• Logo

Allied Publications

Europe
"ജീവിതനൗകയിലെ ഭാവകാവ്യങ്ങളുടെ ദൃശ്യാവിഷ്ക്കാരം' രണ്ടാം ഭാഗം പ്രകാശനം ചെയ്തു
Share
ബെര്‍ലിന്‍: ജര്‍മന്‍ പ്രവാസി മലയാളിയും പത്രപ്രവര്‍ത്തകനുമായ ജോളി എം. പടയാട്ടില്‍ രചിച്ച "ജീവിതനൗകയിലെ ഭാവകാവ്യങ്ങള്‍' എന്ന കാവ്യസമാഹാരത്തിലെ കവിതകളുടെ ദൃശ്യാവിഷ്കാരം രണ്ടാം ഭാഗം സിഡി ആല്‍ബമായി പ്രകാശനം ചെയ്തു.

10 ഗാനങ്ങളടങ്ങിയ ആല്‍ബത്തിന്‍റെ ആദ്യകോപ്പി അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍ ജീവധാര ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.സാജു ചാക്കോയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.

വെര്‍ച്വൽ ഫ്ളാറ്റ്ഫോമിലൂടെ നടന്ന പരിപാടിയില്‍ റോജി എം. ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. യുവസംഗീതസംവിധായകനായ നന്ദകുമാര്‍ കെ. കമ്മത്ത് ആമുഖപ്രഭാഷണം നടത്തി. ഡോ.മാത്യു കുഴല്‍നാടന്‍ എംഎൽഎ, എല്‍ദോസ് കുന്നപ്പിള്ളി എംഎൽഎ, മുന്‍ ഗതാഗതമന്ത്രി ജോസ് തെറ്റയില്‍, പ്രശസ്തചിത്രകാരനും കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകാലാശാല ആര്‍ട്സ് ആൻഡ് സോഷ്യല്‍ വകുപ്പ് മേധാവി പ്രഫ. സാജു തുരുത്തില്‍, ഗ്രിഗറി മേടയില്‍ (ഡബ്ല്യുഎംസി ഗ്ലോബൽ ജനറല്‍ സെക്രട്ടറി), ജോബിന്‍ എസ്. കൊട്ടാരം (എംഡി ആൻഡ് സിഇഒ, അബ്സൊല്യൂട്ട് ഐഎഎസ് അക്കാദമി, സൈക്കോളജിസ്റ്റ്, മോട്ടിവേഷണല്‍ ട്രെയിനര്‍), ഡോ.ജോര്‍ജ് അരീക്കല്‍ (ഗ്രന്ഥകാരൻ ,മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കാള്‍ ക്യൂബല്‍ ഫൗണ്ടേഷന്‍, ജര്‍മനി), പി.സി മാത്യു (ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് പ്രസിഡന്‍റ്), ജോളി തടത്തില്‍ (ചെയര്‍മാന്‍, ഡബ്ള്യുഎംസി യൂറോപ്പ് റീജൺ), ജോസ് കുമ്പിളുവേലില്‍ (ചീഫ് എഡിറ്റര്‍,പ്രവാസിഓണ്‍ലൈന്‍), ജോസ് പുതുശേരി (മാനേജിംഗ് എഡിറ്റര്‍, നമ്മുടെ ലോകം, ലോക കേരളസഭാംഗം, പ്രസിഡന്‍റ് കേരള സമാജം കൊളോണ്‍), ഡോ.ജിമ്മി ലോനപ്പന്‍ മൊയ്ലന്‍, സണ്ണി വെളിയത്ത്, അഡ്വ.ജോണി പടയാട്ടില്‍, ഡോ.ജോസ് വയലില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സോബിച്ചന്‍ ചേന്നങ്കര, സിറിയക് ചെറുകാട്, ജോസ് കവലേച്ചിറ, ഉണ്ണിമായ പ്രസാദ്. ജെസി ബാബു, ജിനു ഗോപാല്‍, മഹേഷ് മോഹന്‍,അവാന്തിക തുണ്ടിയില്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.ജോളി എം. പടയാട്ടില്‍ നന്ദി പറഞ്ഞു.

നന്ദകുമാര്‍ കെ. കമ്മത്ത് സംഗീതസംവിധാനം നിര്‍വഹിച്ച കവിതകള്‍ക്ക് വിജയകുമാര്‍ ചോറ്റാനിക്കര (പുല്ലാംകുഴല്‍), പ്രഫ.ധര്‍മ്മതീര്‍ത്ഥന്‍ (വീണ), ബിബിന്‍ ടി.കെ (ശബ്ദസംയോജനം), നിഖീല്‍ ഷെയിന്‍ (ചിത്ര സംയോജനം), കെ.ബി.ബൈന്ദ (ആഖ്യാനം), അഖില എസ്, ജിനീഷ് ലാല്‍ (വിവരണം) എന്നിവര്‍ പിന്നണിയായി.

സിറിയക് ചെറുകാട്, ഉണ്ണിമായ പ്രസാദ്, വീണ അനൂപ്, ജെസി ബാബു, വിനയ് ശേഖര്‍, ശ്രീഭുവന്‍ ആര്‍, നന്ദകുമാര്‍ കെ കമ്മത്ത് എന്നവരാണ് കവിതകള്‍ ആലപിച്ചിരിക്കുന്നത്. സംഗീത പ്രേമികള്‍ക്കായി ജോളി എം. പടയാട്ടില്‍ എന്ന യു ട്യൂബ് ചാനലിലൂടെയാണ് ഗാനങ്ങള്‍ റീലീസ് ചെയ്തിരിക്കുന്നത്

ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.