• Logo

Allied Publications

Delhi
എയിംന ഇമാഗസിൻ പുറത്തിറക്കി
Share
ന്യൂഡൽഹി: മലയാളി നഴ്സുമാരുടെ ഫേസ്ബുക്ക് കൂട്ടായ്മ എയിംനയുടെ ആഭിമുഖ്യത്തിൽ ഇമാഗസിൻ പുറത്തിറക്കി. സൂം പ്ലാറ്റ്ഫോമിൽ നടന്ന പ്രകാശന ചടങ്ങിൽ ഐക്യരാഷ്ട്രസഭ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി ആണ് മാസികയുടെ പ്രകാശനം നിർവഹിച്ചത്.

നഴ്സിംഗ് സമൂഹത്തിന്‍റെ സേവനങ്ങളെ അംഗീകരിക്കുവാൻ മലയാളികൾ വിമുഖത കാണിക്കുന്നുവെങ്കിലും മലയാളി നഴ്സുമാരുടെ സേവനങ്ങളെ ലോകം വിലമതിക്കുന്നുവെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു.

ലോകമെമ്പാടുമുള്ള മലയാളി നഴ്സുമാരെ ഒരു കുടക്കീഴിൽ അണിനിരത്തിയ ഫേസ്ബുക്ക് ഗ്രൂപ്പായ എയിംനയിൽ നിലവിൽ ഒരു ലക്ഷത്തിലേറെ അംഗങ്ങൾ ഉണ്ട്. ആദ്യമായാണ്
നഴ്‌സുമാരുടെ ഇടയിൽ നിന്ന് ഒരു ഇമാഗസിൻ പുറത്തിറക്കുന്നതെന്ന്‌ ചീഫ് എഡിറ്റർ ഷാനി ടി. മാത്യു പറഞ്ഞു.

ലേഖനങ്ങളും കഥയും പാചകക്കുറിപ്പുകളും ജീവിതാനുഭവങ്ങളും ഉൾപ്പെടുത്തിയാണ് മാസിക തയാറാക്കിയത്.

രക്ഷാധികാരി സിനു ജോൺ കറ്റാനം അധ്യക്ഷത വഹിച്ച യോഗത്തിൽ മാത്യു വർഗീസ് മോഡറേറ്ററായിരുന്നു. മാസിക എഡിറ്റർ ഇൻ ചാർജ് റീന സാറാ വർഗീസ് നന്ദി പറഞ്ഞു.

റെജി നെല്ലിക്കുന്നത്ത്

മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​കന്‍റെ മരണം: കൊ​ല​പാ​ത​ക​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം.
ന്യൂ​ഡ​ല്‍​ഹി: ദ്വാ​ര​ക മേ​ഖ​ല​യി​ലെ പാ​ര്‍​ക്കി​ല്‍ മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പ
ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല മ​ഹോ​ത്സ​വം: ഇ​ൻ​ഫോ​ർ​മേ​ഷ​ൻ ബു​ക്ക്‌​ലെ​റ്റ് പ്ര​കാ​ശ​നം ചെ​യ്‌​തു.
ന്യൂ​ഡ​ൽ​ഹി: ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഡ​ൽ​ഹി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന 21ാമ​ത് ച​ക്കു​ള​ത്ത​മ്മ പൊ
ഡൽഹിയിൽ ആൾക്കൂട്ട കൊലപാതകം; മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു.
ന്യൂ​ഡ​ല്‍​ഹി: വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് യു​വാ​വി​നെ ആ​ള്‍​ക്കൂ​ട്ടം അ​ടി​ച്ചു​കൊ​ന്നു.
ചാണ്ടി ഉമ്മന് സ്വീകരണം നൽകി.
ന്യൂ​ഡ​ൽ​ഹി: ഹോ​സ്‌ ഖാ​സ് സെ​ന്‍റ് മേ​രീ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ​പു​തു​പ്പ​ള്ളി എം​എ​ൽ​എ ചാ​ണ്ടി ഉ​മ്മ​ന് ഗംഭീര സ്വീ​ക​ര​ണം ന​ൽ​കി.
ഡി​എം​എ വി​ന​യ് ന​ഗ​ർ കി​ഡ്‌​വാ​യ് ന​ഗ​ർ ഏ​രി​യ ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​ന​യ് ന​ഗ​ർ കി​ഡ്‌​വാ​യ് ന​ഗ​ർ ഏ​രി​യയുടെ ഓ​ണാ​ഘോ​ഷം ഉ​ല്ലാ​സ് ഭ​വ​നി​ൽ വ​ച്ച് സംഘടിപ്പിച്ചു.