• Logo

Allied Publications

Europe
കേളി അന്താരാഷ്ട്ര കലാമേള ജൂൺ നാല്, അഞ്ച് തീയിതികളിൽ സൂറിച്ചിൽ
Share
സൂറിച്ച് : കോവിഡിനെ തുടർന്നു കഴിഞ്ഞ രണ്ടു വർഷമായി മുടങ്ങിയ കേളി കലാമേള ജൂൺ നാല്, അഞ്ച് തീയതികളിൽ സൂറിച്ചിൽ അരങ്ങേറും.

ഇന്ത്യക്ക് വെളിയിൽ നടക്കുന്ന ഏറ്റവും വലിയ പ്രവാസി കലോത്സവമായ കേളി ഇന്‍റർനാഷണൽ കലാമേളയുടെ ആദ്യ രജിസ്ട്രേഷൻ ജനുവരി 30 ന് സൂറിച്ചിൽ നടന്ന ചടങ്ങിൽ പതിനാറാമത് കലാമേളയിലെ കലാതിലകമായിരുന്ന ശിവാനി നമ്പ്യാർ, ഫെലിൻ വാളിപ്ലാക്കലിൽ നിന്ന് ഏറ്റുവാങ്ങി പ്രസിഡന്‍റ് റ്റോമി വിരുത്തിയേലിനു കൈമാറി.

കലോത്സവത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഗത പോയിന്‍റുകൾ നേടുന്ന പെൺകുട്ടിക്ക് സൂര്യ ഇന്ത്യ കലാതിലകം പട്ടവും ആൺകുട്ടിക്ക് സൂര്യ ഇന്ത്യ കലാപ്രതിഭ പട്ടവും നൽകി ആദരിക്കും.
നൃത്തേതര ഇനങ്ങളിൽ കൂടുതൽ പോയിന്‍റ് നേടുന്ന പ്രതിഭയ്ക്ക് ഫാ.ആബേൽ മെമ്മോറിയൽ ട്രോഫി സമ്മാനിക്കും. എല്ലാ ജേതാക്കൾക്കും ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിക്കും.

രണ്ടു ദിനരാത്രങ്ങൾ സൂറിച്ചിലെ ചത്വരത്തിൽ നടത്തി വരുന്ന കേളി അന്താരാഷ്ട്ര യുവജനമേളയിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർക്ക് www.kalamela.com എന്ന കലാമേള വെബ്സൈറ്റിൽ ഏപ്രിൽ 25 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. പൂർണമായും ഓൺലൈനിൽ ആണ് രജിസ്റ്റർ ചെയ്യേണ്ടത്.

വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള മുന്നൂറിലധികം മത്സരാർഥികൾ, നൂറിലധികം വോളണ്ടിയേഴ്സ്, മുപ്പതിലധികം വിധികർത്താക്കൾ എന്നിങ്ങനെ നിരവധി പ്രത്യേകതകളാണ് ഈ കലാമേളക്കുള്ളത്.

കേളി ഒരുക്കുന്ന എല്ലാ ഇവന്‍റുകളിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനും സാമൂഹ്യ സേവനത്തിനുവേണ്ടി മാത്രം വിനിയോഗിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്.

ഇന്ത്യൻ എംബസിയുടെയും സൂര്യ ഇന്ത്യയുടേയും പൂർണ സഹകരണത്തോടെയാണ് വർഷങ്ങളായി കേളി കലാമേള അരങ്ങേറുന്നത്.

കലാമേളയുടെ വിശദവിവരങ്ങൾ കലാമേള വെബ്സൈറ്റിൽ www.kalamela.com ലഭ്യമാണ്.

ജേക്കബ് മാളിയേക്കൽ

റ​ഷ്യ​ൻ ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സ​ജ്ജ​മാ​ക്കും: ഷോ​ൾ​സ്.
മാ​ഡ്രി​ഡ്: റ​ഷ്യ​യി​ൽ​നി​ന്നു വ​ർ​ധി​ച്ചു വ​രു​ന്ന ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സൈ​നി​ക​മാ​യി സ​ജ്ജ​മാ​ക്കു​മെ​ന്ന് ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ്.
കോ​പ്പ​ൻ​ഹേ​ഗ​ൻ വെ​ടി​വെ​യ്പ്പി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ​ൻ: ഡെ​ൻ​മാ​ർ​ക്ക് ത​ല​സ്ഥാ​ന​മാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഷോ​പ്പിം​ഗ് മാ​ളി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​ൽ ര​ണ്ട്
യു​കെ​യി​ലെ മ​ല​യാ​ളി ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന് ധ​ന്യ​നി​മി​ഷം; ഫാ. ​ജി​ത്തു ജ​യിം​സ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു.
നോ​ർ​ത്താം​പ്ട​ണ്‍: നോ​ർ​ത്താം​പ്ട​ണ്‍ സെ​ന്‍റ് തോ​മ​സ് ദി ​അ​പ്പോ​സ​ൽ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ അം​ഗ​മാ​യ ജി​ത്തു ജെ​യിം​സ്, നോ​ർ​ത്താം​പ്ട​ണ്‍ രൂ​
കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡോ. ​ജ്യോ​തി​സ് മ​ണ​ല​യി​ലി​നു വ്യാ​ഴാ​ഴ്ച ലി​വ​ർ​പൂ​ളി​ൽ യാ​ത്രാ​മൊ​ഴി.
ലി​വ​ർ​പൂ​ൾ: കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വ ഡോ​ക്ട​ർ ജ്യോ​തി​സ് മ​ണ​ല​യി​ലി​ന് ലി​വ​ർ​പൂ​ളി​ലെ സെ​ന്‍റ് ഹെ​ല​ൻ​സി​ൽ യാ​ത്രാ​മൊ​ഴി ചൊ​ല്ലും.
മാഞ്ചസ്റ്റർ കൊച്ചു കേരളമായി; പ്രൗഢി വിളിച്ചോതി തിരുന്നാൾ പ്രദക്ഷിണം.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ഇന്നലെ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു കേരളമാകുന്ന കാഴ്ചയാണ് കണ്ടത്.