• Logo

Allied Publications

Europe
നിയോകോവ്: പരിഭ്രമം വേണ്ടെന്ന് വിദഗ്ധര്‍
Share
ജനീവ: ആല്‍ഫ, ഡെല്‍റ്റ, ഒമിക്രോണ്‍ തുടങ്ങിയവപോലെ കോവിഡിന് കാരണമാകുന്ന "സാര്‍സ് കോവ്~2' വൈറസിന്‍റെ വകഭേദമല്ല നിയോകോവ് എന്ന് വിദഗ്ധര്‍. ഇനിയും മനുഷ്യനിലേക്ക് പടര്‍ന്നിട്ടില്ലാത്ത ഈ വൈറസിനെക്കുറിച്ചുള്ള വാര്‍ത്തകളില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നു.

നേരത്തേത്തന്നെ വവ്വാലുകളില്‍ കണ്ടെത്തിയിട്ടുള്ള നിയോകോവ് മനുഷ്യരെ ബാധിക്കാനുള്ള സാധ്യത ഇപ്പോഴില്ല. അതിവ്യാപനശേഷിയും മൂന്നിലൊരാളില്‍ മരണത്തിന് കാരണമാവുകയും ചെയ്തേക്കാവുന്ന പുതിയ വൈറസിനെ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയെന്ന തരത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ചൈനയിലെ വുഹാനില്‍നിന്നുള്ള ശാസ്ത്രജ്ഞര്‍ "ബയോആര്‍കൈ്കവ്സ്' എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് നിയോകോവ് മനുഷ്യരെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍, ഈ പഠനം വേണ്ടത്ര വിശകലനങ്ങള്‍ക്ക് വിധേയമായിട്ടില്ല.

വര്‍ഷങ്ങള്‍ക്കുമുമ്പേ ദക്ഷിണാഫ്രിക്കയില്‍ വവ്വാലുകളില്‍ നിയോകോവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളതാണ്. കൊറോണ വൈറസ് കുടുംബത്തിലെ ഒരു അംഗമാണ് നിയോകോവും. "മിഡില്‍ ഈസ്റേറണ്‍ റെസ്പിറേറ്ററി സിന്‍ഡ്രോം' എന്ന രോഗത്തിന് കാരണമാകുന്ന മെഴ്സ് കോവ് വൈറസുകളോട് 75 ശതമാനത്തോളം സാമ്യമുണ്ട് നിയോകോവിന്. എന്നാല്‍, വവ്വാലുകളുടെ കോശങ്ങളില്‍ കയറിപ്പറ്റുംപോലെ മനുഷ്യകോശങ്ങളെ ബാധിക്കാനുള്ള ജനിതകഘടന നിലവില്‍ വൈറസിനില്ല. സ്പൈക് പ്രോട്ടീനില്‍ ജനിതകമാറ്റം സംഭവിച്ചാല്‍മാത്രമേ മനുഷ്യര്‍ക്ക് നിയോകോവ് ഭീഷണിയാവുകയുള്ളൂ. ഇതിനുള്ള വിദൂരസാധ്യത ചൂണ്ടിക്കാട്ടുകമാത്രമാണ് പുതിയ പഠനത്തിലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

2013~ലാണ് നിയോകോവ് വൈറസിനെ കണ്ടെത്തിയത്. ഇതുവരെ മനുഷ്യരെ ബാധിച്ചതായി റിപ്പോര്‍ട്ടില്ല. വവ്വാലുകളില്‍ അനേകം വൈറസുകളുണ്ട്. അവയെക്കുറിച്ചുള്ള ഒരു പഠനം മാത്രമാണിപ്പോള്‍ പുറത്തുവന്നത്. വവ്വാലിന്റെ കോശത്തില്‍ പ്രവേശിക്കാന്‍ വൈറസിനെ സഹായിക്കുന്ന റിസപ്റ്ററുകളും മനുഷ്യകോശത്തില്‍ പ്രവേശിക്കാന്‍ സഹായിക്കുന്ന റിസപ്റ്ററുകളും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

മെഴ്സ് കോവ് വൈറസ് മൂലമുള്ള മരണനിരക്ക് ഏകദേശം 35 ശതമാനമായിരുന്നു. ആ വൈറസുമായി സാമ്യമുള്ളതുകൊണ്ടാണ് നിയോകോവ് മൂന്നിലൊരാളില്‍ മരണത്തിന് കാരണമാകുമെന്ന നിഗമനം. എന്നാല്‍, വൈറസ് മനുഷ്യരെ ബാധിക്കാനുള്ള സാധ്യത നിലവിലില്ലെന്നും വിശദീകരണം.

ജോസ് കുമ്പിളുവേലില്‍

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം