്മറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചു. പഠനത്തിനും മറ്റുമായി യുകെയിൽ എത്തുന്ന മലയാളികളായ യുവജനങ്ങളെയും ഒപ്പം തന്നെ യുകെയിൽ തന്നെ പഠിച്ചു വളർന്ന നമ്മുടെ ഇടയിൽ ഉള്ള യുവതി യുവാക്കളെയും സംഘടനയിലേക്കു കൂടുതൽ അടുപ്പിക്കുന്നതിനായി യുവജന കോർഡിനേറ്റർമാരായി കീർത്തന ടി.എസ്, ജോമിൻ ജോ, ശരത്ത് അയിലൂർ രവീന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു.

നാട്ടിൽ നിന്നും ജോലിക്കായും വിദ്യാഭ്യാസത്തിനായും യുകെയിലേക്കെത്തുന്ന മുഴുവൻ ആൾക്കാരെയും സഹായിക്കുന്നതിനുവേണ്ടി സമീക്ഷ യുകെയുടെ ഹെൽപ്പ് ഡെസ്ക് രൂപീകരിക്കും. ഹെൽപ് ഡെസ്കിലേക്ക് യുവജന കോർഡിനേറ്റേഷ്സും ഒപ്പം നിയമോപദേശകരായി സോളിസിറ്റർമാരുകൂടിയായ ദിലീപ് കുമാർ, ചാൾസ് വർഗീസ് എന്നിവരെയും തെരഞ്ഞെടുത്തു. നമ്മുടെ കൊച്ചു കുട്ടികൾക്കിടയിൽ നേതൃപാടവം വളർത്തുന്നതിനും അവരിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സമീക്ഷ യുകെ ബാലസംഘം രൂപീകരിക്കാനും വർക്കിംഗ് കമ്മറ്റി തീരുമാനിച്ചു. നാഷണൽ കമ്മറ്റി അംഗം സ്വപ്ന പ്രവീണിനേയും , സഖാവ് സീമ സൈമണിനേയും ബാലസംഘം കോർഡിനേറ്റർമാരായി തെരഞ്ഞെടുത്തു.

സമീക്ഷ സർഗവേദി കൂടുതൽ സജീവമാക്കാനും ഞായറാഴ്ച നടന്ന വർക്കിംഗ് കമ്മറ്റിയിൽ തീരുമാനിച്ചു. കോവിഡ് മൂലം സമീക്ഷ യുകെയുടെ കഴിഞ്ഞ രണ്ടു വർഷത്തെ പരിപാടികൾ എല്ലാം ഓണ്‍ലൈനിൽ ആയിരുന്നു നടന്നിരുന്നത്. ഏറെക്കാലത്തിനുശേമാണ് യുകെയിലെ വിവിധ ഭാഗങ്ങളിലുള്ള പ്രവർത്തകർക്ക് ഒത്തു ചേരാൻ കഴിഞ്ഞത് അത് ഏവരിലും ആവേശമുണർത്തി. എല്ലാ ബ്രാഞ്ചുകളും സജീവമായി ചർച്ചയിൽ പങ്കെടുത്തു. രാവിലെ 11ന് ആരംഭിച്ച യോഗം വൈകുന്നേരം 6 വരെ നീണ്ടു. സമീക്ഷ യുകെ വൈസ് പ്രസിഡൻറ് ഭാസ്കര പുരയിലിന്‍റെ നന്ദി പ്രകാശനത്തോടെ യോഗം സമാപിച്ചു.

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം