• Logo

Allied Publications

Europe
അജ്ഞാതരുടെ വെടിയേറ്റ് രണ്ട് ട്രാഫിക് പോലീസുകാര്‍ ജര്‍മനിയില്‍ വെടിയേറ്റു മരിച്ചു
Share
ബര്‍ലിന്‍: പടിഞ്ഞാറന്‍ ജര്‍മ്മനിയില്‍ പതിവ് ഗതാഗത പട്രോളിംഗിന് നടത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചു. പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടതായി പറഞ്ഞു.

റൈന്‍ലാന്റ് ഫാല്‍സ് സംസ്ഥാനത്തിലെ കുസെല്‍ പോലീസ് ജില്ലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തില്‍ നാടാകെ ഞെട്ടിയിരിയ്ക്കയാണ്. 29 വയസ്സുള്ള പോലീസ് കമ്മീഷണറും 24 വയസ്സുള്ള ഒരു പോലീസുകാരിയുമാണ് കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് തലയ്ക്കാണ് വെടിയേറ്റത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു പതിവ് ഗതാഗത പരിശോധനയ്ക്കിടെയാണ് അപ്രതീക്ഷിത സംഭവം. ഇവിടം പോലീസ് വളഞ്ഞിരിയ്ക്കയാണ്.

സംഭവത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവസ്ഥലത്ത് പോലീസ് തിരച്ചില്‍ നടത്തിയി സൂചന ലഭിച്ചിട്ടുണ്ട്. പ്രതിയെന്നു സംശയിക്കുന്ന എ.ജെ.ഷ്മിറ്റ് എന്ന 38 കാരന്റെ പേരില്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു. പുലര്‍ച്ചെ 4:20 ഓടെ ക്രെയ്സ്ട്രാസെ 22 എന്ന ഗ്രാമീണ റോഡിലാണ് വെടിവെയ്പ്പ് നടന്നത്, പിന്നീട് റോഡ് പൂര്‍ണ്ണമായും അടച്ചു.

രക്ഷപ്പെട്ട പ്രതികളെ പോലീസ് ഊര്‍ജിതമായി അന്വേഷിക്കുകയാണെന്നും കുറ്റകൃത്യം നടന്ന സ്ഥലത്ത് സൂചനകള്‍ ഉറപ്പാക്കുന്നുണ്ടെന്നും പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.

കുസെല്‍, കൈസേര്‍ഴ്സ് ലൗട്ടന്‍, ഫ്രാങ്ക്ഫര്‍ട്ട്, ഫ്രാന്‍സ്, ലക്സംബര്‍ഗ് അതിര്‍ത്തികള്‍ എന്നിവയുള്‍പ്പെടെ ഷൂട്ടിംഗ് നടന്ന സ്ഥലത്തിന് ചുറ്റുമുള്ള പ്രദേശങ്ങളാണ്. ജര്‍മ്മനിയുടെ അതിര്‍ത്തിയില്‍ നിന്ന് ഫ്രാന്‍സിലേക്കും ലക്സംബര്‍ഗിലേക്കും സംസ്ഥാന അതിര്‍ത്തിക്കടുത്തുള്ള സാര്‍ലാന്‍ഡിന് സമീപമുള്ള കുസെല്‍ ഗ്രാമത്തിലാണ് ഷൂട്ടിംഗ് നടന്നത്. അക്രമാസക്തമായ മരണങ്ങളില്‍ പോലീസിനെയും ഞെട്ടിച്ചു. വെടിവയ്പ്പ് നടന്ന സ്ഥലത്തിന് പടിഞ്ഞാറ് വശത്ത് അയല്‍ സംസ്ഥാനമായ സാര്‍ലാന്‍ഡിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചതായി കൈസര്‍ലൗട്ടണ്‍ പോലീസ് പറഞ്ഞു.

പ്രദേശത്തെ ആളുകള്‍ തിങ്ങിക്കൂടുന്നത് ഒഴിവാക്കണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു. സാക്ഷികളോ വിവരമുള്ളവരോ കൈസേര്‍സ്ലൗട്ടണ്‍ പോലീസുമായി ബേന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചു.

കുസെല്‍ ഫ്രാങ്കുര്‍ട്ടില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായും കൈസേര്‍സ്ലൗട്ടേണിന് 40 കിലോമീറ്റര്‍ (25 മൈല്‍) പടിഞ്ഞാറും, യുഎസ് സൈനിക താവളമായ റാംസ്റൈ്റന്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്താണ്. ഫ്രാന്‍സിന്റെയും ലക്സംബര്‍ഗിന്റെയും അതിര്‍ത്തിക്കടുത്താണ് ഈ നഗരം.

കഴിഞ്ഞ കാലങ്ങളായി ജര്‍മനിയില്‍ പോലീസിനെതിരെയുള്ള അതിക്രമങ്ങള്‍ കൂടിവരികയാണ്.

ജോസ് കുമ്പിളുവേലില്‍

റ​ഷ്യ​ൻ ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സ​ജ്ജ​മാ​ക്കും: ഷോ​ൾ​സ്.
മാ​ഡ്രി​ഡ്: റ​ഷ്യ​യി​ൽ​നി​ന്നു വ​ർ​ധി​ച്ചു വ​രു​ന്ന ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സൈ​നി​ക​മാ​യി സ​ജ്ജ​മാ​ക്കു​മെ​ന്ന് ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ്.
കോ​പ്പ​ൻ​ഹേ​ഗ​ൻ വെ​ടി​വെ​യ്പ്പി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ​ൻ: ഡെ​ൻ​മാ​ർ​ക്ക് ത​ല​സ്ഥാ​ന​മാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഷോ​പ്പിം​ഗ് മാ​ളി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​ൽ ര​ണ്ട്
യു​കെ​യി​ലെ മ​ല​യാ​ളി ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന് ധ​ന്യ​നി​മി​ഷം; ഫാ. ​ജി​ത്തു ജ​യിം​സ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു.
നോ​ർ​ത്താം​പ്ട​ണ്‍: നോ​ർ​ത്താം​പ്ട​ണ്‍ സെ​ന്‍റ് തോ​മ​സ് ദി ​അ​പ്പോ​സ​ൽ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ അം​ഗ​മാ​യ ജി​ത്തു ജെ​യിം​സ്, നോ​ർ​ത്താം​പ്ട​ണ്‍ രൂ​
കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡോ. ​ജ്യോ​തി​സ് മ​ണ​ല​യി​ലി​നു വ്യാ​ഴാ​ഴ്ച ലി​വ​ർ​പൂ​ളി​ൽ യാ​ത്രാ​മൊ​ഴി.
ലി​വ​ർ​പൂ​ൾ: കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വ ഡോ​ക്ട​ർ ജ്യോ​തി​സ് മ​ണ​ല​യി​ലി​ന് ലി​വ​ർ​പൂ​ളി​ലെ സെ​ന്‍റ് ഹെ​ല​ൻ​സി​ൽ യാ​ത്രാ​മൊ​ഴി ചൊ​ല്ലും.
മാഞ്ചസ്റ്റർ കൊച്ചു കേരളമായി; പ്രൗഢി വിളിച്ചോതി തിരുന്നാൾ പ്രദക്ഷിണം.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ഇന്നലെ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു കേരളമാകുന്ന കാഴ്ചയാണ് കണ്ടത്.