• Logo

Allied Publications

Europe
കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ച് ഡെന്‍മാര്‍ക്ക്
Share
കോപ്പന്‍ഹേഗന്‍: കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ ഡെന്‍മാര്‍ക്ക് സര്‍ക്കാരിന്‍റെ തീരുമാനം. സാമൂഹികമായി ഗുരതരമായ രോഗമല്ല കോവിഡ് എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. യൂറോപ്യന്‍ യൂണിയനിലെ ചില രാജ്യങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുമ്പോള്‍ മറ്റ് ചിലര്‍ ഇതില്‍ ഇളവ് വരുത്തുകയാണ്.

ഒമിക്രോണ്‍ വകഭേദം രാജ്യത്ത് പടര്‍ന്നു പിടിക്കുന്നതിനിടെയാണ് ഡെന്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. ഒമിക്രോണ്‍ ആരോഗ്യസംവിധാനത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടാക്കുന്നില്ലെന്നാണ് ഡെന്‍മാര്‍ക്ക് സര്‍ക്കാറിന്‍റെ വിലയിരുത്തല്‍. അതേസമയം, കോവിഡ് നിയന്ത്രണങ്ങള്‍ ഇനിയും കൊണ്ടു വരുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് പ്രധാനമന്ത്രി മെറ്റ ഫ്രെഡ്രിക്സന്‍ പറഞ്ഞു.

അതേസമയം, പുതിയ കോവിഡ് വകഭേദം വന്നാല്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കാമെന്നും ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞയാഴ്ച ഡെന്‍മാര്‍ക്കില്‍ പ്രതിദിനം 50,000ത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍, ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്.

ഡെന്‍മാര്‍ക്കിന് പുറമേ കഴിഞ്ഞയാഴ്ച ഇംഗ്ളണ്ടും കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയിരുന്നു. മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയത് ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങളാണ് നീക്കിയത്. അയര്‍ലാന്‍ഡും സമാനമായി നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരുന്നു. നെതര്‍ലാന്‍ഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള ഒരുക്കത്തിലാണ്. ഫിന്‍ലന്‍ഡ്, സെര്‍ബിയ, ആസ്ട്രിയ തുടങ്ങിയ രാജ്യങ്ങളും നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

ജോസ് കുമ്പിളുവേലില്‍

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.