• Logo

Allied Publications

Europe
മാക്രോണ്‍ പുടിനുമായി കൂടിക്കണ്ടു
Share
മോസ്കോ: റഷ്യ യുക്രെയ്ൻ വിഷയത്തില്‍ സമാധാനം പുനഃസ്ഥാപിക്കാൻ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ റഷ്യയിലെത്തി പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങൾക്കും ‌ഇട‌യിലുണ്ടായ സംഘർഷ സാധ്യതയുടെ തീവ്രത കുറയ്ക്കാനുള്ള ദൗത്യത്തിലാണ് മാക്രോണിന്‍റെ മോസ്കോ സന്ദർശനം. യുക്രെയ്ൻ പ്രതിസന്ധി രൂക്ഷമാക്കാന്‍ ആഗ്രഹിക്കാത്ത മാക്രോണ്‍, യൂറോപ്യന്മാരുടെ രാഷ്ട്രീയ പങ്ക് ശക്തിപ്പെടുത്താനുള്ള പാതയിലുമാണ്.

അതേസമയം തിങ്കളാഴ്ചത്തെ മാക്രോണിന്‍റെ മോസ്കോ സന്ദര്‍ശനം തീര്‍ച്ചയായും യുദ്ധഭീഷണിയുടെ മുന്നില്‍ സമയം ദീര്‍ഘിപ്പിക്കാനുള്ള തന്ത്രമാണന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിശേഷിക്കപ്പെടുന്നത്.

നിലവില്‍ ഫ്രാന്‍സ് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ അധ്യക്ഷനാണ്. അതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ നയതന്ത്ര ദൗത്യത്തിനു നേതൃത്വം നല്‍കാനുള്ള മാക്രോണിന്‍റെ മധ്യസ്ഥ ശ്രമങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. മറ്റേതൊരു യൂറോപ്യന്‍ രാഷ്ട്രത്തലവന്മരെക്കാളും കൂടുതല്‍ തവണ മാക്രോണ്‍ വ്ളാഡിമിര്‍ പുടിനുമായി അടുത്ത ദിവസങ്ങളില്‍ ഫോണില്‍ സംസാരിച്ചതിനു ശേഷമാണ് ക്രെംലിനിലെത്തിയത്. ഫ്രാന്‍സ്, ജര്‍മനി, റഷ്യ, യുക്രെയ്ൻ എന്നീ രാജ്യങ്ങളുടെ നോര്‍മാന്റി കരാറില്‍ യുക്രെയ്നിന്‍റെ അതിര്‍ത്തികളുടെയും യൂറോപ്പിന്‍റേയും മൊത്തത്തിലുള്ള സുരക്ഷ ഉറപ്പാക്കാന്‍ ഫ്രാന്‍സ് പ്രതിജ്ഞാബദ്ധവുമാണ്.

അതേസമയം പുടിന്‍ യൂറോപ്യൻ നേതാക്കളുമായി സംസാരിക്കാന്‍ ആദ്യം വിസമ്മതിച്ചിരുന്നു. യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെ മാത്രമേ ചര്‍ച്ചാ പങ്കാളിയായി അംഗീകരിക്കൂ എന്ന നിലപാടിലായിരുന്നു പുടിൻ.

നിലവില്‍ ജര്‍മന്‍ ചാന്‍സലര്‍ അമേരിക്കയിലാണ്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി ചർച്ച നടത്തി ജര്‍മനിയില്‍ തിരിച്ചെത്തിയശേഷം പുടിനെ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

തിങ്കളാഴ്ച, ഫ്രാന്‍സിന്‍റെ വിദേശകാര്യ മന്ത്രി ജീന്‍യെവ്സ് ലെ ഡ്രിയാനും ജര്‍മന്‍ വിദേശകാര്യമന്ത്രി അന്നലീന ബെയര്‍ബോക്കും യൂറോപ്യന്‍ യൂണിയന്‍ ഐക്യദാര്‍ഢ്യം വീണ്ടും ഉറപ്പിക്കുന്നതിനായി കീവിലെത്തിയിരുന്നു.

യുക്രെയ്ൻ വിഷയം ഇത്രയും രൂക്ഷമായ സാഹചര്യത്തില്‍ നിലവില്‍ യൂറോപ്പിന് ഒരു നേതാവില്ലാത്ത അവസ്ഥയാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ 16 വര്‍ഷക്കാലം ചാന്‍സലറായിരുന്ന ആംഗല മെര്‍ക്കലിന്‍റെ അഭാവം ഇവിടെ ഏറെ പ്രസക്തമാണ്.

എപ്പോള്‍ വേണമെങ്കിലും യുക്രെയ്നെതിരെ പുടിന്‍ ആക്രമണം ആരംഭിച്ചേക്കാം എന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ വിന്യാസം ഏതാണ്ട് പൂര്‍ത്തിയായി. അതിര്‍ത്തിയില്‍ നിന്ന് എട്ടു കിലോമീറ്റര്‍ മാത്രം അകലെയാണ് സൈന്യം നില്‍ക്കുന്നത്. അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 12 കിലോമീറ്റര്‍ വടക്ക് ബെലാറുസിലെ ഗോമെല്‍ മേഖലയിലൂടെ റഷ്യന്‍ സൈനിക യൂണിറ്റുകള്‍ നീങ്ങുന്നുണ്ട്.

മാസങ്ങളായി, റഷ്യ രാജ്യത്തുടനീളം യുക്രെയ്നുമായുള്ള അതിര്‍ത്തി പ്രദേശത്തേക്ക് ആയുധങ്ങള്‍ നീക്കിയിരുന്നു. രാജ്യത്തിന്‍റെ കിഴക്ക് റഷ്യയിലായാലും വടക്ക് ബെലാറസിലോ തെക്ക് അധിനിവേശ ക്രിമിയയിലായാലും ഒക്ടോബര്‍ മുതല്‍ ടാങ്കുകളും പടക്കോപ്പുകളും അടക്കം യുദ്ധസാമഗ്രികൾ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ കുറച്ച് ദിവസങ്ങളായി, അപകട മണി മുഴക്കുന്ന ഒരു പുതിയ ചിത്രമാണ് നിരീക്ഷകര്‍ കാണുന്നത്.

ബെലാറുസിലെ യുക്രെയ്ൻ അതിര്‍ത്തിയില്‍ നിന്ന് 12 കിലോമീറ്ററോളം അകലെ 27 റഷ്യന്‍ കവചിത വാഹനങ്ങളുടെ ഒരു വ്യൂഹം കാണിക്കുന്ന വീഡിയോ സ്യൂട്ടുകള്‍ പങ്കിട്ടിട്ടുണ്ട്. റഷ്യ നിലവില്‍ ആയുധങ്ങളൊന്നും തന്നെ അയയ്ക്കുന്നില്ല, പക്ഷേ എണ്ണമറ്റ ആളുകളെ യുക്രെയ്ൻ അതിര്‍ത്തിയിലേക്ക് അയയ്ക്കുന്നു എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മാസങ്ങളില്‍ വിന്യസിച്ച ടാങ്കുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍ തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാന്‍ സൈന്യം ആവശ്യമായിവരും.

ജോസ് കുമ്പിളുവേലില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.