• Logo

Allied Publications

Delhi
വടക്കിന്‍റെ മഞ്ഞിനിക്കരയിൽ പെരുന്നാളിനു ശനിയാഴ്ച കൊടിയേറും
Share
ന്യൂഡൽഹി: മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രീയർക്കിസ് ബാവയുടെ 90മത് ദുഖ്റോനോ പെരുന്നാൾ രാജ്യതലസ്ഥാനത്തു ആ പുണ്യവാന്റെ തിരുശേഷിപ്പ് സ്ഥാപിതമായിരിക്കുന്ന ചത്തർപൂർ സെന്‍റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് 2022 ഫെബ്രുവരി 5,6 (ശനി, ഞായർ) തിയതികളിൽ കൊണ്ടാടുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

അഞ്ചാം തിയതി വൈകിട്ട് ആറിനു പെരുന്നാളിന് കൊടിയേറും. തുടർന്ന് 6.15ന് സന്ധ്യാപ്രാർത്ഥനയും ആശിർവാദവും നടക്കും. കോവിഡ് പ്രതിസന്ധികൾ നിലനിൽക്കുന്നതിനാൽ നിയന്ത്രണങ്ങളോടെയായിരിക്കും പെരുന്നാൾ ആഘോഷങ്ങൾ നടക്കുകയെന്ന് ഇടവക മെത്രാപ്പൊലീത്ത അഭി. കുര്യാക്കോസ് മോർ യൗസേബിയോസ് അറിയിച്ചു.

ആറാം തിയതി രാവിലെ 7.45ന് പ്രഭാത പ്രാർത്ഥനയും 8.30 മണിക്ക് വി.കുർബ്ബാനയും തുടർന്ന് തിരുശേഷിപ്പ് ആഘോഷമായി പുറത്തെടുത്ത് പ്രാർത്ഥനയുമുണ്ടാകും..

ഭാരതത്തിന്റെ തലസ്ഥാന നഗരിയിലൂടെ നടത്തപ്പെടുന്ന ഏറ്റവും ദൈർഘൃമേറിയതും, ഡൽഹി ഭദ്രാസനത്തിലെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദേവാലയങ്ങളിലെ വിശ്വാസികൾ പങ്കെടുക്കുന്നതുമായ 19 മത് തീർത്ഥയാത്ര ഈ വർഷവും കോവിഡ് പ്രതിസന്ധി മൂലം നിയന്ത്രണങ്ങളോടെയാകും നടക്കുക. തീർത്ഥയാത്രയിൽ വിശ്വാസികളുടെ എണ്ണം കുറച്ച് വാഹനത്തിലാകും യാത്ര.

രാവിലെ 10.00 ന് ഗോൾഡാക്ഖാന സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ ദേവാലയത്തിൽ നിന്നും ആശീർവദിച്ചു ആരംഭിക്കുന്ന തീർത്ഥയാത്ര പട്ടേൽ ചൗക്ക്, അശോകാ റോഡ്, ജൻപഥ്, പൃഥിരാജ് റോഡ്, ഐഎൻഎ, ഹൗസ് ഖാസ്, പിടിഎസ്, കുത്തബ്മിനാർ വഴി വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ഛത്തർപൂർ ടിവോളി ഗാർഡനു സമീപമെത്തുമ്പോൾ സെൻറ് ഗ്രിഗോറിയോസ് ഇടവക തീർത്ഥയാത്രയെ സ്വീകരിച്ച് ഛത്തർപൂർ ദേവാലയത്തിൽ എത്തിച്ചേരും.

തുടർന്ന് വൈകിട്ട് 5.ന് സന്ധ്യാപ്രാർത്ഥനയും, വി. കുർബ്ബാനയും നടക്കും. തുടർന്ന് പെരുന്നാൾ സന്ദേശം, ധൂപപ്രാർത്ഥന, ആശീർവാദം. രാത്രി 8 മണിക്ക് തിരുശേഷിപ്പ് പേടകത്തിലേക്ക് മാറ്റി കൊടിയിറക്കുന്നതോടെ പെരുന്നാളിനു സമാപനമാകും.

ഡൽഹി ഭദാസനത്തിലെ വിവിധ ദേവാലയങ്ങളിലെ കോർ എപ്പിസ്കോപ്പാമാർ വൈദികർ എന്നിവർക്കൊപ്പം കടന്നു വരുന്ന വിശ്വാസികൾക്കായി തിരുശേഷിപ്പ് വണങ്ങുന്നതിനായി രാവിലെ മുതൽ രാത്രി വരെ പ്രത്യേക സമയക്രമീകരണങ്ങൾ ചെയ്തിട്ടുള്ളതായും, തിരക്കു നിയന്ത്രിക്കുന്നതിനായി രാവിലെയും വൈകിട്ടും വി.കുർബാനകൾ ഒരുക്കിയിട്ടുള്ളതായും, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇടവക വികാരി ഫാ. എൽദോസ് കാവാട്ടും അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പരുകൾ 9873737982, 9811159591.

ഡ​ൽ​ഹി എ​റ​ണാ​കു​ളം കൂ​ട്ടാ​യ്മ​യു​ടെ കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി എ​റ​ണാ​കു​ളം കൂ​ട്ടാ​യ്മ​യു​ടെ കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും ര​ക്ഷാ​ധി​കാ​രി ജ​സ്റ്റി​സ് റി​ട്ട​യേ​ഡ് കു​ര്യ​ൻ ജോ​സ​ഫ് (സു
അ​ഭ​യാ​ർ​ഥി സ​മൂ​ഹ​ത്തോ​ടൊ​പ്പം ഡ​ൽ​ഹി അ​തി​രൂ​പ​ത​യി​ൽ ലോ​ക​ദി​നം ആ​ച​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​ല്ലാ വ​ർ​ഷ​വും സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലെ അ​വ​സാ​ന ഞാ​യ​റാ​ഴ്ച​യാ​ണ് കു​ടി​യേ​റ്റ​ക്കാ​രു​ടെ​യും അ​ഭ​യാ​ർ​ഥി​ക​ളു​ടെ​യും ലോ​ക​ദി​നം ആ​
എറണാകുളം കൂട്ടായ്മയുടെ കുടുംബസംഗമവും ഓണാഘോഷവും.
ന്യൂഡൽഹി: എറണാകുളം കൂട്ടായ്മയുടെ കുടുംബസംഗമവും ഓണാഘോഷവും ഞായറാഴ്ച 25/09/2022 തീയതി രാവിലെ ഒന്പതിനു ലാജ്പത്‌ ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് റിട്ട.