• Logo

Allied Publications

Europe
ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റാ​യി ഫ്രാ​ങ്ക് വാ​ൾ​ട്ട​ർ സ്റ്റെ​യി​ൻ​മ​യ​ർ ര​ണ്ടാ​മൂ​ഴ​ത്തി​ൽ
Share
ബെ​ർ​ലി​ൻ: നി​ല​വി​ലെ ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ഫ്രാ​ങ്ക് വാ​ൾ​ട്ട​ർ സ്റ്റെ​യി​ൻ​മ​യ​ർ ഫെ​ഡ​റ​ൽ റി​പ്പ​ബ്ലി​ക്കി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി ര​ണ്ടാം ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച ബെ​ർ​ലി​നി​ൽ ന​ട​ന്ന പ​തി​നേ​ഴാ​മ​ത് ബു​ണ്ടെ​സ്വേ​ർ​സാം​ലു​ങ്ങി​ൽ (ഫെ​ഡ​റ​ൽ ക​ണ്‍​വ​ൻ​ഷ​ൻ) 77 ശ​ത​മാ​നം​പി​ന്തു​ണ നേ​ടി​യാ​ണ് ര​ണ്ടാ​മൂ​ഴ​ത്തി​ൽ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മാ​ർ​ച്ച് 18 ന് ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​ൽ​ക്കും. അ​ഞ്ച് വ​ർ​ഷ​മാ​ണ് കാ​ലാ​വ​ധി. വ​ർ​ധി​ച്ചു​വ​രു​ന്ന ധ്രു​വീ​ക​രി​ക്ക​പ്പെ​ട്ട ജ​ർ​മ​നി​യി​ൽ, 66 കാ​ര​നാ​യ സ്റ്റൈ​ൻ​മ​യ​ർ ഏ​റെ സ്വീ​കാ​ര്യ​നാ​ണ്. എ​ൽ​ക്കെ ബു​ഡ​ൻ​ബെ​ൻ​ഡ​ർ ആ​ണ് ഭാ​ര്യ. മെ​റി​റ്റ് സ്റ്റെ​യി​ൻ​മ​യ​ർ ഏ​ക മ​ക​ളാ​ണ്.

എ​സ്പി​ഡി ന​യി​ക്കു​ന്ന ട്രാ​ഫി​ക് ലൈ​റ്റ് മു​ന്ന​ണി​യും പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളി​ലൊ​ന്നാ​യ സി​ഡി​യു പാ​ർ​ട്ടി​യു​ടെ​യും സം​യു​ക്ത സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു സ്റ്റൈ​ൻ​മ​യ​ർ. ഇ​ദ്ദേ​ഹ​ത്തെ കൂ​ടാ​തെ മൂ​ന്നു പേ​രു​കൂ​ടി മ​ൽ​സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

16 വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​നു​ശേ​ഷം രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്നും വി​ര​മി​ച്ച വോ​ട്ടിം​ഗി​നെ​ത്തി​യ മു​ൻ ചാ​ൻ​സ​ല​ർ അം​ഗ​ലാ മെ​ർ​ലി​ന്‍റെ സാ​ന്നി​ദ്ധ്യം ഏ​റെ ശ്ര​ദ്ധി​യ്ക്ക​പ്പെ​ട്ടു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ