• Logo

Allied Publications

Americas
കാമുകിയുടെ രണ്ട് ആണ്‍മക്കളെ വധിച്ച കേസില്‍ കാമുകന്‍ അറസ്റ്റില്‍
Share
നോര്‍ത്ത് റിച്ച്‌ലാന്‍ഡ് (ടെക്‌സസ്): നോര്‍ത്ത് റിച്ച്‌ലാന്‍ഡ് ഹില്‍സിലെ വീട്ടില്‍ അതിക്രമിച്ചുകയറി പതിനേഴും പത്തൊമ്പതും വയസുള്ള രണ്ടു കുട്ടികളെ വെടിവച്ചു കൊന്ന കേസില്‍ പ്രതി അറസ്റ്റില്‍.

ഐശയ മാനുവേല്‍ (19), ആന്‍റണി (17 എന്നിവരെയാണ് മാതാവിന്‍റെ കാമുകന്‍ ജെസ്സി വില്യംസ് (51) വീട്ടില്‍ അതിക്രമിച്ച് കയറി വെടിവച്ചു കൊലപ്പെടുത്തിയത്.

ജനുവരി 24 തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളെയാണ് കൊലപ്പെടുത്തിയത്. മാതാവ് സ്ഥലത്തില്ലാതിരുന്ന സമയത്താണ് ഇവരുമായി ഡേറ്റിംഗ് ബന്ധമുള്ള ജെസി വില്യംസ് എത്തിയത്. വാതില്‍ തള്ളിത്തുറന്ന് ഉറങ്ങുകയായിരുന്ന ഇരുവരുടേയും തലയ്ക്കുനേരേ ഇയാള്‍ വെടിയുതിര്‍ത്ത ശേഷം സംഭവ സ്ഥലത്തുനിന്നും രക്ഷപെട്ടു.

നാല്‍പ്പത്തഞ്ച് മിനിറ്റിനുശേഷം വീട്ടിലെത്തിയ മാതാവ് മക്കളെ വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ പോലീസിനെ വിളിച്ചു. ഇവര്‍ എത്തി പരിശോധിച്ചപ്പോള്‍ 17 വയസുള്ള ആന്റണി മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഐശായെ അശുപത്രയില്‍ എത്തിച്ചുവെങ്കിലും രക്ഷപെടുത്താനായില്ല.

സംഭവ സ്ഥലത്തുനിന്നും രക്ഷപെട്ട പ്രതി ജെസി വില്യംസിനെ ട്രാഫിക് സ്റ്റോപ്പിനിടെ തിങ്കളാഴ്ച വൈകിട്ട് പോലീസ് പിടികൂടി. കാറില്‍ രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരേ ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍ ചാര്‍ജ് ചെയ്ത് ഫോര്‍ട്ട് വര്‍ത്ത് ജയിലിലടച്ചു. രണ്ട് മില്യന്‍ ഡോളര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.

പി.പി. ചെറിയാന്‍

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സസ് സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ചറിഞ്ഞു.
വി​ഷു ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജേ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.