• Logo

Allied Publications

Delhi
തെ​ര​ഞ്ഞെ​ടു​പ്പ് പ​ങ്കാ​ളി​ത്തം വ​ർ​ദ്ധി​പ്പി​ക്കു​ന്ന​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ത്യേ​ന്ദ്ര പ്ര​കാ​ശി​ന് അ​വാ​ർ​ഡ്
Share
ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ​മാ​രെ ബോ​ധ​വ​ൽ​ക്ക​രി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ച്ച​തി​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് ബി.​ഒ.​സി പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സ​ത്യേ​ന്ദ്ര പ്ര​കാ​ശി​ന് സ​മ്മാ​നി​ച്ചു. 2022 ലെ ​ദേ​ശീ​യ വോ​ട്ടേ​ഴ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡ​ൽ​ഹി​യി​ലെ അ​ശോ​ക ഹോ​ട്ട​ലി​ലാ​യി​രു​ന്നു ച​ട​ങ്ങ്. കേ​ന്ദ്ര നി​യ​മ​മ​ന്ത്രി കി​ര​ൺ റി​ജ്ജു, മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​ശീ​ൽ ച​ന്ദ്ര തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​നും വി​ദ്യാ​ഭ്യാ​സ​ത്തി​നു​മാ​യി 202122 കാ​ല​യ​ള​വി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ഇ​ന്ത്യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ദേ​ശീ​യ അ​വാ​ർ​ഡ് ന​ൽ​കി​യ​ത്. കൊ​വി​ഡ്19 ന്‍റെ ഇ​ന്ന​ത്തെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ​കാ​ല​ത്ത് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നും ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും, വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​നും അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നു​മു​ള്ള സ​ത്യേ​ന്ദ്ര പ്ര​കാ​ശി​ന്‍റെ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ്.

കോ​വി​ഡി​ന് ശേ​ഷം, ജ​ന​ങ്ങ​ളു​മാ​യു​ള്ള നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ൽ ഒ​രു വെ​ല്ലു​വി​ളി​യാ​യി​രി​ക്കു​മ്പോ​ൾ, തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ബോ​ധം ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്താ​ൻ പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ആ​വി​ഷ്‌​ക​രി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം ശ്ര​ദ്ധാ​ലു​വാ​യി. അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ൾ വ​ഴി വോ​ട്ട​ർ​മാ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ ശ​ത​മാ​നം 2019ൽ 67.47% ​ആ​യി വ​ർ​ധി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​യി. ഇ​ത് 2009ൽ 58.19% ​ആ​യി​രു​ന്നു.

സ​ത്യേ​ന്ദ്ര പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബി​ഒ​സി അ​തി​ന്‍റെ 23 റീ​ജി​യ​ണ​ൽ ഔ​ട്ട്റീ​ച്ച് ബ്യൂ​റോ​ക​ളും 148 ഫീ​ൽ​ഡ് ഔ​ട്ട്റീ​ച്ച് ബ്യൂ​റോ​ക​ളും പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു. വാ​ട്ട്സ്ആ​പ്പ്, ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റാ​ഗ്രാം, ട്വി​റ്റ​ർ ട്വീ​റ്റു​ക​ൾ/​റീ​ട്വീ​റ്റു​ക​ൾ, എ​സ്എം​എ​സ്, ടെ​ലി​ഫോ​ണി​ക് കോ​ളു​ക​ൾ, വെ​ബി​നാ​റു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ആ​യി​രു​ന്നു സ​ന്ദേ​ശ​മ​യ്ക്ക​ൽ.

ഈ ​സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ൾ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്താ​നു​ള്ള പ്ര​ധാ​ന ഉ​പ​ക​ര​ണ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ചു. ബ്രാ​ൻ​ഡ​ഡ് മൊ​ബൈ​ൽ വാ​നു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഓ​ഡി​യോ അ​നൗ​ൺ​സ്മെ​ന്‍റ് വ​ഴി​യു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ഒ​രു പ്ര​ധാ​ന ഉ​പ​ക​ര​ണ​മാ​യി ഉ​പ​യോ​ഗി​ച്ചു.

സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ, ഡി​ജി​റ്റ​ൽ എ​ക്‌​സി​ബി​ഷ​നു​ക​ൾ, ഫോ​ട്ടോ എ​ക്‌​സി​ബി​ഷ​നു​ക​ൾ, ഡോ​ർ ടു ​ഡോ​ർ കാ​മ്പെ​യ്നു​ക​ൾ, മാ​ജി​ക് ഷോ​ക​ൾ, നാ​ട​ക​ങ്ങ​ൾ, പ്ര​ക​ട​ന​ങ്ങ​ൾ, റാ​ലി​ക​ൾ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ വോ​ട്ട​ർ ബോ​ധ​വ​ൽ​ക്ക​ര​ണം/​വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ ന​ട​ത്തി.

വോ​ട്ട​ർ​മാ​രു​ടെ, കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​നും അ​തു​വ​ഴി രാ​ജ്യ​ത്തി​ന്റെ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള 'വോ​ട്ട​ർ പി​ന്മാ​റാ​ൻ പാ​ടി​ല്ല' എ​ന്ന സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സ​ത്യേ​ന്ദ്ര പ്ര​കാ​ശി​ന് നേ​ര​ത്തെ 'ര​ജ​ത് ക​മ​ൽ' പു​ര​സ്‌​കാ​രം ല​ഭി​ച്ചി​രു​ന്നു. 2018 ലെ ​ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡി​ൽ മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി ഫി​ലിം പ്രൊ​ഡ്യൂ​സ​ർ ആ​യി​രു​ന്നു അ​ദ്ദേ​ഹം. ഭാ​ര​ത മി​ഷ​നി​ലെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് 2019, 2020 വ​ർ​ഷ​ങ്ങ​ളി​ൽ സ്വ​ച്ഛ് ഭാ​ര​ത അ​വാ​ർ​ഡും ന​ൽ​കി ആ​ദ​രി​ച്ചു.

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഞായറാഴ്ച.
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 29 ഞായറാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും.

രാവിലെ 5:30ന് നിർമ്മാല്യ ദർശനം.
കല്യാണ പാട്ടിനും പകര്‍പ്പവകാശം; പഠിക്കാന്‍ വിദഗ്ധ സമിതി.
ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകളിലും മറ്റും സിനിമാ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു പൂട്ടു വീണേക്കും.
ഡിഎംഎ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ വാർഷികാഘോഷം.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ പത്താമത് വാർഷികാഘോഷങ്ങൾ കാപ്പസ്ഹേഡാ, ഗലി നമ്പർ 2ലെ നമ്പർദാർ ചൗപ്പാലിൽ അരങ്ങേറി.