• Logo

Allied Publications

Middle East & Gulf
"ദ ​പ​ർ​സ്യൂ​ട്ട് ഓ​ഫ് സ്പോ​ർ​ട്സ്’ ദു​ബാ​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു
Share
ദു​ബാ​യ്. ഫി​ഫ 2022 ഖ​ത്ത​ർ ലോ​ക​ക​പ്പ് ത​യാ​റെ​ടു​പ്പു​ക​ളും ഖ​ത്ത​റി​ന്‍റെ കാ​യി​ക കു​തി​പ്പു​ക​ളും അ​ട​യാ​ള​പ്പെ​ടു​ത്തി പ്ര​മു​ഖ ഈ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​ന്പ​നി​യാ​യ മീ​ഡി​യ​പ്ല​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ’ദ ​പ​ർ​സ്യൂ​ട്ട് ഓ​ഫ് സ്പോ​ർ​ട്സ്’ ദു​ബൈ​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

ദു​ബാ​യ് റ​മ​ദ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ. ക​ലാ സാം​സ്കാ​രി​ക രം​ഗ​ത്തെ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​വും ലൈ​ഫ് വേ ​ഗ്രൂ​പ്പ് സി​ഇ​ഒ​യു​മാ​യ അ​ൻ​സാ​ർ കൊ​യി​ലാ​ണ്ടി പ്ര​കാ​ശ​നം ചെ​യ്തു. ലോ​കോ​ത്ത​ര സ്റ്റേ​ഡി​യ​ങ്ങ​ളും അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കി​യാ​ണ് ഫി​ഫ 2022 ലോ​ക​ക​പ്പ് കാ​ൽ​പ​ന്തു​ക​ളി​യാ​രാ​ധ​ക​രെ സ്വാ​ഗ​തം ചെ​യ്യു​വാ​ൻ ഖ​ത്ത​ർ കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന് പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ​പ്ര​തി ഏ​റ്റു​വാ​ങ്ങി​യ ഖ​ത്ത​ർ വേ​ൾ​ഡ്ക​പ്പ് ഫാ​ൻ ലീ​ഡ​റും ഫി​ഫ ഫാ​ൻ മൂ​വ്മെ​ന്‍റി​ലെ ഇ​ന്ത്യ​ൻ അ​ന്പാ​സി​ഡ​റു​മാ​യ ജാ​മി​ർ വ​ലി​യ​മ​ണ്ണി​ൽ പ​റ​ഞ്ഞു.

ഖ​ത്ത​റി​ലെ​ത്തി ഫി​ഫ ലോ​ക​ക​പ്പി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ നേ​രി​ൽ കാ​ണാ​ൻ സാ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​വി​ശ്വ​സ​നീ​യ​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ഖ​ത്ത​ർ ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് പ​റ​യാ​ൻ ക​ഴി​യു​മെ​ന്ന് ജാ​മി​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഖ​ത്ത​റി​ലെ സ്റ്റേ​ഡി​യ​ങ്ങ​ളും ലോ​ക​ക​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും സ​മ​യ​ത്തി​നു മു​ന്പു​ത​ന്നെ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്തും ഫു​ട്ബോ​ൾ ലോ​ക​ത്തെ മാ​ത്ര​മ​ല്ല സം​ഘാ​ട​ക​രെ​യും ഫി​ഫ​യെ​യും ഞെ​ട്ടി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫി​ഫ 2022 ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്‍റെ സം​ഘാ​ട​ക​രാ​യ സു​പ്രീം ക​മ്മ​റ്റി ഫൊ​ർ ഡെ​ലി​വ​റി & ലെ​ഗ​സി​യു​ടെ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​രം ഖ​ത്ത​റി​ന്‍റെ ലോ​ക​ക​പ്പ് ഒ​രു​ക്ക​ങ്ങ​ൾ നേ​രി​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞ​താ​യും ജാ​മി​ർ വ​ലി​യ​മ​ണ്ണി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധ്യാ​പി​ക​യും പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി​യു​മാ​യ ജാ​സ്മി​ൻ സ​മീ​ർ, ബെ​ല്ലോ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ബ​ഷീ​ർ, ന്യൂ ​മ​റീ​ന ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഷൗ​ക്ക​ത്ത് അ​ലി ക​രി​ന്പ​ന​ക്ക​ൽ, ക​ലാ സാം​സ്ക്കാ​രി​ക സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​മാ​യ ഷാ​ജി പു​ഷ്പാം​ഗ​ദ​ൻ, യു​വ സം​രം​ഭ​ക​ൻ നൗ​ഷാ​ദ് അ​ണ്ടി​ക്കോ​ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ഖ​ത്ത​ർ കാ​യി​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മീ​ഡി​യ​പ്ല​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ’ദ ​പ​ർ​സ്യൂ​ട്ട് ഓ​ഫ് സ്പോ​ർ​ട്സ്’ ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ കാ​യി​ക​രം​ഗ​ത്തും ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്തും ത​രം​ഗം സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സാ​മൂ​ഹ്യ സാം​സ്കാ​രി​ക സം​രം​ഭ മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി പ്ര​മു​ഖ​രാ​ണ് ഇ​തി​ന​കം പു​സ്ത​ക​ത്തി​ന്‍റെ കോ​പ്പി ഏ​റ്റു​വാ​ങ്ങി​യ​ത്. എ​ല്ലാ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ത്യ​യി​ലും പു​സ്ത​ക​ത്തി​ന്‍റെ കോ​പ്പി​ക​ൾ ല​ഭ്യ​മാ​ക്കു​മെ​ന്ന് മീ​ഡി​യ​പ്ല​സ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര അ​റി​യി​ച്ചു.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.