• Logo

Allied Publications

Middle East & Gulf
കുവൈറ്റിൽ ശൈത്യം തുടരും; മാർച്ച് അവസാനം വരെയെന്ന് കാലാവസ്ഥ കേന്ദ്രം
Share
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ശൈത്യം തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം. രാത്രിയിലും കടുത്ത ശൈത്യം അനുഭവപ്പെടുമെന്നും ജനങ്ങൾ വേണ്ടത്ര ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പിൽ പറയുന്നു.

രാജ്യത്തിന്‍റെ മിക്ക മേഖലകളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അഞ്ചു ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ചില സ്ഥലങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു. താപനിലയിൽ കാര്യമായ കുറവുണ്ടാകാന്‍ സാധ്യത കുറവാണെന്നും ഇപ്പോഴെത്തെ കാലാവസ്ഥ മാർച്ച് അവസാനമോ ഏപ്രിൽ ആദ്യ വാരമോ വരെ തുടരുമെന്നും കാലാവസ്ഥ നിരീക്ഷകൻ അദേൽ അൽ മർസൂഖ് പറഞ്ഞു .

അതിനിടെ അൽഅസ്റാഖ് സീസണ്‍ ഇന്നലെ മുതല്‍ ആരംഭിച്ചതായി അദേൽ അൽ മർസൂഖ് പറഞ്ഞു . അടുത്ത എട്ടു ദിവസം അസ്റാഖ് സീസണ്‍ നീണ്ടുനിൽക്കും. ഫെബ്രുവരി 10 മുതൽ ഒരാഴ്ചത്തേക്ക് കഠിനമായ ശൈത്യത്തിന് സാധ്യതയെറെയാണെന്നും അതിനു ശേഷം ശൈത്യം കുറയുമെന്നും മാർച്ച് 21 ന് വസന്തകാലം ആരംഭിക്കുമെന്നും അദേൽ അൽ മർസൂഖ് പറഞ്ഞു.

സലിം കോട്ടയിൽ

യാത്രയയപ്പു നൽകി.
റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് ശരീഫിന് കേളി കലാസാംസ്‌കാരിക വേദി യാത്രയയപ്പു നൽകി.
ഡി​സി​എ​ൽ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളി​ലെ ഗ്ലൂ​റ്റെ​ൻ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചു.
ദുബായ്: ദുബായ് സെൻട്രൽ ലബോറട്ടറി (ഡിസിഎൽ) എൻസൈംലിങ്ക്ഡ് ഇമ്യൂണോസോർബന്‍റ് അസെ (എലിസ) സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ ഭക്ഷ്യോത്പന്നങ്ങളിലെ ഗ്ലൂറ്റെൻ
യുഎഇ എമിറേറ്റ്സ് ഐഡി, റെസിഡൻസി പുതുക്കൽ സേവനം താത്കാലികമായി നിർത്തിവച്ചു.
അബുദാബി: ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) സേവനങ്ങൾ മേയ് 16 മുതൽ പുറപ്പെടുവിക്കുന്നതും പു
‌യുഎഇ‌ ‌‌യിൽ പൊടിക്കാറ്റ് മൂന്നറിയിപ്പ്.
അബുദാബി: യുഎഇയുടെ പല ഭാഗങ്ങളിലും പൊടിക്കാറ്റ് മുന്നറിയിപ്പു നൽകി.
യാത്രയയപ്പു നൽകി.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസമവസാനിപ്പിച്ചു യൂകെയിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് മുൻ ട്രഷററും യൂണിറ്റ് മൂന്നിലെ സജീവാംഗവും ബെഹ്‌ബഹാനി കമ്പനിയി