• Logo

Allied Publications

Europe
ഡിയോൺ ജോർജിന്‍റെ പുതിയ പുസ്തകം പ്രസിദ്ധീകരിച്ചു
Share
വാട്ടർഫോർഡ്: അയർലണ്ടിലെ ചൈൽഡ് നോവലിസ്റ്റായ ഡിയോൺ ജോർജിന്‍റെ പുതിയ പുസ്തകം 'Jack Sword and The Seven Keys' പ്രസിദ്ധീകരിച്ചു. ഇബുക്ക്, പേപ്പർ ബാക്ക് തുടങ്ങിയ രണ്ട് ഫോർമാറ്റുകളിൽ ലഭ്യമായ ഈ പുസ്തകം ബുക്കിസൺ പബ്ലിഷേഴ്‌സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആഗോള തലത്തിൽ വിവിധ പ്ലാറ്റ് ഫോമുകളിൽ ലഭ്യമായ ഈ പുസ്തകം ആറ് വയസു മുതൽ പതിനാല് വയസുവരെയുള്ള കുട്ടികൾക്ക് വളരെ ആകർഷകമായ കഥയാണ് സമ്മാനിക്കുന്നത്.

ഭീകരനായ ഒരു വ്യാളിയിൽ നിന്നും സ്വന്തം രാജ്യത്തെ രക്ഷിക്കുന്നതിനായി കഥാ നായകനായ ജാക്ക് സുഹൃത്തുക്കളോടൊപ്പം നടത്തിയ സാഹസികവും അവിശ്വസനീയവുമായ യാത്രയുടെ കഥയാണ് ഈ നോവൽ പറയുന്നത്.

വാൾമാർട്ട്, ബാൺസ് ആൻഡ് നോബിൾ, ആമസോൺ, ആപ്പിൾ, കോബോ തുടങ്ങിയ മിക്ക പ്ലാറ്റ് ഫോമുകളിലും ' Jack Sword and The Seven Keys ' ലഭ്യമാണ്. 12 വയസുകാരനായ ഡിയോൺ എഴുതിയ രണ്ടാമത്തെ പുസ്തകമാണ് ഇത്. ആദ്യമായി പ്രസിദ്ധീകരിച്ച 'Ten Amazing Stories for Kids' ആമസോൺ കിൻഡിൽ ബുക്സിൽ ലഭ്യമാണ്.

എറണാകുളം ജില്ലയിൽ ഇലഞ്ഞി സ്വദേശികളായ സിജോബിന്‍റാ ദമ്പതികളുടെ മകനാണ് ഡിയോൺ ജോർജ്. അയർലണ്ടിലെ കൗണ്ടി വാട്ടർഫോർഡിൽ ഡൺഗാർവാനിലാണ് ഇവരുടെ താമസം.

താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിലൂടെ ' Jack Sword and The Seven Keys ' എന്ന പുസ്തകം ലഭ്യമാകും.
https://books2read.com/u/mBwo5p
https://bookison.com/shop/ (Europe only)

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.