• Logo

Allied Publications

Americas
മാർത്തോമാ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ മിഷൻ ആൻഡ് കൾച്ചറൽ സെന്‍ററിൽ ആദ്യബാച്ച് പഠന കോഴ്‌സ് ഉദ്ഘാടനം ചെയ്തു
Share
ന്യൂയോർക്ക്: മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്‍റെ മിഷൻ പ്രവർത്തനങ്ങളുടെ ആസ്ഥാനമായ അറ്റ്ലാന്‍റയിലെ കർമ്മേൽ മാർത്തോമ്മാ സെന്‍ററിൽ ഭാവി തലമുറക്ക് ദൈവശാസ്ത്ര ദർശനം പകരുക എന്ന ലക്ഷ്യത്തോടെ മാർത്തോമാ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ മിഷൻ ആൻഡ് കൾച്ചറൽ സെന്‍ററിന്‍റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ആദ്യബാച്ച് പഠന കോഴ്സിന്‍റെ ഔപചാരികമായ ഉത്‌ഘാടനം ഓൺ ലൈൻ പ്ലാറ്റ് ഫോം ആയ സൂമിലൂടെ വ്യാഴാഴ്ച വൈകിട്ട് നടന്ന ചടങ്ങിൽ ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ് ഉത്‌ഘാടനം ചെയ്തു.

കൊളംബിയ തീയോളജിക്കൽ സെമിനാരിയുമായി പങ്കാളിത്വമുള്ള ഈ ഇൻസ്റ്റിറ്റ്യൂട്ട് ബിഷപ് ഡോ.മാർ ഫിലക്സിനോസിന്‍റെ സപ്തതി ഉപഹാരമായിട്ടാണ് തുടക്കം കുറിച്ചത്. ഇൻസ്റ്റിറ്റ്യുട്ടിന്‍റെ ഡീൻ ഓഫ് സ്റ്റഡീസിന്‍റെ ചുമതല വഹിക്കുന്നത് ഷിക്കാഗോ യൂണിവേഴ്സിറ്റിയുടെ കിഴിലുള്ള ലൂഥറൻ സ്കൂൾ ഓഫ് തീയോളജിയിൽ നിന്ന് പിഎച്ച്ഡി നേടിയ

മാർത്തോമ്മാ തിയോളജിക്കൽ സെമിനാരി മുൻ പ്രൊഫസറും, മുൻ മാർത്തോമ്മാ സഭാ സെക്രട്ടറിയും, സീനിയർ വികാരി ജനറാളും ആയ വെരി.റവ.ഡോ. ചെറിയാൻ തോമസ് ആണ്.

ഡോ.ജോഷി ജേക്കബ് (സയന്‍റിസ്റ്റ് ആൻഡ് പ്രൊഫസർ, എമോറി യൂണിവേഴ്സിറ്റി), ഡോ. സുരേഷ് മാത്യു (ചെയർ ആൻഡ് പ്രൊഫസർ, സാംഫോർഡ് യൂണിവേഴ്സിറ്റി), ഡോ. രാജ് നഡെല്ലാ (അസ്സോസിയേറ്റ് പ്രൊഫസർ, കൊളംബിയ തിയോളജിക്കൽ സെമിനാരി) എന്നിവരാണ് സ്ഥാപനത്തിന്റെ പ്രധാന ഫാക്കൽറ്റി. അമേരിക്കയിൽ ജനിച്ചു വളർന്ന എൻജിനീയറിംഗ് ബിരുദധാരി കൂടിയായ റവ.ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ ആണ് ലയ്സൺ ഓഫീസറും, പ്രോഗ്രാം കോർഡിനേറ്ററും. കൂടാതെ റവ.ബിജു പി.സൈമൺ, റവ.ജെയ്‌സൺ തോമസ്, റവ.ലാറി വർഗീസ് എന്നിവർ അസ്സോസിയേറ്റ് ഫാക്കൽറ്റിയായും പ്രവർത്തിക്കും.

2022 ഫെബ്രുവരി ഒന്നു മുതൽ രണ്ടു മാസം നീണ്ടു നിൽക്കുന്ന ഓൺലൈൻ കോഴ്‌സ് ആണ് പ്രാരംഭമായി ഈ സ്ഥാപനത്തിൽ ആരംഭിക്കുകയെന്ന് ഭദ്രാസന സെക്രട്ടറി റവ.അജു എബ്രഹാം, ഭദ്രാസന ട്രഷറാർ ജോർജ് പി.ബാബു എന്നിവർ അറിയിച്ചു. ഭദ്രാസനത്തിന്റെ വിവിധ ഇടവകളിൽ കഴിഞ്ഞ നാളുകളിൽ ശുശ്രുഷകൾക്കായി കേരളത്തിൽ നിന്നും എത്തിച്ചേർന്ന 24 വൈദീകർക്കാണ് ആദ്യ ബാച്ചിൽ പ്രവേശനം.

നോർത്ത് അമേരിക്കയുടെ പശ്ചാത്തലത്തിൽ ക്രിയാത്മകവും, ഫലപ്രദവുമായ ആത്മീയ ശുശ്രുഷകൾ ഇടവകളിൽ എങ്ങനെ നിർവഹിക്കാമെന്ന് ഊന്നൽ നൽകുന്ന പഠനങ്ങൾ ആണ് ഈ സർട്ടിഫിക്കേറ്റ് കോഴ്സിന്റെ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും, ഈ കോഴ്സിനു ശേഷം മറ്റ് കോഴ്സുകൾ ആരംഭിക്കുമെന്നും മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ മിഷൻ ആൻഡ് കൾച്ചറൽ സെന്‍ററിന്‍റെ ചുമതലക്കാർ അറിയിച്ചു.

ഡൽഹി മുംബൈ ഭദ്രാസനാധിപൻ ആയിരിക്കുമ്പോൾ ബിഷപ് ഡോ.മാർ ഫിലക്സിനോസ് ഫരീദാബാദിൽ ഇൻസ്റ്റിറ്റ്യൂട്ട് ആയി തുടക്കം കുറിച്ച സ്ഥാപനമാണ് ഇന്ന് സെറാംപൂർ യൂണിവേഴ്‌സിറ്റിയുടെ കിഴിലുള്ള ഉന്നത തിയോളജിക്കൽ സെമിനാരിയായ ധർമ്മ ജ്യോതി വിദ്യാപീഠം. ഭാവിയിൽ മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കയിലെ ഒരു തിയോളജിക്കൽ സെമിനാരിയായി ഉയർത്തുക എന്നതാണ് ഈ സ്ഥാപനം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഇതിന്റെ പ്രസിഡന്റ് കൂടിയായ ബിഷപ് ഡോ.മാർ ഫിലക്സിനോസ് അഭിപ്രായപ്പെട്ടു.

ഷാജി രാമപുരം

ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ
പാ​ല​സ്തീ​ന് അം​ഗ​ത്വം; യു​എ​ന്‍ പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്തു.
ന്യൂ​യോ​ർ​ക്ക്: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ല്‍ പാ​ല​സ്തീ​ന് പൂ​ര്‍​ണ അം​ഗ​ത്വം ന​ല്‍​കു​ന്ന​തി​നു​ള്ള പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്ത് ത​ള്ളി.
പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച