• Logo

Allied Publications

Americas
ഡോ. ജെയ്‌മോൾ ശ്രീധറിനും ജെയിംസ് ജോർജിനും ഫോമാ മിഡ് അറ്റ്ലാന്‍റിക് റീജണിന്‍റെ പിന്തുണ
Share
ന്യൂജേഴ്‌സി : ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക (ഫോമാ) 202224 കാലഘട്ടത്തിലെ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മിഡ് അറ്റ്ലാന്‍റിക് റീജണിൽ നിന്നും ജോയിന്‍റ് സെക്രട്ടറിയായി മത്സരിക്കുന്ന ഡോ. ജെയ്‌മോൾ ശ്രീധറിനും ജോയിന്‍റ് ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജെയിംസ് ജോർജിനും റീജണൽ കമ്മിറ്റിയും റീജണിനു കീഴിലുള്ള എല്ലാ അസോസിയേഷനുകളുടെയും പിന്തുണ പ്രഖ്യാപിച്ചു.

റീജണൽ വൈസ് പ്രസിഡന്‍റ് ബൈജു വർഗീസിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ജെയ്‌മോൾ ശ്രീധറിനും ജെയിംസ് ജോർജിനും റീജണൽ നേതാക്കൾ സന്പൂർണ പിന്തുണ പ്രഖ്യാപിച്ചത്.

റീജണൽ യോഗത്തിൽ നാഷണൽ കമ്മിറ്റി അംഗങ്ങളായ മനോജ് വർഗീസ്, അനു സക്കറിയ, കുരുവിള ജെയിംസ് , അസോസിയേഷൻ ഭാരവാഹികളായ ജോസഫ് ഇടിക്കുള ( പ്രസിഡന്‍റ്, കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി കാൻജ് ) , ജോൺ ജോർജ് ( കാൻജ് മുൻ പ്രസിഡന്‍റ് ), തോമസ് ചാണ്ടി ( പ്രസിഡന്‍റ്, മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയ മാപ്), മാപ് മുൻ പ്രസിഡന്‍റ് ശാലു പുന്നൂസ്, ജിയോ ജോസ്‌ഫ്‌ ( പ്രസിഡന്‍റ്, കേരളം സമാജം ഓഫ് ന്യൂ ജേഴ്‌സി KSNJ & വൈസ് ചെയർമാൻ, മിഡ് അറ്റ്ലാന്‍റിക് റീജൺ ), ജോജോ കോട്ടൂർ (പ്രസിഡന്‍റ്, കേരള ആർട്സ് ആൻഡ് ലിറ്റററി അസോസിയേഷൻ ഓഫ് അമേരിക്ക കല), രാജു എം. വർഗീസ് (പ്രസിഡന്‍റ് , സൗത്ത് ജേഴ്‌സി മലയാളി അസോസിയേഷൻ ആൻഡ് ഫോമാ കംപ്ലയൻസ് കമ്മിറ്റി ചെയർമാൻ ), ബിജു ദാസ് ( പ്രസിഡന്‍റ്, ഡെലവെയർ മലയാളി അസോസിയേഷൻ) അജിത് ചാണ്ടി (മുൻ പ്രസിഡന്‍റ്) എന്നിവർ പിന്തുണ അറിയിച്ചു സംസാരിച്ചു.

റീജണൽ കമ്മിറ്റി ട്രഷറർ സ്റ്റാൻലി ജോൺ, ജോയിന്‍റ് സെക്രട്ടറി പദ്മരാജ് നായർ, റീജണൽ പിആർഒ രാജു ശങ്കരത്തിൽ, യൂത്ത് ഫെസ്റ്റിവൽ ചെയർമാൻ ഹരികുമാർ രാജൻ, വിമൻസ് ഫോറം ചെയർ ദീപ്തി നായർ, സെക്രട്ടറി സിമി സൈമൺ , മാലിനി നായർ, അബിദ ജോസ്, ചാരിറ്റി ചെയർമാൻ ലിജോ ജോർജ് , കൾച്ചറൽ ചെയർ ശ്രീദേവി അജിത് കുമാർ , കല ജനറൽ സെക്രട്ടറി റോഷിൻ പ്ലാമൂട്ടിൽ എന്നിവരും മുൻ പ്രസിഡന്‍റ് ജോർജ് മാത്യു, ഫോമാ മുൻ ജനറൽ സെക്രട്ടറിയും ആർ വി പി യുമായിരുന്ന ജിബി തോമസ് മോളൊപ്പറമ്പിൽ, ഫോമാ ജുഡീഷൽ കൗൺസിൽ വൈസ് ചെയർമാൻ യോഹന്നാൻ ശങ്കരത്തിൽ, മുൻ ജുഡീഷൽ ചെയർമാൻ പോൾ സി. മത്തായി, മുൻ ആർവിപിമാരായ സാബു സ്കറിയ, ബോബി തോമസ് , മുൻ നാഷണൽ കമ്മിറ്റി അംഗം സക്കറിയ പെരിയപ്പുറം, സിറിയക് കുര്യൻ, സണ്ണി എബ്രഹാം എന്നിവരും പുതിയ സ്ഥാനാർഥികൾക്ക് എല്ലാവിധ പിന്തുണയും ആശംസകളും അറിയിച്ചു.

ജെയ്‌മോൾ ശ്രീധർ, ജെയിംസ് ജോർജ് എന്നിവരുടെ സംഘടനാ പ്രവർത്തനരംഗത്തുള്ള പരിചയ സമ്പത്ത് ഫോമയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് വലിയ മുതൽകൂട്ടായിരിക്കുമെന്ന് റീജണൽ വൈസ് പ്രസിഡന്‍റ് ബൈജു വർഗീസ് അഭിപ്രായപ്പെട്ടു.

രണ്ടു തവണ കലയുടെ പ്രസിഡന്‍റ് സ്ഥാനം അലങ്കരിച്ചിട്ടുള്ള ജെയ്‌മോൾ, നിലവിൽ മിഡ് അറ്റ്ലാന്‍റിക് റീജൺ ജനറൽ സെക്രട്ടറി ആയി പ്രവർത്തിക്കുന്നു, ഫോമാ നാഷണൽ വിമൻസ് ഫോറം പ്രതിനിധി ആയിരുന്നു, ഫോമാ വിമൻസ് ഫോറത്തിന്‍റെ മികച്ച പ്രവർത്തകയ്ക്കുള്ള ഈ വർഷത്തെ ജൂറി അവാർഡും ജെയ്‌മോളെ തേടിയെത്തിയിരുന്നു.

നിലവിൽ കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ ട്രസ്റ്റീ ബോർഡ് ചെയർമാനായ ജെയിംസ് ജോർജ് , മിഡ് അറ്റ്ലാന്‍റിക് റീജൺ ബിസിനസ് ഫോറം ചെയർമാനായും മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്നു. കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ ആയി കഴിവ് തെളിയിച്ച ജെയിംസ് ജോർജ് ഒരു മികച്ച സംഘാടകൻ കൂടിയാണ് .

ഫോമയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ എല്ലാവരുടെയും പിന്തുണയും അനുഗ്രഹവുമുണ്ടാകണമെന്ന് അഭ്യർഥിച്ച ജെയ്‌മോളും ജെയിംസ് ജോർജും തങ്ങൾക്കു പിന്തുണ പ്രഖ്യാപിച്ച റീജണൽ കമ്മിറ്റിയോടും അസോസിയേഷൻ പ്രസിഡന്‍റുമാരോടും കമ്മിറ്റി അംഗങ്ങളോടും നന്ദി അറി‌യിച്ചു.

ജോസഫ് ഇടിക്കുള

ഫോമാ ഗ്ലോബൽ കൺവെൻഷൻ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു..
ഹൂസ്റ്റൺ : 2022 സെപ്റ്റംബർ രണ്ടു മുതൽ അഞ്ചുവരെ മെക്സിക്കോയിലെ കാൺകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ച് നടക്കുന്ന ഫോമാ ഗ്ലോബൽ കൺവെൻഷന്‍റെ രജിസ്ട്രേഷൻ പ്രവർത്ത
ആ​റു​വ​യ​സു​കാ​ര​ൻ മൃ​ത​ദേ​ഹം വെ​ടി​യേ​റ്റ​നി​ല​യി​ൽ കാ​റി​നു​ള്ളി​ൽ; മാ​താ​വ് അ​റ​സ്റ്റി​ൽ.
മി​ന​സോ​ട്ട: ആ​റു വ​യ​സു​കാ​ര​ൻ മ​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ൽ സൂ​ക്ഷി​ച്ച മാ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്
അ​ർ​ക്ക​ൻ​സാ​സ് ഗ​വ​ർ​ണ​ർ റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി സാ​റാ ഹ​ക്ക​ബി​ക്കു തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം.
അ​ർ​ക​ൻ​സ: അ​ർ​ക്ക​ൻ​സാ​സ് പ്രൈ​മ​റി​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​ക​ളാ​യ സാ​റാ ഹ​ക്ക​ബി (39) ട്രം​പി​ന്‍റെ പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച​പ്പോ​
ജോ​ർ​ജ് തോ​ട്ട​പ്പു​റ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ഘോ​ഷ​യാ​ത്ര ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​രം​ഭ​ദി​വ​സ​മാ​യ ജൂ​ലൈ 21ന് ​വൈ​കി​ട്ട് ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്പാ​യി ന​ട​ക്കു​ന്ന ക
ബി​ജു മാ​ത്യു കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി ചു​മ​ത​ല​യേ​റ്റു.
കൊ​പ്പെ​ൽ(​ഡാ​ള​സ്): ബി​ജു മാ​ത്യു​വി​നെ കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.