• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ ഹിമപാത അപകടത്തില്‍ മരണം 9 ആയി
Share
ടിറോള്‍: ശീതകാല കായിക പ്രേമികളുടെ ഇഷ്ടസ്ഥലമായ ഓസ്ട്രിയയിലെ ടിറോളില്‍ മഞ്ഞു മലയിടിഞ്ഞുണ്ടായ ഹിമപാത അപകടത്തില്‍ മരണനിരക്ക് ഉയരുന്നു. നിലവിലെ സ്ഥിതി അനുസരിച്ച്, വെള്ളിയാഴ്ച ടിറോള്‍ സംസ്ഥാനത്തുണ്ടായ ഹിമപാതത്തില്‍ ഒന്പതു പേരാണ് മരിച്ചത്.

സ്വിസ് അതിര്‍ത്തിയിലെ സ്പിസ് ഏരിയയിലെ സുരക്ഷിതമല്ലാത്ത ഭൂപ്രദേശത്താണ് അപകടമുണ്ടായത്. നാലുപേരെ പരിക്കുകളോടെ സ്വിറ്റ്സര്‍ലന്‍ഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് വക്താവ് അറിയിച്ചു. രക്ഷപെട്ടവരില്‍ 20 കാരിയായ യുവതി 15 മിനിറ്റുനേരം മഞ്ഞിനടിയില്‍ പുതഞ്ഞു കിടന്നതായി പൊലീസ് അറിയിച്ചു.

സംഭവങ്ങളുടെ കൃത്യമായ ഗതി, ഇരകളുടെ ഉത്ഭവം, പ്രായം എന്നിവയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പോലീസിനും കഴിഞ്ഞില്ല. സോള്‍ഡന് സമീപമുള്ള മറ്റൊരു ഹിമപാത അപകടം റണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ആല്‍പ്സ് പര്‍വതശിഖരങ്ങളുടെ പ്രാന്തപ്രദേശമായ ടിറോള്‍ അഞ്ഞുകാലത്ത് വിനോദസഞ്ചാരികളുടെ പറുദീസയാണ്. ഈ സീസണില്‍ ഓസ്ട്രിയയിലുണ്ടായ ഏറ്റവും വലിയ ഹിമപാത അപകടങ്ങളിലൊന്നാണ് ഈ സംഭവം. ഡിസംബറിന്റെ തുടക്കത്തില്‍, സാല്‍സ്ബര്‍ഗര്‍ ലാന്‍ഡിലെ മൂന്ന് സ്കീ യാത്രക്കാര്‍ മഞ്ഞുവീഴ്ചയില്‍ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഓസ്ട്രിയയുടെ ഹിമപാത മുന്നറിയിപ്പ് സംവിധാനം അനുസരിച്ച്, പര്‍വതങ്ങളുടെ വലിയ ഭാഗങ്ങളില്‍ കാര്യമായ അപകടമുണ്ട്. അഞ്ച് ഭാഗങ്ങളുള്ള റിസ്ക് സ്കെയിലിലെ മൂന്നാമത്തെ ലെവല്‍. മിക്ക ഹിമപാത അപകടങ്ങളും സാധാരണയായി ഈ ഇടത്തരം അപകട സാഹചര്യത്തിലാണ് സംഭവിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ ടിറോളില്‍ മാത്രം 13 ഹിമപാതങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്

ജോസ് കുമ്പിളുവേലില്‍

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം