• Logo

Allied Publications

Europe
യൂറോപ്പിൽ കോവിഡ് നിയന്ത്രണങ്ങള്‍ പിൻവലിക്കുന്നു; ജർമനിയിൽ വ്യാപനം തുടരുന്നു
Share
ബെര്‍ലിന്‍: യൂറോപ്പിലെ കൊറോണയുടെ വ്യാപനത്തിന്‍റെ ശക്തിയും ഇയുവിലെ രാജ്യങ്ങളിലെ നിയന്ത്രണങ്ങളും ലഘൂകരിക്കുന്നു.ഗ്രേറ്റ് ബ്രിട്ടനില്‍ നിയന്ത്രണങ്ങള്‍ എല്ലാംതന്നെ നീക്കി. യുകെയില്‍ തെരുവ് പാര്‍ട്ടികള്‍ വീണ്ടും സാധ്യമാണ്.

ഡെന്‍മാര്‍ക്കില്‍ ചൊവ്വാഴ്ച മുതല്‍ എല്ലാ കൊറോണ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞു. ചില പ്രവേശന നിയമങ്ങള്‍ ഒഴികെ, ഡെന്‍മാര്‍ക്കില്‍ ഇനി നിയന്ത്രണങ്ങളൊന്നുമില്ല.

സ്വീഡനും ഡാനിഷ് മാതൃകയാണ് പിന്തുടരുന്നത്. പുതിയ അണുബാധകൾ റിപ്പോർട്ടു ചെയ്തിരുന്നിട്ടും രാജ്യം അടുത്ത ആഴ്ച പൊതുജീവിതത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കുകയാണ്.

ഇറ്റലിയാവട്ടെ നിയന്ത്രണങ്ങള്‍ നീക്കുന്നതിനുള്ള ടൈംടേബിള്‍ സര്‍ക്കാര്‍ ഉടന്‍ അവതരിപ്പിക്കാനിരിക്കുകയാണ്. വരും ആഴ്ചകളില്‍ നടപടികളില്‍ ഇളവ് വരുത്തുമെന്ന് പ്രധാനമന്ത്രി മരിയോ ഡ്രാഗി വിശദീകരിച്ചു. ഇറ്റലിയില്‍, ഒമിക്രോണ്‍ തരംഗത്തിന്‍റെ ആഘാതം ഈയിടെയായി കുറഞ്ഞുവരികയാണ്.സ്പെയിനില്‍ ഇന്‍ഡോര്‍, പൊതുഇടങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള 3 ജി നിയമവും റസ്റ്ററന്‍റുകളുടെ താമസ പരിധിയും എടുത്തുകളഞ്ഞു.

ഫ്രാന്‍സും കൊറോണ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സ്പോര്‍ട്സ്, സാംസ്കാരിക സൗകര്യങ്ങള്‍ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങള്‍ ബുധനാഴ്ച എടുത്തുകളഞ്ഞു, പൊതു ഇടങ്ങളിൽ മാസ്ക് നിയന്ത്രണങ്ങള്‍. ഹോം ഓഫീസ് ബാധ്യത എന്നിവയും ഒരു ശിപാര്‍ശയാക്കി മാറ്റി.

ഓസ്ട്രിയയിൽ പുതിയ അണുബാധകളുടെ എണ്ണത്തിൽ റിക്കാർഡ് കുതിപ്പ് ഉണ്ടായിരുന്നിട്ടും നിയന്ത്രണങ്ങളിൽ അയവു വരുത്തുമെന്നാണ് പ്രഖ്യാപനം. ചെക്ക് റിപ്പബ്ളിക് ഫെബ്രുവരി 9 മുതല്‍, വാക്സിനേഷന്‍റെയോ വീണ്ടെടുക്കല്‍ നിലയുടെയോ തെളിവുകള്‍ റസ്റ്ററന്‍റുകളിലും ഇവന്‍റുകളിലും ഇനി ഹാജരാക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി പീറ്റര്‍ ഫിയാല പ്രഖ്യാപിച്ചു.

കുത്തിവയ്പ് എടുക്കാത്തവര്‍ക്ക് വീണ്ടും അവിടെ പ്രവേശനം ലഭിക്കും. ഫെബ്രുവരി 18 മുതല്‍ കമ്പനികളിലും സ്കൂളുകളിലും പരീക്ഷ നടത്താനുള്ള ബാധ്യത ബാധകമല്ല. എന്നിരുന്നാലും വീടിനുള്ളില്‍ മാസ്ക് ധരിക്കാനുള്ള ബാധ്യതയും പൊതുപരിപാടികളില്‍ വ്യക്തികള്‍ക്കുള്ള നിയന്ത്രണങ്ങളും നിലനില്‍ക്കും.

എന്നാല്‍ ജര്‍മനിയിൽ ഒമിക്രോ‌ൺ പിടിമുറുക്കിയിരിക്കുകയാണ്. രാജ്യത്ത് ഏഴു ദിവസത്തെ സംഭവങ്ങളുടെ യൂറോപ്യന്‍ താരതമ്യത്തിന്‍റെ മധ്യത്തില്‍ തന്നെയാണെങ്കിലും നിയന്ത്രണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇത് ആരോഗ്യ സംവിധാനങ്ങള്‍ക്ക് അമിതഭാരം ഉണ്ടാവുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,36,120 പുതിയ കേസുകൾ ഉണ്ടായതായി റോബര്‍ട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് ചെയ്തു. ഏഴു ദിവസത്തെ ഇന്‍സിഡെന്‍സ് റേറ്റ് 1283.2 ആയി ഉയര്‍ന്നു. ആശുപത്രി റേറ്റ് അഞ്ചും മരണങ്ങള്‍ 164 ഉം ആയി.

ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ