• Logo

Allied Publications

Europe
"പക' കവിതാ സമാഹാരം പ്രകാശനം ചെയ്തു
Share
ലണ്ടൻ: പ്രവാസി എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനും ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ അഡ്വ.റോയി പഞ്ഞിക്കാരന്‍റെ കവിതാ സമാഹാരമായ "പക' സജി നന്ത്യാട്ട് (സെക്രട്ടറി, ഫിലിം ചേംബർ ഓഫ് കോമേഴ്‌സ്) ഡിജിറ്റൽ സൂം മീറ്റിംഗിലൂടെ പ്രകാശനം ചെയ്തു.

സാഹിത്യത്തിന്റ ഈറ്റില്ലമായ ഇംഗ്ലണ്ടിൽ നിന്നെത്തിയ മധുര വികാരങ്ങൾ നിറഞ്ഞ കവിതകൾക്ക് പേരിൽ കാണുന്നപോലുള്ള പകയില്ലെന്നും മനുഷ്യവികാരങ്ങളുടെ സുഷ്മചലനങ്ങൾ കോർത്തിണക്കിയ അനുഭൂതി വിശേഷങ്ങളാണ് കവിതകളിൽ ഉള്ളെതെന്നും മലയാള നാട്ടിലുള്ളവരേക്കാൾ പ്രവാസികൾ മലയാള ഭാഷയെ ഹ്ര്യദയത്തോടെ ചേർത്ത് ജീവിക്കുന്നവരെന്നും സജി നന്ത്യാട്ട് അഭിപ്രായപ്പെട്ടു.

ലോകത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നുള്ളവർ അഭിനന്ദനങ്ങൾ അറിയിച്ചു. പ്രശസ്ത സാഹിത്യകാരനും യൂ.ആർ.എഫ് ലോക റിക്കോർഡ് ജേതാവുമായ കാരൂർ സോമൻ അഡ്വ.റോയി പഞ്ഞിക്കാരന്‍റെ കവിതകളെ വിശേഷിപ്പിച്ചത് ഇരുണ്ട കണ്ണാടിയെ തേച്ചുമിനുക്കിയെടുത്ത തിളങ്ങുന്ന കണ്ണാടിയാണെന്നും ആത്മാവിൽ കത്തിപ്പടരുന്ന അനുഭവ തീവൃത നിറഞ്ഞ വരികൾ അലങ്കാര അതിഭാവുകത്വമൊന്നുമില്ലതെ ശുദ്ധിയും അശുദ്ധിയും നമ്മുക്ക് വേർതിരിച്ചു നല്കുന്നുവെന്നാണ്.

പ്രഫ.രാജേന്ദ്രൻ വലിയ വീട്ടിൽ, മലപ്പുറം, സിസ്റ്റർ ഷേർലി തോമസ്, പുനെ പകയിലെ രചനാശൈലി മലയാളി മനസ്സിൽ എന്നും പ്രകാശിച്ചുനിൽക്കട്ടെയെന്ന് ആശംസിച്ചു. അഡ്വ.റോയി പഞ്ഞിക്കാരൻ നന്ദി രേഖപ്പെടുത്തി. ആഗോള പ്രസിദ്ധികരണമായ കെ.പി.ആമസോൺ പബ്ലിക്കേഷൻ ആണ് "പക' പ്രസിദ്ധികരിച്ചത്. പുസ്തകമായും ഈ പേപ്പർ ആയും ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും ഈ കൃതി വാങ്ങാവുന്നതാണ്.

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം