• Logo

Allied Publications

Europe
കൈരളി യുകെ നിലവിൽ വന്നു
Share
ലണ്ടൻ: യുകെയിലെ പുരോഗമന കലാസാംസ്കാരിക സംഘടനകളുടെ യോജിപ്പിന്‍റെ വിളംബരമായി കൈരളി യുകെ പ്രവർത്തനമാരംഭിച്ചു. ഫെബ്രുവരി അഞ്ചിനു ഹീത്രൂവിൽ നടന്ന ചടങ്ങിൽ ഗ്രാൻഡ് മാസ്റ്റർ ഡോ. ജി.എസ്. പ്രദീപാണ് കൈരളി യുകെയുടെ പ്രവർത്തനങ്ങൾക്ക് തിരി തെളിച്ചത്. രാജേഷ് ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിയ രാജൻ പരിപാടികൾ നിയന്ത്രിച്ചു.

തുടർന്നു നടന്ന കലാസന്ധ്യയിൽ പ്രതിഭാധനരായ നിരവധി കലാകാരന്മാർ പരിപാടികൾ അവതരിപ്പിച്ചു. പ്രഗത്ഭ നർത്തകിമാരായ ഡോ. മീനാ ആനന്ദ് , അമൃത ജയകൃഷ്ണൻ , പഞ്ചാബി നടിയും ഗായികയുമായ രൂപ് കട്കർ, പഞ്ചാബി കലാകാരനായ അസിം ശേഖർ ,തെരുക്കൂത്തു കലാകാരൻ ജിഷ്ണു ദേവ് , അനുഗ്രഹീത ഗായകൻ ഹരീഷ് പാലാ , കലാസാംസ്കാരിക പ്രവർത്തകനായ എബ്രഹാം കുര്യൻ , അലക്‌ത ദാസ് , മഞ്ജു റെജി തുടങ്ങിയവർ അരങ്ങിലെത്തി. പ്രമുഖ ഡിജെ നിധി ബോസ് ഏറെ പുതുമയുള്ള ലിക്വിഡ് ഡ്രം പരിപാടി അവതരിപ്പിച്ചു. ഉയർന്ന ഐക്യു നിലവാരമുള്ളവരുടെ കൂട്ടായ്മയായ മെൻസ ക്ലബിൽ അംഗത്വം നേടിയ യുകെയിൽ താമസിക്കുന്ന മലയാളി ബാലൻ ആലിം ആരിഫിനെ ചടങ്ങിൽ ആദരിച്ചു.

തുടർന്നു ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ്, കൈരളി ടിവി അശ്വമേധം പ്രോഗ്രാം മുൻ ഡയറക്ടർ സന്തോഷ് പാലി , റേഡിയോ ലൈം ഡയറക്ടർ ലിൻസ് അയ്നാടൻ എന്നിവർ നയിച്ച "അശ്വമേധം' അരങ്ങേറി.

കൈരളി യുകെ പ്രഥമ പ്രസിഡന്‍റായി പ്രിയ രാജനെയും (ഒക്സ്ഫോർഡ്), സെക്രട്ടറി ആയി കുര്യൻ ജേക്കബിനെയും (എഡിൻബർഗ് ) തെരഞ്ഞെടുത്തു. സംഘടനയുടെ ആദ്യ സമ്മേളനം ഏതാനും മാസങ്ങൾക്കകം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പുരോഗമന ആശയങ്ങൾ ഉയർത്തിപ്പിടിച്ചു നാടിന്‍റേയും നാട്ടാരുടെയും നന്മക്കായി ഒരുമിച്ചു പ്രവർത്തിക്കാൻ എല്ലാവരും കൈരളി യുകെയിൽ അണിചേരണമെന്നു ഭാരവാഹികൾ അഭ്യർഥിച്ചു.

കൈരളിയുടെ കലാസന്ധ്യയും അശ്വമേധവും കൈരളി യുകെ ഫേസ്ബുക് പേജിൽ കാണാവുന്നതാണ്.
https://www.facebook.com/KairaliUK

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം