• Logo

Allied Publications

Middle East & Gulf
കുവൈറ്റ് ഇന്ത്യൻ എംബസിയില്‍ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
Share
കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയില്‍ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.രാവിലെ ഒമ്പത് മണിക്ക് എംബസി പരിസരത്ത് അംബാസഡർ സിബി ജോർജ്ജ് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ദേശീയ ത്രിവർണ്ണ പതാക ഉയർത്തി.

തുടർന്ന് ഇന്ത്യൻ ദേശീയ ഗാനവും ദേശഭക്തി ഗാനങ്ങളും ആലപിച്ചു. ഇന്ത്യൻ രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം അംബാസഡർ വായിച്ചു. പരിപാടിക്കിടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിൽ അംബാസഡർ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. ഇന്ത്യൻ ഭരണഘടന രാജ്യത്തിന്റെ അടിസ്ഥാന നിയമം മാത്രമല്ല ഇന്ത്യയുടെ സാമൂഹികവും സാമ്പത്തികവുമായ പരിവർത്തനത്തിനുള്ള വേദഗ്രന്ഥം കൂടിയാണെന്ന് അംബാസഡർ പറഞ്ഞു.

ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം ഏറ്റവും വലിയ ജനാധിപത്യ രാജ്യം മാത്രമല്ല ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയതായി അംബാസിഡര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയും കുവൈത്തും തമ്മില്‍ ചരിത്രപരമായ ബന്ധമാണുള്ളത്. ഇരു രാജ്യങ്ങളും തമിലുള്ള ബന്ധം അനുദിനം വര്‍ദ്ധിച്ച് വരികയാണ്.

കോവിഡ് സമയത്ത് ഇന്ത്യക്ക് കുവൈത്ത് നല്‍കിയ പിന്തുണ നന്ദിയോടെ അനുസ്മരിക്കുന്നു. സമൂഹത്തിന് ആശങ്കയുണ്ടാക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാനും ഇന്ത്യന്‍ എംബസി മുന്‍പന്തിയിലാണ്. കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളികളെ നേരിടാനും ഇന്ത്യന്‍ സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി എംബസിയുമായി കൈകോർത്ത കുവൈറ്റിലെ കമ്മ്യൂണിറ്റി അസോസിയേഷനുകൾക്കും ഗ്രൂപ്പുകൾക്കും അദ്ദേഹം നന്ദി പറഞ്ഞു.

പാൻഡെമിക്കിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും കുവൈറ്റിലെ ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കാനും പുതിയ വേരിയന്‍റിന്‍റെ വെല്ലുവിളികളെ നേരിടാനും അവരെ സഹായിക്കാനും എംബസിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ അദ്ദേഹം അഭ്യര്‍ഥിച്ചു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചതിന്‍റെ 60ാം വാർഷികവും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികവും ആഘോഷിക്കുന്നതിനായി എംബസി സംഘടിപ്പിച്ച വിവിധ പരിപാടികളിൽ പങ്കെടുത്തതിന് കുവൈറ്റിലെ എല്ലാ ഇന്ത്യൻ അസോസിയേഷനുകൾക്കും ഗ്രൂപ്പുകൾക്കും അംബാസഡർ സിബി ജോര്‍ജ്ജ് നന്ദി പറഞ്ഞു.

എംബസിയിൽ നടന്ന ചടങ്ങിൽ എംബസി ജീവനക്കാരും ഉദ്യോഗസ്ഥരും മാത്രമാണ് പങ്കെടുത്തത്. ആയിരക്കണക്കിന് പേരാണ് സോഷ്യല്‍ മീഡിയയില്‍ കൂടി പരിപാടിയില്‍ പങ്കെടുത്തത്.

സലിം കോട്ടയിൽ

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.