• Logo

Allied Publications

Delhi
ഡി​എം​എ ജ​ന​ക് പു​രി ഏ​രി​യ സൈ​ബ​ർ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ ജീ​വി​ക്കാ​ൻ സാ​ധി​ക്കാ​ത്ത ഒ​രു കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ കു​ട്ടി​ക​ളെ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലേ​ക്കും മ​റ്റു ദൂ​ഷ്യ​ത​ല​ങ്ങ​ളി​ലേ​ക്കും വ​ലി​ച്ചി​ഴ​ക്കു​ന്ന സാ​മൂ​ഹി​ക​ദ്രോ​ഹി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം വ​ള​രെ​യ​ധി​കം കൂ​ടി​യി​രി​ക്കു​ന്ന ഈ ​സ​മ​യ​ത്ത് സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളെ​പ്പ​റ്റി കു​ട്ടി​ക​ളെ​യും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളെ​യും ബോ​ധ​വാ​ൻ​മാ​രാ​ക്കു​ന്ന​തി​നു​വേ​ണ്ടി ഡി​എം​എ ജ​ന​ക് പു​രി ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന കേ​ന്ദ്ര​വും ക​ന​ൽ ഇ​ന്ത്യ ക​ള​ക്റ്റീ​വു​മാ​യി ചേ​ർ​ന്ന് ’സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​ന് വേ​ണ്ടി​യു​ള്ള സൈ​ബ​ർ നി​യ​മ​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ഡ്വ. ശാ​രി ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ന​ട​ത്തി.

പ്ര​സ്തു​ത ക്ലാ​സി​ൽ സൈ​ബ​ർ പി​ന്തു​ട​ര​ൽ, ഉ​പ​ദ്ര​വി​ക്ക​ൽ, ട്രോ​ളിം​ഗ്, ഹാ​ക്കിം​ഗ് അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ, ആ​ൾ​മാ​റാ​ട്ടം തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളെ​പ്പ​റ്റി​യും അ​ങ്ങ​നെ​യു​ള്ള​വ​രി​ൽ നി​ന്നും അ​ക​ലം പാ​ലി​ക്കാ​നും അ​വ​യി​ൽ അ​ക​പ്പെ​ടാ​തി​രി​ക്കാ​നും കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സി​ലൂ​ടെ മ​ന​സി​ലാ​ക്കി​ക്കൊ​ടു​ത്തു. ജ​സ്റ്റി​ൻ, ഉ​ല്ലാ​സ് ജോ​സ​ഫ്, വ​ർ​ഗീ​സ് പി ​മാ​മ്മ​ൻ, സു​ശീ​ൽ, ര​ജി​ത ടീ​ച്ച​ർ തു​ട​ങ്ങി​യ​വ​രും സം​സാ​രി​ച്ചു.

പി.​എ​ൻ. ഷാ​ജി

വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷം സംഘടിപ്പിച്ച് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ന്യൂഡൽഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ർകെ പു​രം ഏ​രി​യ ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷ​ങ്ങ​ൾ സംഘടിപ്പിച്ചു.