• Logo

Allied Publications

Europe
എഐസി യുകെ ആൻഡ് അയർലൻഡ് പത്തൊമ്പതാം ദേശീയ സമ്മേളനത്തിന് ഉജ്ജ്വല സമാപനം
Share
ലണ്ടൻ: സിപിഎം ഇരുപത്തിമൂന്നാം പാർട്ടികോൺഗ്രസിനു മുന്നോടിയായി പാർട്ടിയുടെ അന്താരാഷ്ട്ര വിഭാഗമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ്സ് (എഐസി) യുകെ ആൻഡ് അയർലൻഡ് ദേശീയ സമ്മേളനം സമ്മേളനം ഹീത്രൂവിൽ ചേർന്നു.

ഫെബ്രുവരി അഞ്ചിനു ബ്രിട്ടനിലെയും അയർലൻഡിലേയും പാർട്ടിയുടെ മുപ്പതോളം ബ്രാഞ്ചുകളിൽനിന്നെത്തിചേർന്ന ഇരുന്നൂറ്റിയന്പതിലേറെ പേർ പങ്കെടുത്ത പൊതുസമ്മേളനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി , പാർട്ടി പൊളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ എന്നീ നേതാക്കൾ ആശംസാസന്ദേശങ്ങളിലൂടെ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. എഐസി സെക്രട്ടറി ഹർസെവ് ബെയ്‌ൻസ്‌ , Young Communists League (YCL ) ചെയർ റോബിൻ ടാൽബോട്ട് തുടങ്ങിയവരും സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

ആറിനു രാവിലെ സമ്മേളന നഗരിയായ ഹരിദേവ് ദോസാൻജ് നഗറിൽ പാർട്ടിയുടെ മുതിർന്ന അംഗം അജിത് ദോസാൻജ് രക്ത പതാക ഉയർത്തിയതോടെ പ്രതിനിധി സമ്മേളനത്തിനു തുടക്കം കുറിച്ചു. തുടർന്നു പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി രക്തസാക്ഷികൾക്ക് ആദരം അർപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ബിനോജ് ജോൺ സമ്മേളന പ്രതിനിധികൾക്ക് സ്വാഗതം ആശംസിച്ചു.

പ്രതിനിധിസമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര രാഷ്ട്രീയത്തെക്കുറിച്ചും ഇന്ത്യയിലെ പൊതു സാമൂഹ്യ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും വലതുപക്ഷ ശക്തികൾ ഇന്ത്യയിലെ ജനാധിപത്യ ഫെഡറൽ സംവിധാനങ്ങളെയും മതനിരപേക്ഷതയെയും തകർക്കാൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി റോബ് ഗ്രിഫിത്‍സ് സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ലേബർ പാർട്ടിയുടെ ഇപ്പോഴത്തെ വലതുപക്ഷ നയങ്ങളോടുള്ള ആഭിമുഖ്യം ചൂണ്ടിക്കാണിച്ച അദ്ദേഹം എഐസിയും ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയും ഒരുമിച്ചു പ്രവർത്തിക്കേണ്ടതിന്‍റെ ആവശ്യകത എടുത്തുപറഞ്ഞു.

തുടർന്നു പാർട്ടി സെക്രട്ടറി ഹർസെവ് കഴിഞ്ഞ സമ്മേളനത്തിനുശേഷമുള്ള പാർട്ടിയുടെ പ്രവർത്തന റിപ്പോർട്ടും പാർട്ടി സെക്രട്ടേറിയറ്റ് അംഗം രജീന്ദർ ബെയ്‌ൻസ്‌ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു . റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്കും സെക്രട്ടറിയുടെ മറുപടിക്കും ശേഷം റിപ്പോർട്ട് അംഗീകരിച്ചു.

മുൻസമ്മേളനങ്ങളിൽ നിന്നു വ്യത്യസ്തമായി ഈ സമ്മേളനത്തിൽ യുവാക്കളുടെയും വനിതകളുടെയും പ്രാതിനിധ്യം കൂടുതലുണ്ടായിരുന്നു. അടുത്ത സമ്മേളനം വരെയുള്ള പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് നേത്രത്വം കൊടുക്കുവാൻ ഹർസെവ് ബെയ്ൻസിനെ സെക്രട്ടറി ആയി സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു.13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും മൂന്നു പ്രത്യേക ക്ഷണിതാക്കളെയും സമ്മേളനം തെരഞ്ഞെടുത്തു. സ്വാഗതസംഘം കൺവീനർ രാജേഷ് കൃഷ്ണ നന്ദി പറഞ്ഞു.

ബിജു ഗോപിനാഥ്

റ​ഷ്യ​ൻ ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സ​ജ്ജ​മാ​ക്കും: ഷോ​ൾ​സ്.
മാ​ഡ്രി​ഡ്: റ​ഷ്യ​യി​ൽ​നി​ന്നു വ​ർ​ധി​ച്ചു വ​രു​ന്ന ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സൈ​നി​ക​മാ​യി സ​ജ്ജ​മാ​ക്കു​മെ​ന്ന് ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ്.
കോ​പ്പ​ൻ​ഹേ​ഗ​ൻ വെ​ടി​വെ​യ്പ്പി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ​ൻ: ഡെ​ൻ​മാ​ർ​ക്ക് ത​ല​സ്ഥാ​ന​മാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഷോ​പ്പിം​ഗ് മാ​ളി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​ൽ ര​ണ്ട്
യു​കെ​യി​ലെ മ​ല​യാ​ളി ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന് ധ​ന്യ​നി​മി​ഷം; ഫാ. ​ജി​ത്തു ജ​യിം​സ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു.
നോ​ർ​ത്താം​പ്ട​ണ്‍: നോ​ർ​ത്താം​പ്ട​ണ്‍ സെ​ന്‍റ് തോ​മ​സ് ദി ​അ​പ്പോ​സ​ൽ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ അം​ഗ​മാ​യ ജി​ത്തു ജെ​യിം​സ്, നോ​ർ​ത്താം​പ്ട​ണ്‍ രൂ​
കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡോ. ​ജ്യോ​തി​സ് മ​ണ​ല​യി​ലി​നു വ്യാ​ഴാ​ഴ്ച ലി​വ​ർ​പൂ​ളി​ൽ യാ​ത്രാ​മൊ​ഴി.
ലി​വ​ർ​പൂ​ൾ: കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വ ഡോ​ക്ട​ർ ജ്യോ​തി​സ് മ​ണ​ല​യി​ലി​ന് ലി​വ​ർ​പൂ​ളി​ലെ സെ​ന്‍റ് ഹെ​ല​ൻ​സി​ൽ യാ​ത്രാ​മൊ​ഴി ചൊ​ല്ലും.
മാഞ്ചസ്റ്റർ കൊച്ചു കേരളമായി; പ്രൗഢി വിളിച്ചോതി തിരുന്നാൾ പ്രദക്ഷിണം.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ഇന്നലെ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു കേരളമാകുന്ന കാഴ്ചയാണ് കണ്ടത്.