• Logo

Allied Publications

Europe
യൂറോപ്പ് യുദ്ധത്തിന്‍റെ വക്കില്‍
Share
ബ്രസല്‍സ്:യൂറോപ്പിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കാന്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ തീരുമാനിച്ചെന്ന് അറിയച്ചതോടെ യൂറോപ്പ് യുദ്ധത്തിന്‍റെ വക്കിലെത്തി. പോളണ്ട്, ജര്‍മനി എന്നീ രാജ്യങ്ങളിലേക്ക് 2,000 സൈനികരെക്കൂടി അയയ്ക്കാന്‍ ജോ ബെഡന്‍ പെട്ടെന്നു തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ ജര്‍മനിയിലുള്ള 1,000 യുഎസ് സൈനികരെ റൊമേനിയയിലേക്കും അയയ്ക്കും.

ഇതു കൂടാതെ ഏതു നിമിഷവും യൂറോപ്പിലേക്ക് അയയ്ക്കാന്‍ 8,500 സൈനികരെ ആണ് അമേരിക്ക സജ്ജരാക്കി നിര്‍ത്തിയിരിക്കുന്നത്. നാറ്റോ സഖ്യത്തെ ബാധിക്കുന്ന ഏതുകാര്യവും യുഎസിനെയും ബാധിക്കുന്നതാണെന്നും സൈന്യത്തെ അയയ്ക്കുന്നത് റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കാനാണെന്നും പെന്റഗണ്‍ വക്താവ് പറഞ്ഞത് വെറും വാക്കല്ലന്നുകൂടി ഓര്‍ക്കണം.

എന്നാല്‍ യുഎസ് സൈനികരെ വിന്യസിച്ചിരിക്കുന്നത് ഒരു ഏറ്റുമുട്ടുന്നതിനല്ലെന്നും സഖ്യകക്ഷികള്‍ക്ക് യുഎസ് സുരക്ഷ ഉറപ്പാക്കുന്നതിനാണെന്നും പെന്‍റഗണ്‍ അറിയിച്ചുവെങ്കിലും റഷ്യ യുക്രെയ്ന്‍ അതിര്‍ത്തിയില്‍ ഏതു നിമിഷവും യുദ്ധമുണ്ടാകുമെന്ന പ്രതീതിയാണുള്ളത്.

യുക്രെയ്നില്‍ അധിനിവേശം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യ വീണ്ടും ആവര്‍ത്തിക്കുമ്പോഴും ഒരു ലക്ഷം സൈനികരെ റഷ്യ യുക്രെയ്ന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുകയാണ്.
അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിനൊപ്പം യുക്രെയ്ന്‍ ചേരുന്നതിനെയാണ് റഷ്യ ഇപ്പോള്‍ ശക്തമായി എതിര്‍ക്കുന്നത്. എന്നാല്‍ റഷ്യ യുക്രെയ്ന്‍റെ തലയ്ക്ക് മുകളില്‍ തോക്ക് വച്ചിരിക്കുകയാണെന്ന് ബോറിസ് ജോണ്‍സന്‍ വീണ്ടും ആരോപിച്ചതും യുദ്ധത്തിന്റെ പിരിമുറുക്കം കൂട്ടിയിരിയ്ക്കയാണ്.

അതേസമയം യുക്രെയ്ന്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനുള്ള യോഗത്തിന് മുന്നോടിയായി യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ നടന്ന വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നു. 15 രാജ്യങ്ങളുടെ കൗണ്‍സിലാണ് യുക്രെയ്ന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നത്. നിശബ്ദവും ക്രിയാത്മകവുമായ "നയതന്ത്രം' ഇന്നത്തെ ആവശ്യമാണെന്നും സംഘര്‍ഷങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും ഇന്ത്യ മീറ്റിംഗിന് മുന്നോടിയായി,അറിയിച്ചു.

യുഎസിന്‍റെ അഭ്യര്‍ഥന പ്രകാരം നടന്ന യോഗത്തില്‍ മുന്നോട്ട് പോകാന്‍ കൗണ്‍സിലിന് അനുകൂലമായി 9 വോട്ടുകള്‍ ആവശ്യമാണ്. ഇന്ത്യയും ഗാബോണും കെനിയയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ റഷ്യയും ചൈനയും എതിര്‍ത്തു വോട്ട് ചെയ്തു. എന്നാല്‍ യുഎസ്,യുകെ, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ മറ്റെല്ലാ കൗണ്‍സില്‍ അംഗങ്ങളും യോഗത്തിന് അനുകൂലമായി വോട്ട് ചെയ്തതും റഷ്യയ്ക്ക് തിരിച്ചടിയായി.

ജര്‍മനിയെ ലോകരാജ്യങ്ങള്‍ പൊരിക്കുന്നു

യുക്രെയ്ന്‍ തര്‍ക്കത്തിലെ നടപടികളുമായി ബന്ധപ്പെട്ട് ജര്‍മനിയിലെ പുതിയ സര്‍ക്കാര്‍ അന്താരാഷ്ട്ര വിമര്‍ശനങ്ങളുടെ പെരുമഴയാണ് നേരിടുന്നത്. അമേരിക്കയുടെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും രാഷ്ട്രീയ നിരീക്ഷകര്‍ക്ക്, ജര്‍മ്മനിയുടെ വിശ്വസ്ത സഖ്യകക്ഷിയെന്ന പ്രതിച്ഛായയില്‍ വിള്ളലുകള്‍ ഉണ്ടായിരിയ്ക്കയാണ്. ജര്‍മനിയുടെ പ്രധാന വിദേശനയ പ്രതിസന്ധിയെ നേരിടുമ്പോള്‍, പുതിയ ഷോള്‍സ് സഖ്യ സര്‍ക്കാരും പ്രതിച്ഛായ പ്രതിസന്ധി നേരിടുകയാണ്.

ദി ന്യൂയോര്‍ക്ക് ടൈംസ് മുതല്‍ ബാംഗ്ളൂരിലെ ഡെക്കാന്‍ ഹെറാള്‍ഡ് വരെയുള്ള അന്തര്‍ദേശീയ പത്രങ്ങള്‍, യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ ജര്‍മ്മനി എവിടെയാണ് നില്‍ക്കുന്നത് എന്നാണ് ചോദിയ്ക്കുന്നത്. എന്നാല്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് (63) റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ (69) മോസ്കോയില്‍ എത്തി കൂടിക്കണ്ട് യുക്രെയ്ന്‍ പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കാനും ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.

ജോസ് കുമ്പിളുവേലില്‍

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം