• Logo

Allied Publications

Europe
ജര്‍മനിയില്‍ തൊഴിലില്ലായ്മ നിരക്ക് മുകളിലേക്ക്
Share
ബെർലിൻ: ജര്‍മനിയിലെ തൊഴില്‍ വിപണി ഒമിക്രോണ്‍ തരംഗത്തിനിടയിലും ശക്തമായി തുടരുന്നു. ജനുവരിയില്‍ തൊഴിലില്ലാത്തവരുടെ എണ്ണം ഉയര്‍ന്നെങ്കിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇതു ഗണ്യമായി കുറവാണ് കാണിക്കുന്നത്.

രാജ്യത്ത് 2.462 ദശലക്ഷം തൊഴില്‍ രഹിതരാണുള്ളത്. ഒമിക്രോണുണ്ടായിട്ടും ജര്‍മനിയിലെ തൊഴില്‍ വിപണി സ്ഥിരത നിലനിര്‍ത്തുന്നു. അതനുസരിച്ച്, വര്‍ഷത്തിന്‍റെ തുടക്കത്തില്‍ തൊഴിലില്ലാത്തവരുടെ എണ്ണത്തിലുണ്ടായ സാധാരണ വര്‍ധനവ്, 1,33,000 ആണ്. ഇത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം കുറവാണ്.

തൊഴിലില്ലായ്മ നിരക്ക് 0.3 ശതമാനം ഉയര്‍ന്ന് 5.4 ശതമാനമായി എന്ന് ഫെഡറല്‍ ഏജന്‍സി അറിയിച്ചു. എന്നാല്‍ ഹ്രസ്വകാല ജോലി വീണ്ടും ഗണ്യമായി വര്‍ധിച്ചു.

2022 ല്‍ തൊഴില്‍ വിപണിക്ക് നല്ല തുടക്കം ലഭിച്ചു. ജനുവരിയില്‍ തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി, പക്ഷേ സാധാരണപോലെ ഉണ്ടായില്ലന്നും
ഫെഡറല്‍ എംപ്ളോയ്മെന്‍റ് ഏജന്‍സി അറിയിച്ചു. 2021 ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, തൊഴിലില്ലാത്തവരുടെ എണ്ണം വളരെ കുറവാണ്. ഡിസംബറിനെ അപേക്ഷിച്ച് തൊഴിലില്ലായ്മ നിരക്ക് 0.3 ശതമാനം ഉയര്‍ന്ന് 5.4 ശതമാനമായി.

ഡിസംബറില്‍ ജര്‍മനിയില്‍ 2,330,000 പേർ രജിസ്റ്റർ ചെയ്തതായി ഫെഡറല്‍ എംപ്ളോയ്മെന്‍റ് ഏജന്‍സി പറഞ്ഞു.

ഹ്രസ്വകാല ജോലി വര്‍ധിക്കുന്നു

ഹ്രസ്വകാല ജോലി വീണ്ടും ഗണ്യമായി വര്‍ധിച്ചു. നിലവിലെ കണക്കുകള്‍ പ്രകാരം, ജനുവരി ഒന്നു മുതല്‍ ജനുവരി 26 വരെ 2,86,000 ആളുകള്‍ക്ക് കമ്പനികള്‍ ഹ്രസ്വകാല ജോലി റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമായും റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി വ്യവസായം എന്നിവയില്‍ നിന്നാണ് ഇതു വന്നതെന്ന് ഫെഡറല്‍ ഏജന്‍സി അറിയിച്ചു.

രണ്ടു വര്‍ഷം മുമ്പ് പൊട്ടിപുറപ്പെട്ട കോവിഡ് മഹാമാരി ജര്‍മ്മന്‍ തൊഴില്‍ വിപണിയെ വന്‍തോതില്‍ ബാധിച്ചു. ഗണ്യമായി വര്‍ധിച്ച തൊഴിലില്ലായ്മയ്ക്ക് പുറമേ, ദശലക്ഷക്കണക്കിന് ജീവനക്കാര്‍ക്കു ഹ്രസ്വകാല ജോലിക്ക് പോകേണ്ടതായും വന്നു.

ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.