• Logo

Allied Publications

Delhi
അഗതികൾക്കൊപ്പം തിരുനാൾ ആഘോഷിച്ച് ടാഗോർ ഗാർഡൻ ഇടവക
Share
ന്യൂഡൽഹി: അഗതികൾക്കൊപ്പം തിരുനാൾ ആഘോഷിച്ച് വേറിട്ടൊരു മാതൃക കാട്ടിയിരിക്കുകയാണ് ടാഗോർ ഗാർഡൻ നിർമൽ ഇടവക.

ഫെബ്രുവരി ആറിന് ഫരിദാബാദ് സാജോപുരം അഗതിമന്ദിരത്തിൽ നടന്ന തിരുനാൾ സമൂഹബലിയിൽ ഫാ. ഫ്രാൻസിസ് കർത്താനം വിസി, ഫാ. ആന്‍റണി കളത്തിൽ, ഫാ. ലിറ്റോ ചെറുവള്ളിൽ, ഫാ. മാർട്ടിൻ നാൽപതിൽചിറ, ഫാ. സുനിൽ പനിച്ചന്പള്ളി എന്നിവർ കാർമികത്വം വഹിച്ചു.

തുടർന്നു കഴുന്നെടുക്കുന്നതിനുള്ള സൗകര്യവും ചെണ്ട, ബാൻഡ് തുടങ്ങിയ വാദ്യമേളങ്ങളുടെ അകന്പടിയോടെ പ്രദക്ഷിണവും, സ്നേഹവിരുന്നും, ആകാശവിസ്മയമൊരുക്കുന്ന വെടിക്കെട്ടും ഒരുക്കി.

ഇടവകയിലെ സെബാസ്റ്റ്യൻ നാമധാരികളാണ് തിരുനാളിന് നേതൃത്വം നൽകിയത്. തിരുനാൾ ദിനത്തിൽ ലഭിച്ച മുഴുവൻ തുകയും സാൻജോപുരത്തെ അഗതികൾക്കായി സംഭാവന നൽകിയതായി കൈക്കാരന്മാരായ ജെറോം ഇടമൺ, വർഗീസ് തോമസ് എന്നിവർ അറിയിച്ചു.

റെജി നെല്ലിക്കുന്നത്ത്

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.