• Logo

Allied Publications

Europe
യുക്രെയ്ൻ പ്രതിസന്ധി: ബെര്‍ലിനില്‍ നേതാക്കളുടെ തിരക്കിട്ട ചര്‍ച്ചകള്‍
Share
ബെര്‍ലിന്‍: ‌യുക്രെയ്ൻ പ്രതിസന്ധി മുറുകുന്തോറും യൂറോപ്പില്‍ ഒരു യുദ്ധം ഒഴിവാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു. അമേരിക്കയിലെത്തി പ്രസിഡന്‍റ് ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം ബെര്‍ലിനില്‍ തിരിച്ചെത്തിയ ഷോള്‍സ് വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്ക് നയതന്ത്ര തലത്തിൽ പരിഹാരം കാണുന്നതിനുള്ള ഏറ്റവും പുതിയ നീക്കമാണ് നടത്തുന്നത്.

ജര്‍മനി, ഫ്രാന്‍സ്, പോളണ്ട് നേതാക്കള്‍ ബെര്‍ലിനില്‍ ഒത്തുകൂടി. തങ്ങളുടെ വിലയിരുത്തലില്‍ ഏകീകൃതരാണെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു. യൂറോപ്പില്‍ ഒരു യുദ്ധം ഒഴിവാക്കുക എന്നതാണ് തങ്ങളുടെ പൊതു ലക്ഷ്യമെന്നും മൂവരും അടിവരയിട്ടു പറഞ്ഞു.

എന്നാല്‍ യുക്രെയ്നുമായുള്ള അതിര്‍ത്തിയില്‍ റഷ്യ സൈന്യത്തെ വിന്യസിച്ചത് മൂവരും ആശങ്കയോടെ കാണുന്നത്. തിങ്കളാഴ്ച അമേരിക്കൻ പ്രസിഡന്‍റുമായി ഷോള്‍സ് നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് ‌യുക്രെയ്നെ ആക്രമിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ജോ ബൈഡന്‍ റഷ്യക്ക് മുന്നറിയിപ്പു നൽകിയിരുന്നു.

ഇതിനിടെ കിഴക്കന്‍ യുക്രെയ്നിലെ സ്ഥലങ്ങള്‍ ജര്‍മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് സന്ദര്‍ശിച്ചു.ഹെല്‍മെറ്റും കറുത്ത ബുള്ളറ്റ് പ്രൂഫ് വെസ്ററും കൊണ്ട് സംരക്ഷിതമായ, ‌യുക്രേനിയന്‍ സേനയുടെ കമാന്‍ഡർക്കൊപ്പമാണ് മന്ത്രി ഡോണ്‍ബാസിലെ നിലവിലെ സൈനിക സാഹചര്യങ്ങള്‍ സന്ദര്‍ശിച്ചത്. യുക്രേനിയന്‍ സൈന്യത്തിനും റഷ്യയുടെ പിന്തുണയുള്ള വിഘടനവാദികള്‍ക്കുമിടയില്‍ വിദേശകാര്യമന്ത്രി 40 മിനിറ്റ് ചെലവഴിച്ചു.

ജോസ് കുമ്പിളുവേലില്‍

റ​ഷ്യ​ൻ ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സ​ജ്ജ​മാ​ക്കും: ഷോ​ൾ​സ്.
മാ​ഡ്രി​ഡ്: റ​ഷ്യ​യി​ൽ​നി​ന്നു വ​ർ​ധി​ച്ചു വ​രു​ന്ന ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സൈ​നി​ക​മാ​യി സ​ജ്ജ​മാ​ക്കു​മെ​ന്ന് ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ്.
കോ​പ്പ​ൻ​ഹേ​ഗ​ൻ വെ​ടി​വെ​യ്പ്പി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ​ൻ: ഡെ​ൻ​മാ​ർ​ക്ക് ത​ല​സ്ഥാ​ന​മാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഷോ​പ്പിം​ഗ് മാ​ളി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​ൽ ര​ണ്ട്
യു​കെ​യി​ലെ മ​ല​യാ​ളി ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന് ധ​ന്യ​നി​മി​ഷം; ഫാ. ​ജി​ത്തു ജ​യിം​സ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു.
നോ​ർ​ത്താം​പ്ട​ണ്‍: നോ​ർ​ത്താം​പ്ട​ണ്‍ സെ​ന്‍റ് തോ​മ​സ് ദി ​അ​പ്പോ​സ​ൽ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ അം​ഗ​മാ​യ ജി​ത്തു ജെ​യിം​സ്, നോ​ർ​ത്താം​പ്ട​ണ്‍ രൂ​
കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡോ. ​ജ്യോ​തി​സ് മ​ണ​ല​യി​ലി​നു വ്യാ​ഴാ​ഴ്ച ലി​വ​ർ​പൂ​ളി​ൽ യാ​ത്രാ​മൊ​ഴി.
ലി​വ​ർ​പൂ​ൾ: കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വ ഡോ​ക്ട​ർ ജ്യോ​തി​സ് മ​ണ​ല​യി​ലി​ന് ലി​വ​ർ​പൂ​ളി​ലെ സെ​ന്‍റ് ഹെ​ല​ൻ​സി​ൽ യാ​ത്രാ​മൊ​ഴി ചൊ​ല്ലും.
മാഞ്ചസ്റ്റർ കൊച്ചു കേരളമായി; പ്രൗഢി വിളിച്ചോതി തിരുന്നാൾ പ്രദക്ഷിണം.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ഇന്നലെ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു കേരളമാകുന്ന കാഴ്ചയാണ് കണ്ടത്.