• Logo

Allied Publications

Europe
"ഡോയ്റ്റ്ഷെ വെല്ലെ'ക്ക് റഷ്യയില്‍ വിലക്ക്
Share
ബെര്‍ലിന്‍: ജര്‍മന്‍ മാധ്യമ സ്ഥാപനമായ ഡോയ്റ്റ്ഷെ വെല്ലെയുടെ (ഡിവി) മോസ്കോ ബ്യൂറോ അടച്ചുപൂട്ടുകയാണെന്നും രാജ്യത്തെ ജീവനക്കാരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുകയാണെന്നും റഷ്യ വ്യാഴാഴ്ച അറിയിച്ചു.

വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ഒന്പതിനു മുമ്പ് ബ്യൂറോ അടച്ചുപൂട്ടണമെന്നാണ് അറിയിപ്പ്. റഷ്യയുടെ തീരുമാനത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഡോയ്റ്റ്ഷെ വെല്ലെയുടെ വക്താവ് പറഞ്ഞു.

അതേസമയം ഒരു വിദേശ ഏജന്‍റിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന മാധ്യമ സ്ഥാപനമാണ് ഡിവി എന്നും ഇതു ലേബല്‍ ചെയ്യുന്നതിനുള്ള ഒരു നടപടിക്രമമാണ് ഉദ്ദേശിക്കുന്നതെന്നും റഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു.

റഷ്യന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റായ ആര്‍ടി ജര്‍മ്മൻ ഭാഷയിലുള്ള പ്രോഗ്രാമിംഗിനെ ജര്‍മന്‍ ബ്രോഡ്കാസ്റ്റിംഗ് റെഗുലേറ്റര്‍ നിരോധിച്ചത് അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും എതിരായ നടപടിയാണെന്ന് റഷ്യ നേരത്തെ വിമര്‍ശിച്ചിരുന്നു.

ജര്‍മ്മനിയില്‍ ആര്‍ടിയുടെ സംപ്രേക്ഷണം നിയന്ത്രിക്കുന്നതില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ റഷ്യന്‍ ഫെഡറേഷനില്‍ പ്രവേശിക്കുന്നതില്‍ നിന്ന് നിരോധിക്കുമെന്നും പറഞ്ഞു.

ജോസ് കുമ്പിളുവേലില്‍

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം