• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ സമർപ്പിത സന്യസ്തരുടെ സംഗമം സംഘടിപ്പിച്ചു
Share
ബിർമിംഗ്ഹാം: ആഗോള കത്തോലിക്ക സഭയിൽ സമർപ്പിതരായ സന്യസ്തർക്കായി മാറ്റി വച്ചിരിക്കുന്ന ഫെബ്രുവരി രണ്ടിന് ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപത യിൽ ശുശ്രൂഷ ചെയ്യുന്ന സന്യസ്തരുടെ സംഗമം സംഘടിപ്പിച്ചു.

ഓൺലൈനായി സംഘടിപ്പിച്ച സന്യസ്തസംഗമത്തിൽ 13 സന്യസ്ത സമൂഹങ്ങളിൽ നിന്ന് 32 പേർ പങ്കെടുത്തു. സന്യസ്ത കൂട്ടായ്മയുടെ നേതൃത്വം വഹിച്ചിരുന്ന റെവ. ഫാ. ബിനു കിഴുക്കയിളത്തോട്ടം സിഎംഎഫ് സ്വാഗതം ചെയ്തു. തുടർന്ന് തിരുഹൃദയ സന്യാസിനി സമൂഹത്തിലെ സി. ആൻമരിയയും സി.റോസ്ലിറ്റും ചേർന്ന് പ്രാർത്ഥന നടത്തി.

രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹ പ്രഭാഷണവും പ്രോട്ടോ സിഞ്ചല്ലൂസ് ബഹു ആൻറണി ചുണ്ടെലിക്കാട്ടും സന്യസ്ത കൂട്ടായമ സിഞ്ചല്ലൂസ് ഇൻചാർജ് ജിനോ അരിക്കാട്ട് എംസിബിഎസും, സിഎംസി സഭാംഗം സി.അനൂപയും ആശംസ പ്രസംഗങ്ങൾ നടത്തി. സമർപ്പണ ജീവിതത്തിന്‍റെ ഔന്നത്യമോതുന്ന മനോഹരമായ ഒരു ഗാനം സന്യസ്തർ ഒന്നു ചേർന്നു പാടി ദൈവത്തെ സ്തുതിച്ചു.

തുടർന്ന് പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ വിളിച്ചു ചേർത്തിരിക്കുന്ന സാർവത്രിക കത്തോലിക്ക സിനഡിനൊരുക്കാമായി ബഹു ജോം കിഴക്കരക്കാട്ടിന്‍റെ നേതൃത്വത്തിൽ സന്യസ്തർക്കു സഭയിലെ സ്ഥാനവും ഉത്തരവാദിത്വങ്ങളും ചർച്ച ചെയ്തു. 2022 മുതൽ ഗ്രേറ്റ് ബ്രിട്ടൺ സന്യസ്ത കൂട്ടായ്മയെ നയിക്കാൻ ബഹു ജോബിൻ കൊശക്കൽ വിസി, സി.റോജിറ്റ് സിഎംസി, സി.എൽ സിറ്റ എന്നിവരെ തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി കൂട്ടായ്മയെ നയിച്ച ബഹു ഫാ ബിനു കിഴുക്കയിളം ത്തോട്ടം സിഎംഎഫ്, സി.കുസുമം എസ്എച്ച്, സി ലിറ്റി എസ്എബിഎസ് എന്നിവർക്കേവരും നന്ദി രേഖപ്പെടുത്തി.

സന്യസ്ത കൂട്ടായ്മ നയിച്ച സി. കുസുമം എസ്എച്ച് സന്നിഹിതരായിരുന്ന അഭിവന്ദ്യ പിതാവിനും ബഹുമാനപ്പെട്ട രൂപത ജനറാളന്മാർക്കും എല്ലാവൈദികർക്കും സന്യാസിനി സഹോദരമാർക്കും നന്ദി അറിയിച്ചു. അഭിവന്ദ്യ പിതാവിന്‍റെ ആശീർവ്വാദത്തോടെ സന്യസ്ത കൂട്ടായ്മ അവസാനിച്ചു.

ഷൈമോൻ തോട്ടുങ്കൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.