• Logo

Allied Publications

Europe
പാക്സ്‌ലോവിഡ് ഗുളിക‌യ്ക്ക് ഇയു അംഗീകാരം
Share
ബ്രസല്‍സ്: കൊറോണ വൈറസിനെതിരെ പ്രതിരോധിക്കാൻ ഫൈസറിന്‍റെ പാക്സ്‌ലോവിഡ് ഗുളികയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) അംഗീകാരം നല്‍കി.

പാക്സ്‌ലോവിഡ് യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറിന്‍റെ ഉത്പന്നമാണ്. അതീവ ഗുരുതരമായ കേസുകളിൽ എത്രയും വേഗം ഈ ഗുളിക ഉപയോഗിക്കാം എന്നാണ് ഇഎംഎ അറിയിച്ചത്.

ക്രിസ്മസിന് തൊട്ടുമുമ്പ്, യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) പാക്സ്‌ലോവിഡിന് അടിയന്തര ഉപയോഗ അനുമതി നല്‍കിയിരുന്നു. ഗുളിക രൂപത്തില്‍ കഴിക്കാവുന്ന യുഎസ്എയിലെ ആദ്യ കൊറോണ മരുന്നാണിത്.

ഫെഡറല്‍ ആരോഗ്യമന്ത്രി കാള്‍ ലൗട്ടര്‍ബാഹും പാക്സ്‌ലോവിഡിനെ ആശ്രയിക്കാന്‍ നിർദേശം നൽകിയിട്ടുണ്ട്. ഫെഡറല്‍ സര്‍ക്കാര്‍ ഇതിനകം ഒരു ദശലക്ഷം പാക്സ്‌ലോവിഡ് പായ്ക്കുകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. പാക്സ്‌ലോവിഡിൽ സാര്‍സ്കോവി2 പ്രോട്ടീനിനെ തടയുന്ന നിര്‍മട്രെല്‍വിര്‍ എന്ന സജീവ ഘടകവും ഉള്‍പ്പെടുന്നു. ഇതാണ് വൈറസ് പെരുകുന്നത് തടയുന്നത്.

പന്ത്രണ്ടും അതിനുമുകളിലും പ്രായമുള്ള കൊറോണ രോഗികള്‍ മരുന്നു ഉപയോഗിച്ച് പോസിറ്റീവ് ആകുകയും നേരിയതോ മിതമായതോ ആയ ലക്ഷണങ്ങളുള്ളവരും രോഗം വഷളാകാനുള്ള സാധ്യത കൂടുതലുള്ളവരുമായ രോഗികളെ ഈ ഗുളിക ഉപയോഗിച്ച് ചികിത്സിക്കണമെന്നാണ് ഇഎംഎയുടെ നിര്‍ദ്ദേശം.

കൊറോണ രോഗികള്‍ അഞ്ചു ദിവസത്തേക്ക് മൂന്നു ഗുളികകള്‍ ദിവസത്തില്‍ രണ്ടുതവണ കഴിക്കണം. എല്ലാ ഗുളികകളും ചികിത്സയുടെ ഒരു കോഴ്സിന് അനുയോജ്യമായ ഒരു പായ്ക്കിലാണ്.

ഫൈസര്‍ പറയുന്നതനുസരിച്ച്, ഉയര്‍ന്ന അപകടസാധ്യതയുള്ള രോഗികളില്‍ ഗുരുതരമായ രോഗങ്ങള്‍ തടയുന്നതില്‍ കൊറോണ ഗുളികകള്‍ വളരെ വിജയകരമാണ്. അപകടസാധ്യത 89 ശതമാനം കുറയ്ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇതിന്‍റെ പാര്‍ശ്വഫലങ്ങളില്‍ രുചിക്കുറവ്, വയറിളക്കം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പേശി വേദന എന്നിവ ഉള്‍പ്പെടുന്നതായും കമ്പനി പറഞ്ഞു.

പാക്സ്‌ലോവിഡ് പോലുള്ള മരുന്നുകള്‍ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഒരു നെടുംതൂണായി വിദഗ്ധര്‍ കണക്കാക്കുന്നു. എന്നിരുന്നാലും, പ്രതിരോധ കുത്തിവയ്പുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, അവ ഗണ്യമായി കൂടുതല്‍ ചെലവേറിയതും പലപ്പോഴും ഉപയോഗിക്കാന്‍ കൂടുതല്‍ സങ്കീര്‍ണവുമാണ്. പൊതുജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പിന് പകരമാവില്ല ഈ മരുന്ന് എന്നും എഫ്ഡിഎ വ്യക്തമാക്കിയിരുന്നു.

ജോസ് കുമ്പിളുവേലില്‍

ഓഐസിസി(യുകെ) പ്രഥമ ടി.ഹരിദാസ് മെമ്മോറിയൽ അവാർഡ് റോയി സ്റ്റീഫന്.
ലണ്ടൻ: ഒഐസിസി (യുകെ) കൺവീനറും, പ്രമുഖ സാമൂഹ്യ പ്രവർത്തകനും, ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഉദ്യോഗസ്ഥനും ആയിരുന്ന തെക്കേമുറി ഹരിദാസിന്‍റെ അനുസ്മരണാർത്ഥം ഒഐസിസി
യുക്മ റീജിയണൽ തിരഞ്ഞെടുപ്പുകൾക്ക് ശനിയാഴ്ച തുടക്കം കുറിക്കുന്നു.
ലണ്ടൻ: 2022 വർഷത്തിലെ യുക്മയുടെ ഇലക്ഷൻ പ്രക്രിയകൾക്ക് ശനിയാഴ്ച തുടക്കം കുറിക്കുന്നു.
ഫാ ജോസഫ് മാത്യു ഓലിയക്കാട്ടിൽ പുതിയ ചാപ്ലിൻ.
ഡബ്ലിന്‍ : ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലിനായി ഫാ ജോസഫ് മാത്യു ഓലിയക്കാട്ടിൽ നിയമിതനായി.

ഡബ്ലിനിന്‍ എത്തിച്ചേര്‍ന്ന ഫാ.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം എപ്പാർക്കിയൽ സമ്മേളനം സമാപിച്ചു.
ന്യൂടൗൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം എപ്പാർക്കിയൽ സമ്മേളനം സമാപിച്ചു.
മ​ങ്കി​പോ​ക്സ്: ക്വാറന്‍റൈൻ പ്ര​ഖ്യാ​പി​ച്ച് യു​കെ.
ല​ണ്ട​ൻ: മ​ങ്കി​പോ​ക്സ് പ​ട​ർ​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യു​കെ​യി​ൽ ക്വാ​റ​ന്ൈ‍​റ​ൻ ഏ​ർ​പ്പെ​ടു​ത്തു​ന്നു.