• Logo

Allied Publications

Europe
പ​തി​ന​ഞ്ചാ​മ​ത് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ഫെ​ബ്രു​: 17ന്
Share
ല​ണ്ട​ൻ: ല​ണ്ട​നി​ലെ ഹൈ​ന്ദ​വ ആ​രാ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​മു​ഖ​മാ​യ ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ഫെ​ബ്രു​വ​രി 17 നു ​ആ​റ്റു​കാ​ൽ പൊ​ങ്കാ​ല അ​ർ​പ്പി​ക്കു​വാ​ൻ വീ​ണ്ടും അ​വ​സ​ര​മൊ​രു​ക്കി ബ്രി​ട്ടീ​ഷ് ഏ​ഷ്യ​ൻ വി​മ​യു​ൻ​സ് നെ​റ്റ് വ​ർ​ക്. ബ്രി​ട്ട​നി​ലെ മ​ല​യാ​ളി വ​നി​ത​ക​ളു​ടെ സാ​മൂ​ഹ്യ​സാം​സ്കാ​രി​ക സം​ഘ​ട​ന (ആ​അ​ണ​ച), ആ​റ്റു​കാ​ൽ ഭ​ഗ​വ​തി ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ല​ണ്ട​നി​ലെ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്ക് ഇ​ത് തു​ട​ർ​ച്ച​യാ​യ പ​തി​ന​ഞ്ചാ​മ​ത് അ​വ​സ​ര​മാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

ഫെ​ബ്രു​വ​രി 17നു ​വ്യാ​ഴാ​ഴ്ച രാ​വി​ലെ 9ന് ​പൂ​ജാ​ദി​ക​ർ​മ്മ​ങ്ങ​ൾ ആ​രം​ഭി​ക്കും. നൂ​റു​ക​ണ​ക്കി​ന് ആ​റ്റു​കാ​ൽ ഭ​ഗ​വ​തി ഭ​ക്ത​ർ ഇ​ത്ത​വ​ണ യു​കെ​യു​ടെ നാ​നാ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ന്യു​ഹാ​മി​ലെ ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചേ​രു​മെ​ന്നാ​ണ് സം​ഘാ​ട​ക സ​മി​തി ക​ണ​ക്കാ​ക്കു​ന്ന​ത്.

നി​ര​വ​ധി​യാ​യ അ​നു​ഭ​വ സാ​ക്ഷ്യ​ങ്ങ​ൾ​ക്കു ഓ​രോ വ​ർ​ഷ​വും ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഉ​റ​വി​ട​മാ​വു​ന്നു​വെ​ന്നാ​ണ് സം​ഘാ​ട​ക​രും ഭ​ക്ത​ജ​ന​ങ്ങ​ളും സാ​ക്ഷ്യം പ​റ​യു​ന്ന​ത്. ബ്രി​ട്ടീ​ഷ് ഏ​ഷ്യ​ൻ വു​മ​ണ്‍​സ് നെ​റ്റ്വ​ർ​ക്ക് (മു​ൻ ആ​റ്റു​കാ​ൽ സി​സ്റ്റേ​ഴ്സ്) ചെ​യ​റും, മു​ഖ്യ സം​ഘാ​ട​ക​യും, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യും, എ​ഴു​ത്തു​കാ​രി​യു​മാ​യ കൗ​ണ്‍​സി​ല​ർ ഡോ. ​ഓ​മ​ന ഗം​ഗാ​ധ​ര​നാ​ണ് ല​ണ്ട​നി​ലെ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​ക്ക് നാ​ന്ദി കു​റി​ച്ച് നേ​തൃ​ത്വം ന​ൽ​കി പോ​രു​ന്ന​ത്.

നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​പ്പോ​രു​ന്ന ബ്രി​ട്ടീ​ഷ് ഏ​ഷ്യ​ൻ വു​മ​ണ്‍​സ് നെ​റ്റ് വ​ർ​ക്ക്, ല​ണ്ട​ൻ ബ്രെ​സ്റ്റ് ക്യാ​ൻ​സ​ർ സൊ​സൈ​റ്റി​യു​ടെ മു​ഖ്യ പ്രാ​യോ​ജ​ക​രു​മാ​ണ്.

കേ​ര​ള​ത്തി​നു പു​റ​ത്ത് ആ​റ്റു​കാ​ല​മ്മ​യു​ടെ സ​ന്നി​ധാ​ന​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​നി​ത​ക​ൾ സം​ഗ​മി​ക്കു​ന്ന ഒ​രു വേ​ദി​യാ​യി ഇ​ത് ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്രം ശ്ര​ദ്ധേ​യ​മാ​യി​ക്ക​ഴി​ഞ്ഞു. ഏ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം പൊ​ങ്കാ​ല​യി​ലേ​ക്ക് ക്ഷ​ണി​ച്ചു കൊ​ള്ളു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഡോ.​ഓ​മ​ന ഗം​ഗാ​ധ​ര​ൻ07766822360

അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ

ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം
യുകെയിലെ മലയാറ്റൂർ തിരുനാൾ ശനിയാഴ്ച; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ദുക്റാന തിരുനാൾ ശനിയാഴ്ച നടക്കും.
യുക്മ കേരളപൂരം വള്ളംകളി 2022 ലോഗോ മത്സരത്തിന് അപേക്ഷകൾ ക്ഷണിച്ചു.
ലണ്ടൻ: യുക്മ സംഘടിപ്പിക്കുന്ന നാലാമത് കേരളപൂരം വള്ളംകളി 2022 ന്‍റെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ സമിതി മത്സരം നടത്തുകയാണ്.
നോട്ടിംഗ് ഹാം സെന്‍റ് ജോൺ മിഷനിൽ സംയുക്ത തിരുനാൾ ആഘോഷവും , വിശുദ്ധ കുർബാന സ്വീകരണവും.
നോട്ടിംഗ് ഹാം: ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാ ശ്ലീഹായുടെയും, വി ശുദ്ധ അൽഫോൻസാമ്മയുടെയും, വി.