• Logo

Allied Publications

Europe
ലിമെറിക് സെന്‍റ് മേരീസ് സീറോ മലബാർ ചർച്ചിനു പുതിയ കൈക്കാരൻ
Share
ലിമെറിക്ക് : അയർലൻഡിലെ ലിമെറിക് സെന്‍റ് മേരീസ് സീറോ മലബാർ ചർച്ചിന്‍റെ 2022 ലെ നടത്തിപ്പു കൈക്കാരനായി സിബി ജോണി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു.

ജനുവരി 29 നു വിശുദ്ധ കുർബാന മധ്യേ വികാരി ഫാ. റോബിൻ തോമസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്നു നിലവിലെ കൈക്കാരൻ അനിൽ ആന്‍റണി ചുമതല കൈമാറിക്കൊണ്ട് പുതിയ കൈക്കാരന് ആശംസകൾ നേർന്നു.

കഴിഞ്ഞ ഒന്നര വർഷത്തിലധികമായി അയർലൻഡിന്‍റെ മറ്റു ഭാഗങ്ങളിലെന്നപോലെ ലിമെറിക്കിലും വളരെയധികം ആളുകൾ ജോലിക്കായി കുടുംബസമേതം എത്തിച്ചേർന്നിട്ടുണ്ട്. കോവിഡിന്‍റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ ഉള്ളതിനാൽ പരസ്പരം കാണുവാനോ പരിചയപ്പെടാനോ സാഹചര്യങ്ങൾ കുറവായിരുന്നതിനാൽ പുതിയ കുടുംബങ്ങളെ ഇടവകയിലേക്ക് സ്വാഗതം ചെയ്യുന്നതിനായി ജനുവരി 29 നു പ്രത്യേകമായി വിശുദ്ധ കുർബാന അർപ്പിക്കുകയും പുതുതായി എത്തിച്ചേർന്ന കുടുംബാംഗങ്ങളെ ഇടവക സമൂഹത്തിലേക്ക് സ്വാഗതം ചെയ്തു.

പുതിയ കുടുംബങ്ങളെ സ്വാഗതം ചെയ്യുന്നതിന്‍റെ പ്രതീകമായി വിശുദ്ധ കുർബാന മധ്യേ ഇടവകയിലെ ഓരോ ഫാമിലി യൂണിറ്റിനെയും പ്രതിനിധീകരിച്ച് ഓരോ കുടുംബങ്ങൾ തിരി തെളിച്ചു. ജോൺ വർഗീസ് ജിനു എലിസബത്ത് ജോർജ്, റോബിൻ മാത്യു ജോക്കു റോബിൻ, കോശി ജോൺ സുബി കോശി, ജിൻസൺ ജോസഫ് മറിയാമ്മ ജിൻസൺ, അനീഷ് ജോസഫ് ബോണി മാത്യു, ജിബിൻ പുന്നൂസ് എന്നിവരാണ് തിരികൾ തെളിച്ചത്.

വിശുദ്ധ കുർബാനയ്ക്കുശേഷം സെന്‍റ് മേരീസ് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ. റോബിൻ തോമസും നിയുക്ത കൈക്കാരൻ സിബി ജോണിയും പുതിയ കുടുംബങ്ങളെ സ്വാഗതം ചെയ്തു അനീഷ് ജോസഫ്, ബിജി മേരി ആന്‍റണി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ജയ്സൺ കിഴക്കയിൽ

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ